0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 51 [Alby]

Author : alby Read All Parts 481

മൊഴി രേഖപ്പെടുത്തി അവിടുന്നിറങ്ങുകയായിരുന്നു എസ് പി.അപ്പോഴേക്കും ബോഡി മൂനും പോസ്റ്റ് മോർട്ടത്തിനായി ആംബുലൻസിൽ കയറ്റിയിരുന്നു.

പോസ്റ്റ് മോർട്ടം റിപ്പോർട്ട്‌ വന്ന ശേഷം,ഫോറൻസിക് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനങ്ങളും ലഭിക്കുന്ന മുറക്ക് ഒരു മീറ്റങ് നടത്തണം എന്നും.ആ മീറ്റിങിൽ വച്ച് ഈ കേസിന്റെ അന്വേഷണത്തിനായി ഒരു സംഘത്തെ രൂപിക്കണമെന്നും തീരുമാനിച്ചാണ് പോലീസ് ഉദ്യോഗസ്‌ഥർ അവിടെനിന്നും പിരിഞ്ഞത്.

സാവിത്രി അപ്പോഴും പേടിച്ചു വിറങ്ങലിച്ച് അതെ ഇരുപ്പാണ്. ശരീരം മരവിച്ചയവസ്‌ഥ. "എന്നാലും സുനന്ദയെവിടെ?" എന്നതായിരുന്നു ഒന്ന് പതറി എങ്കിലും സംയമനം വീണ്ടെടുത്ത മാധവന് തോന്നിയ ആദ്യ സംശയം.അവളെ കണ്ടെത്തണം,ഈ പ്രശ്നത്തിന് പരിഹാരം അവളിലൂടെ മാത്രം എന്ന് അയാൾക്ക് മനസ്സിലായി.

പോസ്റ്റ് മോർട്ടം ടേബിളിൽ കീറി മുറിക്കപ്പെടുന്നതും കാത്ത് കിടന്ന ബെഞ്ചമിന്റെയും ചിത്രയുടെയും ശരീരത്തിലെ ചൂട് അപ്പോഴും ആറിയിരുന്നില്ല. ********** ബെഞ്ചമിന്റെ മരണം വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. ആദ്യം രാജീവ്‌ ശേഷം ബെഞ്ചമിൻ, ഈ രണ്ട് മരണവും പോലീസ് ഡിപ്പാർട്മെന്റിനെ നാണക്കേടിന്റെ പടുകുഴിയിൽ താഴ്ത്തിക്കളഞ്ഞു.

ആ സ്റ്റേഷനിൽ ചാർജെടുക്കാൻ ഡിപ്പാർട്മെന്റിലെ പുലികൾ എന്ന് പറയപ്പെടുന്ന പലരും മടിച്ചു ചിലർ അവധിയിൽ പ്രവേശിച്ചു. അവിടെ ചാർജെടുക്കുന്നത് ആരായാലും പെടുമരണമാണ് വിധി എന്ന് ചിലരെങ്കിലും പറയാതെ പറഞ്ഞു.വെറുതെ വയ്യാവേലിയെടുത്ത് തലയിൽ വക്കുവാൻ പലർക്കും മടി.അത് എസ് പിക്കും മനസ്സിലായി. അതിന്റെ ബാക്കി പത്രമായിരുന്നു അതുവരെ കാണാത്ത വിധം അയാൾ സമീപിക്കുന്നവരെല്ലാം മെഡിക്കൽ ലീവിലോ മറ്റു കാരണങ്ങൾ കണ്ടെത്തിയോ അവധിയിൽ പ്രവേശിക്കുന്നത്.

ഒരു അന്വേഷണസംഘം രൂപീകരിക്കാൻ എസ് പി കിടന്ന് പാടുപെടുമ്പോൾ സുനന്ദയെ തിരഞ്ഞുള്ള പരക്കംപാച്ചിലിലാണ് മാധവൻ. താനിനി ഒറ്റക്കാണെന്നുള്ള ബോധ്യം അയാളെ കുലുക്കിയില്ല. എല്ലാം വെട്ടിപ്പിടിക്കുകയെന്ന

💬 Comments

View all comments