Chapter Title : ശേഖറിന്റെ സ്വന്തം അനിത 3 [Sarathy Reddy]
നല്ല മനസ്സുള്ള പയ്യനാണ് അജയൻ. എന്റെ മോളെ പൊന്നുപോലാ അവൻ നോക്കുന്നത്.
വീട്ടുകാർക്കും അയൽക്കാർക്കും കൂട്ടുകാർക്കും ഒക്കെ നല്ല ഉപകാരിയാണ് അജയൻ. അവന്റെ അനുജൻ അജിത്തും അങ്ങനെതന്നെ."
"ങാ... അജിത്തിന് എന്റെ കമ്പനിയിൽ ഞാനൊരു ജോലി റെഡിയാക്കിയിട്ടുണ്ട് "
"ആണോ.... മോനു നൂറു പുണ്യം കിട്ടും." അങ്ങനെ പറഞ്ഞുകൊണ്ട് ദേവകി മുകളിലേക്ക് നോക്കി കൈകൂപ്പി തൊഴുതു. ദേവകിയെ ചെറുപ്പം മുതലേ അറിയാവുന്നതുകൊണ്ട് അതിൽ പുതുമയൊന്നും ശേഖറിന് തോന്നിയില്ല.
"ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ. എന്നെ അമ്മയെപ്പോലെ നോക്കിയതല്ലേ ദേവകി ചേച്ചി" ശേഖർ അങ്ങനെ പറഞ്ഞപ്പോൾ ദേവകിയുടെ കണ്ണ് നിറഞ്ഞു.
"ഞാൻ മോളിൽ ചെന്നിട്ട് അജയന്റെ പണി കഴിഞ്ഞോ എന്ന് നോക്കാം. പണി കഴിഞ്ഞെങ്കിൽ ഞാൻ ഉടനെ അവനെ താഴേക്ക് വിടാം. പോരേ?"
"അയ്യോ മോനെ അങ്ങനെ നിർബന്ധമൊന്നുമില്ല. കാണാഞ്ഞപ്പോൾ ഞാൻ തിരക്കി എന്നേയുള്ളൂ. മോന്റെ ആവശ്യം കഴിഞ്ഞിട്ട് അവനെ താഴേക്ക് വിട്ടാൽ മതി"
"ശരി ചേച്ചി... ഞാൻ മുകളിലേക്ക് ചെല്ലട്ടെ" ശേഖരന് മുകളിലേക്ക് ചെല്ലാൻ ധൃതിയായി. 'അല്ലെങ്കിലും ആവശ്യം കഴിഞ്ഞിട്ടേ അജയനെ വിടാൻ പറ്റുള്ളൂ' ശേഖർ അങ്ങനെ മനസ്സിൽ പറഞ്ഞു.
സാധാരണ ഈ സമയം അനിത എഴുന്നേറ്റ് താഴെ വന്നിരിക്കുന്നതാണ്. ജിമ്മിൽ നിന്ന് വരുമ്പോൾ അവൾ മിക്കവാറും പത്രം വായനയിലായിരിക്കും. അല്ലെങ്കിൽ മുറ്റത്തെ ഗാർഡനിൽ ആയിരിക്കും.
എഴുന്നേറ്റ് കഴിഞ്ഞാൽ പിന്നെ കട്ടിലിൽ ചടഞ്ഞു കൂടി കിടക്കുന്ന പരിപാടിയൊന്നും അനിതയ്ക്കില്ല. ആള് എന്നും എപ്പോഴും നല്ല സ്മാർട്ട് ആണ്. സ്മാർട്ട് ആയ ശേഖറിന് സ്മാർട്ട് ആയ അനിത.
അവരെ രണ്ടുപേരെയും അറിയാവുന്നവർ എപ്പോഴും അങ്ങനെ പറയും. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞിട്ട്
💬 Comments
View all comments