0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]

Author : SarathyReddy Read All Parts 273K

രാത്രിയിലുമായി എട്ടു പേരുണ്ട്. പിന്നെ ഇടയ്ക്കൊക്കെ പോലീസ് പെട്രോളിങ് ഉണ്ട്. അതുകൊണ്ടുതന്നെ പുറത്തുനിന്ന് കള്ളന്മാരുടെ ശല്യം ഒന്നുമില്ല. പക്ഷേ അവിടെത്തന്നെയുള്ള ചില ഞരമ്പുരോഗികൾ ഉണ്ട്. അനിത എല്ലാവർക്കും ഒരു ആറ്റൻ ചരക്കാണ്. അവൾക്ക് ഏതെങ്കിലും തരത്തിലുള്ള ശല്യം ഉണ്ടാകുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് സിസിടിവി വെച്ചിരിക്കുന്നത്. ആരെങ്കിലും ശല്യം ഉണ്ടാക്കിയാൽ തന്നെ ശേഖർ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാലോ എന്ന് ഭയന്ന് അനിത ചിലപ്പോൾ പറഞ്ഞെന്ന് വരില്ല. പക്ഷേ സിസിടിവി എല്ലായിടത്തും ഇല്ല. ബാൽക്കണിയിലും ടെറസിലും മുറ്റത്തും പിന്നാമ്പുറത്തും പിന്നെ ഹാളിലും മാത്രമേയുള്ളൂ. വീടിനു പുറത്തുള്ള ആംഗിളുകൾ എല്ലാം തന്നെ സിസിടിവി ഭദ്രമായി കവർ ചെയ്തിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിലെയും ഫസ്റ്റ് ഫ്ലോറിലെ യും ഹാളിൽ സിസിടിവി ഉണ്ട്. അവൻ ഓരോ ക്യാമറയിലും മാറിമാറി നോക്കിയപ്പോൾ അനിത ടെറസിൽ ആണെന്ന് മനസ്സിലായി. ടെറസിലും ഒരു ചെറിയ ഗാർഡൻ ഉണ്ട്. അവൾ അത് പരിപാലിക്കുകയാണ്.

അജയനും അവന്റെ ഫാമിലിയും മുറ്റത്താണ്. പ്രേമലതയെ നടത്തിക്കുകയാണ് അജയൻ. പൂർണ്ണ ഗർഭിണി ആയതുകൊണ്ട് തന്നെ വളരെ ചെറിയ എക്സസൈസുകൾ. ശേഖർ കുറച്ചുനേരം അതിലേക്ക് തന്നെ നോക്കിയിരുന്നു. അജയന്റെ ശ്രദ്ധ മുഴുവൻ അവന്റെ ഭാര്യ പ്രേമലതയിലാണ്. താഴെ നിന്ന് മുകളിലേക്ക് നോക്കിയാൽ ടെറസിൽ നിൽക്കുന്ന അനിതയെ കാണാൻ കഴിയും. പക്ഷേ അവൻ ഒളിഞ്ഞുപോലും നോക്കുന്നില്ല. കുറേനേരം ക്യാമറയിലേക്ക് നോക്കിയപ്പോൾ തന്നെ ശേഖറിന് മനസ്സിലായി അജയന്റെ ക്യാരക്ടർ എത്രത്തോളം ഉണ്ടെന്ന്. അവൻ നല്ല കുടുംബസ്നേഹി തന്നെയാണ്. അവനെ സംബന്ധിച്ചിടത്തോളം അവന്റെ ലോകം എന്ന് പറയുന്നത് അവന്റെ ഭാര്യയും കുടുംബവുമാണ്.

സിസിടിവിയിലേക്ക് നോക്കിയിട്ടും കാര്യമായിട്ടൊന്നും കാണാഞ്ഞപ്പോൾ ശേഖർ വീണ്ടും ഓഫീസ് കമ്പ്യൂട്ടറിലേക്ക്

💬 Comments

View all comments