Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 9 [Alby]
എന്താ ഇങ്ങനെ പെണ്ണുങ്ങളെ കാണാത്തപോലെ ഒരുമാതിരി നോട്ടം.
അത് ചേച്ചി,സൗന്ദര്യം അത് ആസ്വദിക്കൽ ഉള്ളതല്ലേ.നോക്കിപ്പൊ വും.
മ്മ് അതു വേണം.ഇത് അങ്ങനെ ആണോ,അല്പം മയത്തിൽ വേണ്ടെടാ മോനെ.നീയും ഒട്ടും മോശം അല്ല. കാണുന്നതല്ലേ ചുഴിഞ്ഞുള്ള നോട്ടം.
ഈ ചേച്ചി....ദാ എത്തി.ആ കാണുന്ന കടയാ.കണ്ടാൽ ലുക്കില്ല എന്നെയുള്ളൂ.ഒടുക്കത്തെ ടേസ്റ്റാ.
മ്മ് നീ വണ്ടി ഒതുക്ക്.കഴിച്ചിട്ടാവാം ഇനിയെന്തും.
റോഡ്സൈഡിൽ വണ്ടിയൊതുക്കി അകത്തേക്ക് കയറി."ശംഭു,ദാ ഇവിടെ..."ഒരു സ്ത്രീശബ്ദം കേട്ട് തിരിഞ്ഞുനോക്കി."സുനന്ദ ഒപ്പം റിസെപ്ഷനിലെ മറ്റൊരു കുട്ടിയും ഉണ്ട്.
ചേച്ചി വാ ഇവിടിരിക്കാം,പ്രശ്നം ഉണ്ടോ?
ആരാടാ അത്,നിന്നെ എങ്ങനെ അറിയാം.
നമ്മുടെ ഹോട്ടൽ റിസെപ്ഷനിലെ സ്റ്റാഫ് ആണ്. എന്നെ വിളിച്ചത് സുനന്ദ, കൂടെ പുതിയ കുട്ടിയാ.പേര് അറിയില്ല.
മ്മ് വാ, ഏതായാലും അവരെ നിരാശപ്പെടുത്തണ്ട.
അല്ല സുനന്ദേച്ചീ നിങ്ങളിത് എങ്ങോട്ട് ഇറങ്ങിയതാ.
ചുമ്മാ അല്പം പർച്ചേസ്.അപ്പൊ ഭക്ഷണം ഇവിടെയാക്കി.ആരാ കൂടെ. ഏതായാലും ആള് സൂപ്പർ.എങ്ങനെ ഒപ്പിച്ചു നീ..... (വീണ റഷ് റൂമിൽ പോയ നേരം സുനന്ദയുടെ വക കത്തി അവന് നേരെയെത്തി, അവന്റെ സമയം മോശമായതോ എന്തോ വീണ ഇതു കേട്ടാണ് അങ്ങോട്ടേക്ക് വരുന്നത്)
പൊന്ന് മോളെ,അവിടത്തെ കുട്ടിയാ അത്.ചേട്ടന്റെ വൈഫ്. ഒള്ള പണി കളയണോ.
എന്താ രണ്ടാളും കൂടെ,എന്താ ഒരു അടക്കം പറച്ചിൽ.....
ഒന്നുല്ല മാഡം,ഞങ്ങള് വെറുതെ സുനന്ദ അവനെനോക്കി കണ്ണുരുട്ടി, കാലിൽ ഒരു ചവിട്ട് കൊടുത്തു.ഒരു ഭാവവ്യത്യാസം വരാതെ അവനും....
നാടൻ ഊണിനൊപ്പം ചക്കപ്പുഴുക്കും, ചമ്മന്തിയും ഒപ്പം വരാല് മുളകിട്ട കറിയും കൂടാതെ എരിശ്ശേരി, തോരൻ തുടങ്ങി ചക്കകൊണ്ടുള്ള പായസം വരെ.നല്ലൊരു ഊണും കഴിച്ചവർ ഇറങ്ങി.സുനന്ദ അവളുടെ സ്കൂട്ടിയിലും.
ചേച്ചി
💬 Comments
View all comments