0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 3 [Sarathy Reddy]

Author : SarathyReddy Read All Parts 272.4K

കഴിക്കുന്ന സമയത്ത് കുറുപ്പിന് പണം ഒന്നും ഉണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ ഭാര്യയെ അദ്ദേഹത്തിന് ഒരുപാട് ഡിപെൻഡ് ചെയ്യേണ്ടി വന്നു. പിന്നീട് കഠിനാധ്വാനത്തിലൂടെ അദ്ദേഹം ഒരുപാട് നേട്ടങ്ങൾ കൈവരിച്ചെങ്കിലും ഭാര്യയുടെ നിഴലിൽ തന്നെയാണ് എന്ന ഒരു ആക്ഷേപം ഇപ്പോഴുമുണ്ട്.

നിള ഹോസ്പിറ്റലിൽ അദ്ദേഹം അദ്ദേഹത്തിന്റെ പൊസിഷൻ ഒഴിയാത്തതിന്റെ കാരണവും ഇതുതന്നെയാണ്. അവിടെ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് പൊസിഷനിൽ ആണ് അദ്ദേഹം. സ്വന്തമായി ക്ലിനിക് ഉണ്ട് പക്ഷേ അത് കുറുപ്പിന്റെ ഭാര്യയുടെ പേരിലാണ്.

നിള ഹോസ്പിറ്റലും ഭാര്യയുമായി ബന്ധമൊന്നുമില്ല. സ്വന്തം നിലയിൽ ഒരു പേരിനു വേണ്ടിയിട്ടാണ് അദ്ദേഹം ഇപ്പോഴും ഹോസ്പിറ്റലിൽ ജോലി തുടരുന്നത്. ഗൈനക്കോളജി ആണ് അദ്ദേഹത്തിന്റെ ഡിപ്പാർട്ട്മെന്റ്.

ഭാര്യ അംബികയുടെ പേരിലുള്ള ക്ലിനിക്കിൽ അദ്ദേഹം വേറെ ഡോക്ടേഴ്സിനെ വച്ചിട്ടുണ്ട്.

ശേഖറിന്റെ അച്ഛന്റെ പ്രായമുണ്ടെങ്കിലും നല്ല ആരോഗ്യവാനാണ് കുറുപ്പ്. പ്രായാധിക്യം കൊണ്ടുണ്ടാകുന്ന അസുഖങ്ങൾ ഒന്നും തന്നെയില്ല. ആരോഗ്യം നല്ലതുപോലെ കാത്തുസൂക്ഷിക്കും. ചിട്ടയായ ഭക്ഷണരീതികളും വ്യായാമവും.

ഇതിനെപ്പറ്റിയുള്ള ക്ലാസുകൾ, സെമിനാറുകൾ ഒക്കെ അദ്ദേഹം ഇടയ്ക്കൊക്കെ എടുക്കാറുണ്ട്. ആറടി ഉയരത്തിലാണ് ശേഖർ. കുറുപ്പിന് പക്ഷേ സാധാരണ പൊക്കമേ ഉള്ളൂ. ഉയരത്തിനനുസരിച്ചിട്ടുള്ള വണ്ണം.

നല്ല ഇരുനിറം. നല്ല പ്രൗഢി ഉള്ള മുഖം. മുഖത്ത് നല്ലതുപോലെ പിരിച്ചു വച്ചിരിക്കുന്ന കൊമ്പൻ മീശയുണ്ട്. മീശയും മുടിയും ഒന്നും തന്നെ നരച്ചിട്ടില്ല.

കാലുകൾക്കും കൈകൾക്കും ഒക്കെ നല്ലവണ്ണവും പേശി ബലവും ഉണ്ട്. അല്പം പോലും വയർ ചാടിയിട്ടില്ല. ആള് നല്ല പക്കയാണ്. കണ്ണട ഉപയോഗിക്കുന്നുണ്ട്.

പക്ഷേ അത് എഴുതുവാനും വായിക്കുവാനും വേണ്ടി മാത്രമാണ്. കോളനിയിൽ തന്നെയുള്ള ക്ലബ്ബുകളിലും മറ്റും സജീവ സാന്നിധ്യമാണ് അദ്ദേഹം. സംസാരം കൊണ്ട് ആരെയും വെറുപ്പിക്കാത്ത രീതിയാണ്

💬 Comments

View all comments