0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 3 [Sarathy Reddy]

Author : SarathyReddy Read All Parts 273.3K

അദ്ദേഹത്തിന്റെത്.

പക്ഷേ ഭാര്യ അംബിക നേരെ തിരിച്ചാണ്. പണത്തിന്റെ ഹുങ്ക് അവരുടെ സംസാരത്തിൽ എപ്പോഴും ഉണ്ട്. ശേഖറിന് അവരെ തീരെ ഇഷ്ടമല്ല.

"ഇന്നെന്താ തന്റെ പ്രിയതമയെ കണ്ടില്ലലോ. സാധാരണ പ്രിയതമ എപ്പോഴും യാത്ര അയക്കാൻ വേണ്ടി വാതുക്കൽ വന്നു നിൽക്കുന്നതാണല്ലോ?. ആളിന്ന് എഴുന്നേറ്റില്ലേ?" ശേഖറിന്റെ വീടിന്റെ വാതിൽക്കലേക്ക് നോക്കിക്കൊണ്ട് കുറുപ്പ് ചോദിച്ചു.

കുറുപ്പിന്റെ ചോദ്യം കേട്ട് ശേഖർ ചിരിച്ചുകൊണ്ട് മുകളിലത്തെ നിലയിലെ ബെഡ്റൂമിലേക്ക് നോക്കി.

"ആൾ എഴുന്നേറ്റു. വീട്ടിൽ ഗസ്റ്റ് ഉണ്ട്. എന്നെക്കാൾ മുമ്പേ അവൾ എഴുന്നേറ്റു. ഇത്രയും നേരം ഗസ്റ്റിനെ ട്രീറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ ഇറങ്ങുമ്പോഴാണ് ഒന്ന് റിലാക്സ് ആയത്."

"ഗസ്റ്റ് ആരാ? ഫാമിലി ആണോ?"

"വീട്ടിലെ... പണ്ട് എന്നെ നോക്കാനും വീട്ടുജോലിക്കും നിന്നിരുന്ന ഒരു സ്ത്രീയെ ഓർമ്മയുണ്ടോ"

"അറിയാം, ഒരു ദേവകി അല്ലേ?"

"അതെ... അവരുടെ മകളെ വിവാഹം ചെയ്തു അയച്ചിരുന്നു അവളിപ്പോൾ പ്രഗ്നന്റ് ആണ്. അവളും അവളുടെ ഭർത്താവും വന്നിട്ടുണ്ട്. ലോഡ്ജിൽ മുറിയെടുക്കാം എന്നാണ് പറഞ്ഞിരുന്നത്.

ഞാൻ ഇതുവരെ ഹെൽപ്പ് ഒന്നും എന്റെ രീതിയിൽ ചെയ്തു കൊടുത്തിട്ടില്ല. ഇത് വലിയ ചേതം ഇല്ലാത്ത ഒരു ഉപകാരമായി ഞാൻ കരുതി.

അവിടെ നിള ഹോസ്പിറ്റലിൽ തന്നെ. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഡേറ്റ് ആകും. ഇവിടെ നിന്നാകുമ്പോൾ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ എളുപ്പമല്ലേ."

"അല്ല ഇത്ര രാവിലെ എന്താ? ഗസ്റ്റിനെ ട്രീറ്റ് ചെയ്യാൻ?"

"അനിതയ്ക്ക് ഭയങ്കര നിർബന്ധം രാവിലെ തന്നെ നല്ല ഫ്രഷ് പാല് വേണമെന്ന്." ശേഖർ കാര്യങ്ങൾ വളച്ചൊടിച്ച് കുസൃതിയോടെ പറഞ്ഞു.

"ഓ... ഗർഭിണിക്ക് കൊടുക്കാനാകും അല്ലേ?"

"രാവിലെതന്നെ ഫ്രഷ് പാല് പിന്നെ എവിടുന്ന് കിട്ടാൻ?

💬 Comments

View all comments