Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 52 [Alby]
വന്ന് അവനെ യാത്രയാക്കി. അവൻ കണ്ണിൽ നിന്ന് മറയുന്നത് വരെ അവൾ അവിടെ നിന്നു. "എല്ലാം എന്റെ കുഞ്ഞാപ്പിക്ക് വേണ്ടിയാട്ടോ."
അവൾ വയറിൽ കൈവച്ചുകൊണ്ട് പറഞ്ഞു.
********
ചെട്ടിയാരുടെ ഗോഡൗൺ....
കാണണം എന്ന് പറഞ്ഞത് കൊണ്ട് ശംഭു വേഗം തന്നെ അവിടെയെത്തി.എന്തെങ്കിലും ഒരു കാര്യമില്ലാതെ ചെട്ടിയാർ കാണണം എന്ന് പറയില്ല, അതും ഉടനെ തന്നെ.
ശംഭുവും ചെട്ടിയാരും അയാളുടെ പ്രൈവറ്റ് റൂമിലാണ്.കാര്യം തിരക്കി എങ്കിലും ചെട്ടിയാർ കുറച്ചധികം സമയം മൗനം തുടർന്നു.ശേഷം കുറച്ചു ഫോട്ടോസ് അവന് മുന്നിലേക്ക് നിരത്തിയിട്ടു.
അത് കണ്ട ശംഭു പകച്ചുപോയി. ഇത്രനാൾ കരുതിയതെല്ലാം തെറ്റി എന്ന് തോന്നി,ആരെ വിശ്വസിക്കും എന്ന് അവന് പോലും അറിയാത്ത അവസ്ഥ. ദിവ്യയുടെ വാക്കുകൾ അവന്റെ മനസ്സിൽ തികട്ടിക്കൊണ്ടിരുന്നു.
ആ ഫോട്ടോസിലെ മിന്നും താരം രുദ്രയാണ്,അവൾ എന്തായിരുന്നു എന്നതിൽ തുടങ്ങി ഇന്നിപ്പോൾ ആരാണ് എന്ന് വരെയുള്ള കഥ ആ ചിത്രങ്ങൾ അവന് പറഞ്ഞു കൊടുത്തു.അതിൽ എതിരിൽ കണ്ടവരും,അവർക്കൊപ്പമുണ്ട് എന്ന് കരുതിയവരും ഒക്കെയുണ്ട് എന്നാൽ തനിക്ക് ഏറ്റവും പ്രിയപെട്ട ആ മുഖം,അവൻ ഒട്ടും പ്രതീക്ഷിക്കാത്ത വ്യക്തിക്കൊപ്പം ഉള്ള ചിത്രം അവനെ ആഴത്തിൽ മുറിവേല്പിച്ചു.
"എല്ലാം ഒരുക്കിയിട്ടുണ്ട്. തത്കാലം നീ മാറുന്നതാ ബുദ്ധി. ശരിക്കുമുള്ള രുദ്ര എവിടെയെന്ന് നേരിയ ഒരു സൂചനയെ ഉള്ളൂ. അത് കണ്ടെത്തണം,എങ്കിലേ ഇത് അവസാനിക്കൂ."
"ഞാൻ എന്താ വേണ്ടത് ചെട്ടിയാരെ?" അവൻ ചോദിച്ചു.
"തത്കാലം നീ മാറിനിൽക്കുന്നു. നിന്റെ ജീവൻ ആപത്തിലാണ്, നീ തീരുന്നിടത്തു നിന്ന് അവർ നിന്റെ കുഞ്ഞിനെയും.നിന്നെ തൊടാതെ അവർ നിന്റെ കുഞ്ഞിനെ തൊടില്ല, അതുറപ്പാ.പക്ഷെ ഒന്ന് പാളിയാൽ........
നീ മാറി നിന്നെ പറ്റൂ,ഒപ്പം
💬 Comments
View all comments