0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 3 [Sarathy Reddy]

Author : SarathyReddy Read All Parts 275.8K

നീ പറഞ്ഞ കുറ്റികളൊക്കെയാണ് ഇടക്കൊക്കെ ഉള്ള ഒരു ആശ്വാസം.

നിനക്ക് പിന്നെ അതിന്റെ ആവശ്യം ഒന്നും ഇല്ലല്ലോ. വീട്ടിൽ തന്നെ നല്ല ഒരു മധുരക്കനി ഉണ്ടല്ലോ"

"എന്താ മധുരക്കനിയെ വേണോ?"

"വേണമെന്ന് ചോദിച്ചാൽ ഞാൻ വേണമെന്നു പറയും. അതിനെ വേണ്ട എന്ന് പറയുന്നത് ആരാടാ?"

അച്ഛന്റെ പ്രായമുണ്ടെങ്കിലും ശേഖറും കുറുപ്പും സുഹൃത്തുക്കളെ പോലെയാണ്. ദാരിദ്ര്യത്തിൽ നിന്നും കഠിനാധ്വാനത്തിലൂടെ നേട്ടങ്ങൾ കൈവരിച്ച വ്യക്തി എന്ന നിലയിൽ കുറുപ്പിനോട് ശേഖറിന് നല്ല ബഹുമാനം ഉണ്ട്.

കുറുപ്പിന്റെ മറുപടി കേട്ട് ശേഖർ ഒരല്പനേരം നിശബ്ദനായി. അവന്റെ മനസ്സിലേക്ക് പെട്ടെന്ന് എന്തൊക്കെയോ കടന്നുവന്നു. ശേഖർ പെട്ടന്ന് നിശബ്ദനായതോടെ കുറുപ്പ് ആകെ അങ്ങ് വല്ലാതായി.

"എടാ മോനേ ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ നീ ഇത്ര കാര്യമായിട്ട് എടുക്കാതെ."

" അതൊന്നുമല്ല സർ ഞാൻ വേറൊരു കാര്യം ആലോചിച്ചതാ... "

"നീ പെട്ടെന്ന് മിണ്ടാതിരുന്നപ്പോൾ ഞാൻ കരുതി നിന്റെ ഭാര്യയെപ്പറ്റി പറഞ്ഞപ്പോഴേക്കും നീ പിണങ്ങി എന്ന്"

"ഞാനെന്താ തൊട്ടാവാടിയാ... ഞാൻ അവളുടെ കാര്യം തന്നെയാണ് ആലോചിച്ചത്."

"എന്താ? എന്തുപറ്റി? "

ശേഖർ അൽപനേരം എന്തോ മനസ്സിൽ കണക്ക് കൂട്ടുന്നതുപോലെ ആലോചിച്ചു. അവൻ കുറുപ്പിനെ അടിമുടി ഒന്ന് നോക്കി. പൗരുഷം തുളുമ്പുന്ന ഒരു മുഖമാണ് കുറുപ്പിന്റേത്.

മുഖത്തെ ഗാംഭീര്യവും മറ്റും നടപ്പിലും നോട്ടത്തിലും എല്ലാമുണ്ട്. ഒരു വലിയ തറവാട്ടിലെ കാരണവരുടെ മട്ടും ഭാവവും എല്ലാം ഉണ്ട്. വീട്ടിലിരിക്കുമ്പോൾ സാധാരണ അദ്ദേഹം ധരിക്കുന്നത് പൈജാമയോ അല്ലെങ്കിൽ ട്രാക്ക് പാന്റസോ ആയിരിക്കും.

ഇപ്പോൾ ജോഗിംഗിന് ഇറങ്ങിയത് കൊണ്ടാണ് ഷോർട്സും ബനിയനും ധരിച്ചിരിക്കുന്നത്. നല്ല ബലവും വണ്ണവും ഉള്ള കാൽ

💬 Comments

View all comments