Chapter Title : ശരണ്യ [Ajitha]
അച്ഛൻ ശരണ്യയോട് പറഞ്ഞു. അവളോട് കംപ്ലയിന്റ് കൊടുക്കാൻ അച്ഛന്റെ കൂടെ സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞു. ശരണ്യ : അച്ഛാ അത് വേണ്ട. അമ്മ : എന്താടി അവന്റെ കൂടെ നിനക്ക് പൊറുക്കണോ. മര്യാദക്ക് ഞങ്ങൾ പറയുന്നതുപോലെ കേട്ടോണം അച്ഛൻ : നീയൊന്നു മിണ്ടാതിരിക്കുന്നെ. ഞാൻ പറഞ്ഞാൽ എന്റെ മോള് കേൾക്കും. ശരണ്യ : അച്ഛാ..... അച്ഛൻ : മോള് ഒന്നുകൊണ്ടും പേടിക്കേണ്ട, അവന്റെ ഇപ്പോഴത്തെ സ്വഭാവം വളരെ മോശമാണ്. ആ si വിളിച്ചു പറഞ്ഞിരുന്നു. അതുകൊണ്ട് മോള് നല്ല കുട്ടിയായി റെഡിയായിട്ടു വാ. അവസാനം അവളുടെ അച്ഛന്റെ ലാളന കലർന്ന പിടിവാശിയിൽ അവൾ സമ്മതിച്ചു. അങ്ങനെ അവളും അച്ഛനും കൂടി സ്റ്റേഷനിൽ എത്തി. അകത്തേക്ക് കയറിയപ്പോൾ അനു ഒരു ജട്ടി മാത്രം ഇട്ടോണ്ട് സെല്ലിൽ കിടക്കുന്നു. അതുകണ്ടിട്ട് ശരണ്യക്ക് ഭയങ്കര സങ്കടം തോന്നി. അവൾ അച്ഛന്റെ പിറകിലേക്ക് മാറി നിന്നു. Si : ആ, വാ സാറെ, ഇരിക്ക്. അച്ഛനും ശരണ്യയും കസേരയിൽ ഇരുന്നു. Si : ഞങ്ങൾ ഇന്നലെ രാത്രി തന്നെ പരാതി റെഡി ആക്കി വച്ചിട്ടുണ്ട്. മോളുന്നു സൈൻ ചെയ്താൽ മാത്രം മതി. അച്ഛൻ : എന്നാൽ മോളെ സൈൻ ചെയ്. ശരണ്യ വിറകളർന്ന കൈ കൊണ്ട് സൈൻ ചെയ്തു. Si : ഡോ pc അവനെ ഇങ്ങു കൊണ്ട് വന്നേ. Pc : ശെരി sir Pc പോയി അവന്റെ വസ്ത്രങ്ങൾ എടുത്തു കൊടുത്തിട്ടു അങ്ങോട്ട് വരാൻ പറഞ്ഞു. അൽപനേരം കഴിഞ്ഞു അവൻ si യുടെ അടുത്തെത്തി തല താഴ്ത്തി നിന്നു. Si
💬 Comments
View all comments