0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 52 [Alby]

Author : alby Read All Parts 317

ഏത്രയും വേഗം രുദ്രയെ കണ്ടെത്തുക.ലക്ഷ്യം നേടും വരെ ജീവനോടെയിരിക്കുക."ചെട്ടിയാർ പറഞ്ഞുനിർത്തി.

മുറിവേറ്റ മനസ്സുമായി ഒരു യാത്ര മനസ്സിലുറപ്പിച്ചുകൊണ്ട്,തന്റെ പെണ്ണിനോടും വീട്ടുകാരോടും എന്ത് പറഞ്ഞിറങ്ങും എന്നും മനസ്സിൽ കൂട്ടിക്കിഴിച്ച് ശംഭു വീട് ലക്ഷ്യമാക്കി വണ്ടി പായിച്ചു.
*********
തിരികെ തറവാട്ടിലെത്തിയ ശംഭു ഒരു തീരുമാനമെടുക്കാനാവാതെ കുഴങ്ങി.വല്ലാത്ത ചിന്താഭാരം പേറി അവൻ മുറ്റത്തുകൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നത് കണ്ടാണ് വിനോദ് കാറിൽ നിന്നും ഇറങ്ങിയത്,കൂടെ അച്ഛനും.അവന്റെ മുഖത്തെ വെപ്രാളം അവർ തിരിച്ചറിഞ്ഞു. ഒരുപക്ഷെ അവൻ തങ്ങളുടെ വരവ് കാത്തുനീക്കുകയാണ് എന്നവർക്ക് തോന്നി.

"ചെക്കപ്പ് കഴിഞ്ഞോ?, ഡോക്ടർ എന്ത് പറഞ്ഞു?"കണ്ടപാടെ ശംഭു ചോദിച്ചു.

"അതൊക്കെ നിക്കട്ടെ,എന്താ കുട്ടി മുഖത്ത് ഒരു പരിഭ്രമം?"

"അത് പിന്നെ അച്ഛാ........"അവൻ വാക്കുകൾക്ക് വേണ്ടി പരതി.

ഗൗരവമുള്ള എന്തോ ഉണ്ട് എന്ന് അവർക്ക് തോന്നി.അച്ഛൻ അവനെയും കൂട്ടി തന്റെ മുറിയിലെത്തി,കൂടെ വിനോദും.
ആ മുറിവാതിൽ അടക്കപ്പെട്ടു.
അവർ മൂന്നു പേര് മാത്രമായ നിമിഷങ്ങൾ.വളരെ നേരത്തിന് ശേഷം വാതിൽ തുറന്നിറങ്ങുമ്പോൾ ശംഭുവിന്റെ മനസ്സിൽ ഒരു തീരുമാനം ഉറച്ചിരുന്നു,മാറില്ല എന്നുറപ്പിച്ച തീരുമാനം.

നേരെ തന്റെ മുറിയിലെത്തിയ ശംഭു,വളരെ വേഗത്തിൽ തന്നെ ഒരു ബാഗിൽ തന്റെ വസ്ത്രങ്ങൾ എടുത്തുനിറച്ച് ധൃതിയിൽ പുറത്തെക്ക് വന്നു.അത്രനേരം കാഴ്ചക്കാരായി നിന്നിരുന്ന സ്ത്രീ ജനങ്ങൾ കണ്ണിൽ കണ്ണിൽ നോക്കിയതല്ലാതെ അവർക്ക് ഒന്നും മനസ്സിലായില്ല.

കണ്ണുകൊണ്ട് യാത്ര പറഞ്ഞിറങ്ങിയ ശംഭുവിനെ വീണ തടഞ്ഞുനിർത്തി

"ഒരു യാത്ര വേണം,തടയരുത്,
എന്ന് വരുമെന്നറിയില്ല,ഏട്ടൻ സാവധാനം എല്ലാം പറയും,
അനുസരിക്കണം,എനിക്ക് വേണ്ടി കാത്തിരിക്കണം.

ഇരുമ്പുണ്ടാകും സഹായത്തിന്. സന്തോഷമായിരിക്കണം,ഞാൻ തിരിച്ചുവരും പെണ്ണെ....... "

മറുപടിക്ക് കാക്കാതെ അവൻ അവിടെനിന്നുമിറങ്ങി.രുദ്രയെ
കണ്ടെത്താതെ അവന് പറ്റില്ല എന്നറിയുന്ന

💬 Comments

View all comments