0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 51 [Alby]

Author : alby Read All Parts 481

ഒരു തരിയാണെങ്കിലും അത് കണ്ടെത്തണം എന്ന വാശി എല്ലാവരിലും ഉള്ളത് പോലെ.

ഇടക്ക് ഗ്രൂപ്പ്‌ ലീഡേഴ്‌സ് പരസ്പരം തമ്മിൽ സംസാരിക്കുന്നുണ്ട്.കൂടെയുള്ള മറ്റുള്ളവരോട് അഭിപ്രായം തേടുന്നുമുണ്ട്. അവരുടെ ഓരോരുത്തരുടെയും വിലയിരുത്തലുകൾ എഫ് ഐ ആറിൽ കുറിക്കപ്പെട്ടു.

അതോടൊപ്പം തന്നെ ആൾക്കൂട്ടത്തിനിടയിലും പോലീസിന്റെ കണ്ണുകൾ തിരയുന്നുണ്ടായിരുന്നു,സംശയം തോന്നുന്ന ഒരു വ്യക്തിയെ,ഈ സമസ്യക്ക് തുമ്പ് തരാൻ കഴിയുന്നവനെ.പക്ഷെ അങ്ങനെ ഒരു മുഖം ആരുടെയും കണ്ണിൽ പെട്ടില്ല,എല്ലാവരിലും ചൂട് വർത്ത കിട്ടിയതിന്റെ തിളക്കം മാത്രമായിരുന്നു.ചായക്കടയിലും കവലയിലും നിന്ന് പറയാൻ എരിവും പുളിയും നിറഞ്ഞ ചില എലമെന്റ്സ് അതിലുള്ളത് കൊണ്ടും ബോഡി കിടക്കുന്ന രീതിയും കൊണ്ട് അതൊന്ന് നേരിൽ കാണണം എന്ന് കരുതി വന്ന ജനക്കൂട്ടം മാത്രമായിരുന്നു അത്.

കിള്ളിമംഗലം മാധവൻ എന്ന വടവൃക്ഷം സംരക്ഷിച്ചുപിടിച്ചിരുന്ന സൽപ്പേര് മുഴുവൻ ബെഞ്ചമിന്റെ ജീവനോടൊപ്പം നഷ്ട്ടപ്പെട്ടിരുന്നു.

എസ് പി മാധവനെയും സാവിത്രിയെയും തോട്ടത്തിന്റെ കാര്യസ്ഥനെയും മുറിക്കുള്ളിൽ വ്യക്തിപരമായി ചോദ്യം ചെയ്തു തലേന്ന് രാത്രി നടന്നിരിക്കാവുന്ന സെക്സ് പാർട്ടിയെക്കുറിച്ച് അവർ പറയാതെ തന്നെ എസ് പി ഊഹിച്ചിരുന്നു.എന്തിന് എന്ന് മാത്രം ആയിരുന്നു അയാളുടെ ചോദ്യം.തലേന്ന് സംഭവിച്ചത് ഏതാണ്ട് അതേപടി എസ് പി ഊഹിച്ചു പറഞ്ഞപ്പോൾ മാധവൻ പതറി.അയാളത് തിരിച്ചറിയുകയും ചെയ്തു. പക്ഷെ മാധവൻ ഒന്നും വിട്ടു പറയാൻ തയ്യാറായില്ല, മറ്റുള്ളവരും.

"സ്വന്തം പുരയിടത്തിൽ എന്ത്‌ നടക്കണം എന്നത് നിങ്ങളുടെ ഇഷ്ട്ടം.പക്ഷെ ഇപ്പോൾ സീൻ മാറി മിസ്റ്റർ മാധവൻ.ഞാൻ ഇനിയും വരും,അന്ന് നിങ്ങൾ ഈ ഉരുണ്ട് കളിച്ചതിനൊക്കെ ചേർത്ത് സമ്മാനം തരുന്നുണ്ട് ഞാൻ."അത്രയും പറഞ്ഞശേഷം അയാൾ ഇറങ്ങി.ഇപ്പൊൾ ഇനി ഏത്ര ചോദിച്ചാലും പറഞ്ഞത് തന്നെ പാടിക്കൊണ്ടിരിക്കും എന്ന് മനസ്സിലായപ്പോൾ കിട്ടിയ

💬 Comments

View all comments