0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 3 [Sarathy Reddy]

Author : SarathyReddy Read All Parts 275.4K

വരുന്ന കണ്ടപ്പോൾ ശേഖർ നോട്ടം കുറുപ്പിന്റെ നേരെ മാത്രമാക്കി.

പെൺകുട്ടികൾ രണ്ടുപേരും ശേഖറിനെ അടിമുടി നോക്കി കടന്നു പോയി. ശേഖറിനെ സംബന്ധിച്ചിടത്തോളം അതൊരു പതിവു കാര്യമാണ്.

"നിന്റെ ഉച്ചിയിൽ വരച്ചത് എന്റെ പ്രഷ്ഠത്തിൽ എങ്കിലും വരച്ചാൽ മതിയായിരുന്നു". ശേഖറിനെ ആ പെൺകുട്ടികൾ വായിനോക്കുന്നത് കുറുപ്പ് ശ്രദ്ധിച്ചിരുന്നു.

"നിന്നെ കാണാൻ എന്നാ ലുക്കാടാ.. ആ പെമ്പിള്ളാരെ കുറ്റം പറഞ്ഞിട്ടും കാര്യമൊന്നുമില്ല" കുറുപ്പിന്റെ കമന്റ്.

പെൺപിള്ളാർ തന്നെ വായി നോക്കുന്നത് വിവാഹത്തിന് മുമ്പ് ശേഖർ നന്നായി ആസ്വദിച്ചിരുന്നു. എന്നാൽ അനിതയുമായുള്ള വിവാഹം കഴിഞ്ഞതോടെ അവന് അതൊക്കെ കാണുന്നത് വലിയ ഇറിറ്റേഷൻ ആകാൻ തുടങ്ങി.

"ഒന്നാമത് ബോളിവുഡ് നായകന്റെ ലുക്ക്. പിന്നെ അതും പോരാഞ്ഞ് പെൺപിള്ളേരെ അട്രാക്ട് ചെയ്യാൻ വേണ്ടിയിട്ട് ഷോർട്സും ബനിയനും. അപ്പൊ പിന്നെ നിന്നെ വായിനോക്കുന്ന പെൺപിള്ളാരെ കുറ്റം പറഞ്ഞിട്ടും കാര്യമൊന്നുമില്ല" കുറുപ്പ് ശേഖർ ഇട്ടിരിക്കുന്ന വസ്ത്രം ചൂണ്ടി കാട്ടിക്കൊണ്ട് പറഞ്ഞു.

"ഞാൻ ജിമ്മിൽ പോകാൻ വേണ്ടി ഇട്ടിരിക്കുന്ന ഷോർട്ട് ആണ്. അല്ല കുറുപ്പ് സാർ ആരെ ട്രാക്ട് ചെയ്യാൻ വേണ്ടിയിട്ടാ ഈ നിക്കറൊക്കെ ഇട്ടിരിക്കുന്നെ.

ഹോസ്പിറ്റലിലെ പോലെ ഇവിടെയും വല്ല കുറ്റികൾ ഒക്കെ ഉണ്ടോ?"

"എടാ മോനേ..." ശേഖറിന്റെ കമന്റ് കേട്ട് കുറുപ്പ് അല്പം പരിഭ്രമത്തോടെ സ്വന്തം വീട്ടിലേക്ക് നോക്കി. അയാൾ സ്വന്തം ഭാര്യയെ നോക്കുന്നതാണെന്ന് ശേഖറിന് മനസ്സിലായി.

"നിങ്ങളെന്തിനാണ് സാർ ഇത്രയും പേടിക്കുന്നത്? നിങ്ങളുടെ ഭാര്യ പണക്കാരിയാണെന്ന് കരുതി നിങ്ങൾ അവരുടെ ചെലവിനൊന്നുമല്ലല്ലോ കഴിയുന്നത്."

"നീ എന്റെ കുടുംബം കുളമാക്കുമോ. നീ പിന്നെ പിഴച്ചാലും നിന്റെ ഭാര്യ രണ്ട് കയ്യും നീട്ടി സ്വീകരിക്കും. അതുപോലെയല്ല എന്റേത്.

💬 Comments

View all comments