0%

Chapter Title : ശരറാന്തല്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 838

വരാം .എടൊ ജബ്ബാറേ താനിവിടെ കാണണം..വേറെയാരെയെങ്കിലും കൂടെ ഇടണോ ?

" വേണ്ട സാര്‍ " .' വര്‍ക്കിയും കൂടെ പോയി കഴിഞ്ഞപ്പോള്‍ ജോളി മൊബൈല്‍ എടുത്തോണ്ട് വക്കീലിനെ വിളിക്കാനായി പുറത്തേക്കിറങ്ങി . സ്വന്തം ഭാര്യ ആയത് കൊണ്ട് രാഷ്ട്രീയക്കാരെ ഒക്കെ വിളിക്കാനും മടി ..കഴിവതും രഹസ്യമാക്കി വച്ചില്ലെങ്കില്‍ പിന്നെ പത്രക്കാരെയും മറ്റും തട്ടിയിട്ടു നടക്കാന്‍ വയ്യാതാവും .ജോളി തന്‍റെ ഫ്രണ്ട് കൂടിയായ വക്കീലിനെ വിളിച്ചു ചുരുങ്ങിയ വാക്കില്‍ കാര്യങ്ങള്‍ പറഞ്ഞു " ജോളി സാറേ , എഡിസണ്‍ വര്‍ക്കി ഒരു കാട്ടുകോഴിയാ ..പൈസ ഒഴിച്ചെന്തും പുള്ളിക്ക് തികയേല , പക്ഷെ "

" പക്ഷെ ..പക്ഷെ എന്താ ജബ്ബാറേ" ജോളി തിരിച്ചു വന്നപ്പോള്‍ വരാന്തയിലെ കസേരയില്‍ ഇരിക്കുവായിരുന്ന ജബ്ബാര്‍ ജോളിയേം വിളിച്ചു പുറത്തേക്കിറങ്ങി .. അവര് മാറി നിന്ന് സംസാരിക്കുന്നത് കണ്ട് ദേവകി മായയോട്‌ പറഞ്ഞു

' എടി ..അച്ഛനേം കൊണ്ടകത്തെക്ക് പൊക്കോ ..പ്രേഷറിന്‍റെ ഗുളികയോരെണ്ണം കൊടുത്തേക്ക് .. പിന്നെ ഒരു ഉറക്കഗുളികേം കൂടി കൊടുത്തേക്ക് ..അല്ലേല്‍ ഇന്നാളത്തെ പോലെ പ്രെഷര്‍ കൂടി ആശുപത്രീല്‍ ആക്കേണ്ടി വരും "

ചന്ദ്രനെ മായയെ ഏല്‍പ്പിച്ച് ദേവകി അവരുടെ അടുത്തേക്ക് ചെന്നു

" ജോളി സാറേ ..പുള്ളിക്ക് കാശ് വേണ്ടാന്നാ കേട്ടെ ..ആവശ്യത്തിനുണ്ട് പോലും "

" പിന്നെയെന്നാ കൊടുത്താ അയാള് വഴങ്ങും ജബ്ബാറേ...DYSP യോട് ചോദിച്ചപ്പോള്‍ അങ്ങേരു പറയത്തില്ല എന്നാ പറഞ്ഞെ പറഞ്ഞാലും പ്രയോജനമില്ല , ഒരുമാതിരി മുരട്ടു സ്വഭാവം ആണെന്ന് ... മുകളില്‍ ഒന്ന് പിടിച്ചാല്‍ പുള്ളീം കൂടി നിന്നയാളെ വേണേല്‍ ഇവിടുന്നു മാറ്റിക്കാം എന്ന്

💬 Comments

View all comments