0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 3 [Sarathy Reddy]

Author : SarathyReddy Read All Parts 283.2K

നല്ല മൂഡിൽ ആണല്ലോ..."

"സത്യം. ഇന്ന് എനിക്ക് എന്തോ ഒരു നല്ല മൂഡ്" അതും പറഞ്ഞ് ശേഖർ പതിവുപോലെ വാമപ്പ് എക്സസൈസ് ചെയ്യാൻ തുടങ്ങി. ദിലീപിന്റെ മുഖം കണ്ടാലറിയാം അവന് എന്തോ ശേഖറിനോട് പറയണം എന്നുണ്ട്.

"അളിയാ... ഞാൻ ഒരു കാര്യം..." ശേഖറിന്റെ അടുത്ത് വന്ന് ദിലീപ് വിക്കി വിക്കി ഓരോന്ന് പറഞ്ഞു.

"എന്താടാ പറഞ്ഞോ"

"എടാ... ഞാൻ നേരത്തെ പറഞ്ഞ കാര്യം.... ഇന്ന് വെള്ളിയാഴ്ചയല്ലേ... എന്തെങ്കിലും പറ്റുമോ?" ദിലീപ് എങ്ങനെയൊക്കെയോ കാര്യം പറഞ്ഞൊപ്പിച്ചു. അർഹതപ്പെടാത്ത എന്തോ ഒന്ന് ചോദിക്കുന്നത് പോലെയാണ് അവൻ ചോദിച്ചത്.

അവന്റെ ചോദ്യത്തിന് അൽപ്പം പോലും ബലം ഉണ്ടായിരുന്നില്ല. ചമ്മല് മാറ്റാനായി അവൻ മുഖത്ത് ഒരു വളിച്ച ചിരിയും ഫിറ്റ് ചെയ്തിട്ടുണ്ടായിരുന്നു.

"അത് ഞാൻ പറഞ്ഞതല്ലേ ഈയാഴ്ച അല്ല അടുത്ത ആഴ്ച... അപ്പോൾ നമുക്ക് ഒരു കാര്യം നോക്കാം... ഞാൻ ഉറപ്പു പറയുന്നുമില്ല... അതൊക്കെ നിന്റെ ലക്ക് പോലെ.

എന്തായാലും അടുത്ത വെള്ളിയാഴ്ച നിന്നെ ഞാൻ വിളിക്കാം. വീട്ടിലേക്ക്" വളരെ ഗൗരവമായാണ് ശേഖർ അത് പറഞ്ഞത്.

"ഓക്കേ അളിയാ" ശേഖറിനെ അധികം ശല്യപ്പെടുത്തണ്ട എന്ന ദിലീപ് കരുതി. ശല്യപ്പെടുത്തിയാൽ ഉള്ള കഞ്ഞി കൂടി പോയി കിട്ടും. അനിതയെ കുറിച്ച് ഓർക്കുമ്പോൾ അനിത വെറും കഞ്ഞിയല്ല വിഭവസമൃദ്ധമായ ഒരു വലിയ സദ്യ തന്നെയാണ്.

"ഇന്നെന്താണ് വർക്കൗട്ട് ശേഖർ?" ജിമ്മിലെ ട്രെയിനർ സോണിയ ശേഖരന്റെ അടുത്ത് വന്നു.

"ഇന്ന് ഷോൾഡറാണ്"

ജിമ്മിൽ ശേഖറിനെ ട്രെയിൻ ചെയ്യിക്കുന്നത് അജുവും സോണിയയും ആണ്. ജിമ്മിൽ ഏറ്റവും എക്സ്പീരിയൻസ് ഉള്ളത് വിവേകിനും സോണിയയ്ക്കുമാണ് .നാൻസിക്ക് എക്സ്പീരിയൻസ് വളരെ കുറവാണ്.

തുടക്കത്തിൽ

💬 Comments

View all comments