Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 51 [Alby]
ജയിലിൽ ആരോടും വലിയ സഹകരണമില്ലായിരുന്നു ദിവ്യക്ക്. വന്നത് മുതൽ ഒരു പ്രത്യേക പരിഗണന അവൾക്ക് ലഭിക്കുന്നുണ്ടായിരുന്നു.വിനോദ് എന്നും അവളെ കാണാനെത്തും, സംസാരിക്കും.പക്ഷെ അവൾ ഇടം തിരിഞ്ഞുനിക്കുകയാണ്. സ്വല്പമെങ്കിലും അവൾ അയഞ്ഞു കൊടുത്തത് അവളുടെ അമ്മാവൻ അവളെ കാണാൻ എത്തിയപ്പോഴാണ്.അവരന്ന് പതിവിൽ കൂടുതൽ സംസാരിച്ചു, അതും രഹസ്യമായിട്ട്.അതെന്ത് എന്ന് അവർക്കും ദൈവത്തിനും മാത്രം അറിയുന്ന രഹസ്യം.
ഈ കഴിഞ്ഞ 10 ദിവസത്തിന് ഉള്ളിൽ അവരെക്കൂടാതെ ദിവ്യ മുഖം കൊടുത്തത് ഒരു ഗോവൻ ടീമിനും ഏറ്റവും ഒടുവിൽ നാണം കെട്ട് നാണക്കേടിന്റെ പടുകുഴിയിൽ വീണ മാധവനും. പക്ഷെ അയാളെ അവൾ ആട്ടിപ്പായിച്ചു.ജയിലിൽ കിടന്ന അവൾ അയാളുടെ തറവാട്ടിൽ നടന്നത് വള്ളിപുള്ളി തെറ്റാതെ അറിഞ്ഞിരുന്നു.അതിന് ശേഷം ആരെയും കാണാൻ അവൾ കൂട്ടാക്കിയില്ല,എന്തിന് വിനോദിന് പോലുമവൾ മുഖം കൊടുത്തില്ല.
പക്ഷെ അവളെ പുറത്തിറങ്ങാൻ സഹായിക്കുന്നതാര്.അവൾ പല രാത്രിയിലും പുറത്തുപോയിരുന്നു പക്ഷെ കൂട്ടുന്നതും,കൊണ്ട് വിടുന്നതും,കൂട്ടുനിക്കുന്നതും ആര് എന്ന് മാത്രം സഹദേവന് പറയാൻ കഴിഞ്ഞില്ല.
ജയിലിനുള്ളിൽ അവൾ ഒറ്റപ്പെട്ട് നടന്നു.അവളോട് സംസാരിക്കാൻ ശ്രമിച്ച സാറാമ്മയെ അവൾ ആട്ടിപ്പായിക്കുകയായിരുന്നു. അവളെപ്പോഴും ഒറ്റക്കിരിക്കാൻ ഇഷ്ട്ടപ്പെട്ടു.ജയിലിൽ അവൾക്ക് പ്രശ്നങ്ങളൊന്നും ഉണ്ടാവാതെ നോക്കാൻ തടവുപുള്ളികളിൽ പ്രമുഖർക്ക് ചുമതല കിട്ടിയിരുന്നു
തന്നെക്കൊണ്ട് കഴിയുന്ന വിവരം മുഴുവൻ സാറാമ്മവഴി ശേഖരിച്ച് കീരി കമാലിനെ അറിയിച്ചു.ഒപ്പം കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുന്ന രണ്ട് പേരുകളും,ഒന്ന് ജയിലിലെ പാറാവുകാരിൽ ഒരാളായ കോൺസ്റ്റബിൾ ഭരതൻ പിള്ളയും ഉടനെ തന്നെ പരോളിൽ ഇറങ്ങാൻ സാധ്യതയുള്ള ഉടുമ്പ് സുരേന്ദ്രനുമായിരുന്നു അവർ.
കൃത്യം ഏഴാം ദിവസം ജാമ്യം കിട്ടി പുറത്തിറങ്ങുമ്പോൾ അന്നെ ദിവസം കീരിക്കൊപ്പം ദിവ്യയും പുറത്തിറങ്ങി.
ശക്തമായ തെളിവുകൾ ഉണ്ടായിട്ടും റിമാൻഡ്
💬 Comments
View all comments