0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത [Sarathy Reddy]

Author : SarathyReddy Read All Parts 251.7K

സൗന്ദര്യം വേറെ ആർക്കും തന്നെ ഇല്ല. അത് ഒരു പരിധിവരെ ശരിയാണ്.

അനിതയുടെ കാര്യം നേരെ തിരിച്ചാണ്. ശേഖറിനെ മറ്റ് പെണ്ണുങ്ങൾ നോക്കുന്നത് ഒന്നും അവൾക്ക് തീരെ ഇഷ്ടമല്ല. ശേഖർ എന്ന് വെച്ചാൽ അവൾക്ക് ജീവനാണ്, ജീവന്റെ ജീവനാണ്.

കോളേജിൽ അനിതയുടെ സീനിയർ ആയിരുന്നു ശേഖർ. ശേഖർ തന്നെയാണ് അനിതയെ ആദ്യം പ്രൊപ്പോസ് ചെയ്തത്. പക്ഷേ അതിനു മുമ്പേ തന്നെ മനസ്സുകൊണ്ട് പലവട്ടം അനിത ശേഖറിനെ വരണമാല്യം അണിയിച്ചിരുന്നു.

രണ്ടുപേരും ഒരേ സ്കൂളിൽ തന്നെയാണ് പഠിച്ചത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ശേഖറിന് അനിതയെ അറിയില്ലായിരുന്നു. പക്ഷേ അന്നുമുതൽ അനിതയുടെ മനസ്സിൽ ശേഖറിനോടുള്ള പ്രേമം കൂടി കയറിയതാണ്.

ശേഖർ അനിതയെ ശ്രദ്ധിക്കുന്നത് കോളേജിൽ തന്റെ ജൂനിയറായി അവൾ എത്തിയതിനുശേഷം ആണ്.

വളരെ മോഡേൺ ആയ ഫാമിലിയിൽ ജനിച്ചതാണെങ്കിലും സത്യത്തിൽ വലിയ എനർജറ്റിക് ഒന്നുമല്ലാത്ത, ഒട്ടും മോഡേൺ അല്ലാത്ത ഒരു പെൺകുട്ടിയായിരുന്നു അനിത. ജന്മനാ നല്ല ശരീര സൗന്ദര്യവും മുഖസൗന്ദര്യവും ഒക്കെ ഉണ്ടെങ്കിലും വളരെ അടങ്ങി ഒതുങ്ങി നടന്ന കുട്ടിയായിരുന്നു അനിത.

ശേഖറിനെ കണ്ട നാൾ മുതൽ ശേഖറിനോടുള്ള ഇഷ്ടം അവൾ മനസ്സിൽ കൊണ്ടുനടന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത് അവൾക്ക് ശേഖറിന്റെ ശ്രദ്ധ നേടാൻ കഴിഞ്ഞില്ല.

പക്ഷേ പിന്മാറാൻ അവൾ ഒട്ടും തയ്യാറായിരുന്നില്ല. ശേഖർ തെരഞ്ഞെടുത്ത കോളേജ് തന്നെ അവളും തെരഞ്ഞെടുത്തു. കോളേജിൽ ചേർന്നതിനുശേഷം ആണ്, ശേഖറിന് നല്ല സ്റ്റൈലിഷ് എനർജറ്റിക് ആയിട്ടുള്ള പെൺകുട്ടികളെയാണ് ഇഷ്ടം എന്ന് അവൾക്ക് മനസ്സിലായത്.

ശേഖറിന്റെ ശ്രദ്ധ നേടാനായി വളരെ സ്റ്റൈലിഷ് ആയിട്ടുള്ള ഡ്രസ്സ് ഒക്കെ അവൾ കോളേജിൽ ധരിക്കാൻ തുടങ്ങി. വളരെ പെട്ടെന്ന്

💬 Comments

View all comments