Chapter Title : ശരണ്യ... എന്റെ റാണി [Lovegod]
ദുഃഖവും നിരാശയും കണ്ടപ്പോൾ ആ അടിയേക്കാൾ കൂടുതൽ വേദനിച്ചു. അവൾ നിലവിളിച്ചുകൊണ്ട് അമലിന്റെ മുഖത്തേക്ക് നോക്കി. "നീ ഞങ്ങളെ നാണംകെടുത്തിക്കളഞ്ഞല്ലോടാ! നിന്നെ ഞാൻ വിശ്വസിച്ചല്ലോ!"
പിന്നീട് അമലിന്റെ കസിൻസുകൾ അവന്റെ അടുത്തേക്ക് പാഞ്ഞെത്തി. റോഹൻ, വിപിൻ, മറ്റു ചിലർ. അവർ ആ ദേഷ്യം മുഴുവൻ അവനിലേക്ക് പകർന്നു. "നീ ഇത് എങ്ങനെ ചെയ്തുടാ നാണംകെട്ടവനേ! നിന്റെ ചേച്ചിയുടെ ബെഡ്‌റൂമിൽ!"
അവർ അവനെ മർദ്ദിക്കാൻ തുടങ്ങി. മുഷ്ടി കൊണ്ടുള്ള ഇടി, ചവിട്ട്. ഒരു നിമിഷം അവൻ തറയിൽ വീണു. നിലത്ത് വീണിട്ടും അവർ അവനെ മർദ്ദിച്ചു. ആഡംബര പൂർണ്ണമായ കല്യാണ മണ്ഡപം ഒരു യുദ്ധക്കളമായി മാറി. അവന്റെ ശരീരം ചതഞ്ഞരഞ്ഞു. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നു. ചുവന്ന പാടുകൾ അവന്റെ വെള്ള ജൂബ്ബയിൽ വ്യാപിച്ചു.
അവൻ ആരെയും തല്ലാൻ ശ്രമിച്ചില്ല. കാരണം, അവന്റെ കുടുംബം ആണ് അവനെ മർദ്ദിക്കുന്നത്. അവരുടെ ദേഷ്യം മനസ്സിലാക്കി അവൻ എല്ലാം സഹിച്ചു.
അവന്റെ കൂട്ടുകാരായ വിനുവും ഹരീഷും ഇത് കണ്ടപ്പോൾ, ആൾക്കൂട്ടത്തിനിടയിലൂടെ അവനെ രക്ഷിക്കാൻ വേണ്ടി ഓടി വന്നു. അവർ അവനെ മർദ്ദിക്കുന്ന കസിൻസുമായി ഏറ്റുമുട്ടി. അവർ ഒരോരുത്തരെയും നന്നായി പെരുമാറി ക്കൊണ്ട് അവനെ അതിൽ നിന്നും രക്ഷിച്ചു.
വിനു: "നിർത്തടാ! നിങ്ങൾ എന്താണ് ഈ കാണിക്കുന്നത്! അമൽ ഇത് ചെയ്യില്ല! അവന്റെ ഫോണിൽ എങ്ങനെ ഫൂട്ടേജ് വന്നു എന്ന് പരിശോധിക്കണം!"
ഹരീഷ്: "നിങ്ങൾ ആദ്യം അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോ! അവൻ ബോധം കെട്ട് വീഴാൻ പോകുന്നു! ബാക്കിയുള്ള കാര്യങ്ങൾ നമുക്ക് പിന്നെ സംസാരിക്കാം!"
വിനുവിന്റെയും ഹരീഷിന്റെയും തല്ലുകൾക്ക് മുന്നിൽ അമലിന്റെ കസിൻസുകൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവർ അവനെ വലിച്ചെടുത്ത്, വേഗത്തിൽ അവരുടെ കാറിൽ അവർ അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.
കല്യാണത്തിന്റെ ചിരിയും സന്തോഷവും നിറയേണ്ട വീട്, നാണക്കേടിലും വെറുപ്പിലും മുങ്ങി. ഈ സംഭവം രണ്ടു കുടുംബങ്ങൾക്കിടയിൽ വലിയ പ്രശ്നങ്ങൾക്ക് വഴി തുറന്നു. വരന്റെ വീട്ടുകാർ ഉടൻ തന്നെ കല്യാണം വേണ്ടെന്ന് വെക്കാനായി സംസാരിച്ചു.
എന്നാൽ, ആ നിമിഷം വരൻ, ഒരു പക്വതയുള്ളവനെപ്പോലെ മുന്നോട്ട് വന്നു. "ഇത് ഒരു
💬 Comments
View all comments