Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 9 [Alby]
പറ, ഫുഡ് എങ്ങനെ?
കിടുക്കി മോനെ.ആ ചക്കക്കുരു മാങ്ങ ഇട്ട് വച്ച കറി, ചുമ്മാ പൊളിച്ചു എന്ന് പറഞ്ഞാ മതി.
സംശയിച്ചു കേറിയ ആളാ.ഇപ്പൊ ദേ പുഴുക്കും മീൻകറിയും പാഴ്‌സൽ എടുത്തിരിക്കുന്നു.
അപ്പൊ നീയോ...... കൊതിയൻ
ഇത് ടീച്ചർക്കാ. ഇവിടെ കേറിയാൽ പതിവുള്ളതാ.ഇല്ലേൽ കിഴുക്ക്കിട്ടും
നിനക്കെന്നാ ആ സുനന്ദയുമായി.
എന്ത്, നമ്മുടെ സ്റ്റാഫ് അല്ലെ
അല്ലാതെ ഒന്നുല്ലേ,അവള് പറഞ്ഞത് ഞാൻ കേട്ടു.അപ്പൊ ഒന്നും പറഞ്ഞില്ല എന്നേയുള്ളു.
അവർ ആളറിയാതെ...
മ്മ്,നിനക്കിട്ടുള്ള ചവിട്ട് എനിക്കാ കൊണ്ടത്.വൈകിട്ട് തിരുമ്മിത്തന്നോ ണം.അത് കഴിഞ്ഞും എന്തായിരുന്നു കണ്ണ് കൊണ്ടുള്ള കട്ടായം.പാവം എന്റെ കാലിലാ ഞൊണ്ടുന്നതെന്ന് അറിഞ്ഞില്ല.അതാ ചോദിച്ചത് എന്താ അവളുമായി എന്ന്?
ഒന്നുല്ല ചേച്ചി....
ഉണ്ടേലും നീ പറയില്ല.എനിക്കറിയാം. കണ്ടുപിടിച്ചോളാം ഞാൻ.അന്ന് കള്ള് കുടിച്ച് പിടിച്ച ദിവസം നീ ഇവളുടെ കൂടെ അല്ലാരുന്നൊ.ആളെ ഇന്നാ കാണുന്നതെങ്കിലും കേട്ടിട്ടുണ്ട് ഞാൻ ബന്ധം പിരിഞ്ഞു നിൽക്കുന്നതക്കെ. പക്ഷെ ഇന്നത്തെ അവളുടെ പ്രകടനം ഒന്നുകൊണ്ട് ഉറപ്പിക്കാൻ വയ്യല്ലൊ. നിന്നെ കയ്യിൽ കിട്ടും മോനെ.അന്ന് നിന്നെ ഞാൻ പിഴിയും.ഓർമ്മവച്ചോ.
എന്നാന്നാ ചെയ്യ്. അല്ലാതെ ഞാൻ എന്നാ പറയാനാ.പിന്നെ വീട്ടിൽ ടീച്ചർ പലതും ചോദിക്കും.മാഷ് വിളിക്കും അതുറപ്പ്.ഒന്ന് നോക്കി നിന്നോണം.
മാഷല്ല നിന്റെ ടീച്ചറ്. അതാ ഒരു പേടി.
ചേച്ചി ഒന്നും നമ്മുക്ക് വേണ്ടി മാറത്തി ല്ല. സാഹചര്യങ്ങൾക്കനുസരിച്ച് നമ്മള് വേണം ഓരോന്നിനെയും നമ്മുടെ രീതിക്ക് മാറ്റിയെടുക്കാൻ. അതാണ് ക്രീയേറ്റീവ് പീപ്പിൾസ്.ഇനി ധൈര്യമായി വീട്ടിലേക്ക് കേറിക്കോ.
എത്തിയോ രണ്ടും.ഇന്നെന്നാരുന്നു ഓഫീസില്.ഇവള് കരഞ്ഞുന്നോ മറ്റോ
ഈ മാഷ്,ഒന്നുല്ല ടീച്ചറെ.
ശംഭു,നിന്നോട് ചോദിച്ചോ ഞാൻ
അമ്മ,ഒന്നുല്ല.മാഷിനോട് പറഞ്ഞല്ലോ കാര്യം.അത്രേയുള്ളൂ.
അതാ എനിക്കും ചോദിക്കാൻ
💬 Comments
View all comments