Chapter Title : ശരണ്യ [Ajitha]
morning. അങ്കിൾ : ഇന്നലത്തെ ഉറക്കം എങ്ങനെ ഉണ്ടായിരുന്നു ശരണ്യ : പുതിയ സ്ഥലം ആയോണ്ട് ഉറങ്ങാൻ വല്ലാതെ താമസിച്ചു. അങ്കിൾ : നീ ഇതിനു മുൻപ് കണ്ടിട്ടില്ലേ പാല് കറക്കുന്നത് . അല്ല എങ്ങനെ നോക്കി നിൽക്കുന്നത് കണ്ടിട്ട് ചോദിച്ചതാ ശരണ്യ : ഞാൻ നേരത്തെ മിൽമയിൽ അല്ലായിരുന്നു ജോലി ചെയ്തിരുന്നത്. അതുകേട്ട വിജയകുമാർ ചിരിച്ചോണ്ട്. വിജയകുമാർ : ടി പൊട്ടി, മിൽമയിൽ പാൽ ഡിസ്ട്രിബൂഷാനും എക്സ്ട്രാക്ടറും മാത്രമേ ഓല്ലെടി. അല്ലാതെ പശുവിനെ നിരത്തി നിർത്തി പാൽ കറക്കുകയല്ല. ശരണ്യ ചെറുതായി ഒന്ന് ചമ്മി. വിജയകുമാർ : ചമ്മണ്ട, വേറെ ആരും കേട്ടില്ല. ശരണ്യ : ഞാനും കൂടി ഒന്ന് കറക്കട്ടെ. വിജയകുമാർ : അയ്യെടി. പശുവിന്റെ തോഴി കൊണ്ടാൽ നിന്റെ തന്ത എന്നെ കൊല്ലും. ശരണ്യ : പ്ലീസ്, ഒറ്റ പ്രാവശ്യം മാത്രം മതി അയാൾ അവളെ വിഷമിപ്പിക്കേണ്ടന്നു വിചാരിച്ചു. വിജയകുമാർ : ആദ്യം നീ പശുവിനു വൈക്കോൽ ഇട്ടു കൊടുക്ക്. ശരണ്യ പശുവിനു വൈക്കോൽ ഇട്ടു കൊടുത്തു. പിന്നെ അയാളുടെ അടുത്തെത്തി. അയാൾ അവൾക്ക് പാല് കറക്കുന്നത് എങ്ങനെയാണെന്ന് കാണിച്ചു കൊടുത്തു. ശരണ്യ അതുപോലെ ചെയ്തു. എന്നാൽ പാല് വന്നില്ല. വിഷമത്തോടെ അയാളെ നോക്കി. അതുകണ്ട വിജയകുമാർ ചിരിച്ചു. വിജയകുമാർ : അല്പം ബലം ഉപയോഗിച്ച് വലിച്ചു പിഴിഞ്ഞെടുക്ക്. ശരണ്യ അതുപോലെ ചെയ്തപ്പോൾ പാല് തെറിച്ചു പാത്രത്തിൽ വീഴാൻ തുടങ്ങി. അപ്പോൾ ശരണ്യയുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. കുറച്ചു നേരം കറക്കിട്ടു. അയാൾക്കൊരു ഉമ്മ കവിളിൽ കൊടുത്തിട്ടു അവൾ അവിടെ നിന്നും പൊയി.
💬 Comments
View all comments