Chapter Title : ശേഖറിന്റെ സ്വന്തം അനിത 3 [Sarathy Reddy]
ശേഖർ ശരിക്കും ഒരു അഗ്രഗണ്യൻ തന്നെയാണ്.
അവർ പോയിക്കഴിഞ്ഞപ്പോൾ ട്രെയിനർ അജു ശേഖറിന്റെ അടുത്ത് വന്നു.
"അവരുടെ പേര് രേഷ്മ എന്നാണ്. ആർക്കും പിടികൊടുക്കാത്ത ഒരു ടൈപ്പ് ആണ്. ഈ ജിമ്മിൽ ആരോടും അവർ സംസാരിക്കാറില്ല. പക്ഷേ സാറിനെ മാത്രം വിടില്ല." അജുവിന്റെ സംസാരത്തിൽ അല്പം അസൂയ ഉണ്ടായിരുന്നു.
"നിനക്കെന്താ അവരെ നോട്ടം ഉണ്ടോ? ഉണ്ടെങ്കിൽ ചെന്ന് ചോദിക്ക്"
"സാറിന്റെ ലുക്കും ബോഡിയും ഒക്കെ എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഞാൻ പോയേനെ "
വർക്കൗട്ട് കഴിഞ്ഞ് ശേഖർ ജിമ്മിൽ നിന്ന് ഇറങ്ങി. ജോഗിങ്ങ് ചെയ്തു തന്നെ അവൻ വീട്ടിലെത്തി. വെറുതെ അവൻ കുറുപ്പ് സാറിന്റെ വീട്ടിലേക്ക് നോക്കി.
അല്പനേരം എന്തോ മനസ്സിലാലോചിച്ച് അവൻ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. മുറ്റത്ത് അപ്പോൾ ദേവകി മുറ്റം വൃത്തിയാക്കാൻ ആയി നിൽക്കുന്നുണ്ടായിരുന്നു.
"എന്താ ദേവകി ചേച്ചി ഇത്?... ഇപ്പോ എന്റെ വീട്ടിൽ ചേച്ചി ജോലിക്ക് നിൽക്കുകയൊന്നും അല്ലല്ലോ... ഗസ്റ്റ് ആയിട്ട് വന്നതല്ലേ അപ്പോൾ ഇതൊന്നും ചെയ്യേണ്ട... അനിതയ്ക്കും ഇതൊന്നും ഇഷ്ടമല്ല"
"ഞാൻ മുറ്റം വൃത്തിയാക്കുകയാണ് മോനെ... അതിലെന്താ തെറ്റ്?"
"അനിത എഴുന്നേറ്റോ?"
"ഇല്ല മോനെ... മോളിതുവരെ എഴുന്നേറ്റില്ല. അജയൻ ഇന്നലെ മോളിലാ കിടന്നത് അല്ലേ... അവനെയും കണ്ടില്ല"
"ഞാൻ... അത്.... അജയൻ... അജയൻ രാവിലെ എഴുന്നേറ്റായിരുന്നു... രാവിലെ എഴുന്നേറ്റപ്പോൾ ഞാൻ അജയനെ മുകളിലത്തെ എന്റെ മുറിയിലെ ഒരു ചെറിയ പണി ഏൽപ്പിച്ചായിരുന്നു.
അവൻ എന്നെ ഹെല്പ് ചെയ്യുവായിരുന്നു." ശേഖർ അത്തരം ഒരു ചോദ്യം ദേവകിയിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. അവൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
"ആണോ... നല്ല കാര്യം... എന്റെ മരുമോൻ ആയതുകൊണ്ട് പറയുവല്ല...
💬 Comments
View all comments