0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 101.9K

'ഒരൊറ്റ പെണ്ണിനെ പോലും താൻ നോക്കില്ല' എന്ന് ശേഖർ പറഞ്ഞത് അവൻ അക്ഷരംപ്രതി അനുസരിക്കുന്ന കാര്യം. സാധാരണ ശേഖറിനൊപ്പം പുറത്തിറങ്ങുമ്പോൾ വഴിയിൽ കാണുന്ന തരുണീമണികളെ ഒക്കെ അവൻ നോക്കാറുണ്ട്. അനിത അതൊക്കെ കാണാറുണ്ടെങ്കിലും ശേഖറിന് മേൽ ഒരു വലിയ അധികാരം ഒന്നും അവൾ എടുക്കില്ല. അതൊക്കെ അവൾക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങളൊക്കെ തന്നെയായിരുന്നു. പരിഭവം പോലെ ചിലപ്പോഴൊക്കെ അവൾ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് വെച്ചിട്ട് ശേഖറിനെ അവൾ ടോർച്ചർ ഒന്നും ചെയ്തിട്ടില്ല. പതിയെ അനിത അതുവൊക്കെയായിട്ട് അഡ്ജസ്റ്റ് ആയതാണ്. പക്ഷേ ഇപ്പോൾ ശേഖർ ഒരൊറ്റ പെണ്ണിനെ പോലും നോക്കുന്നില്ല. അനിതയ്ക്ക് അതുകൊണ്ടുതന്നെ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇപ്പോഴത്തെ രീതിയിൽ എപ്പോഴും അങ്ങനെ തന്നെ അങ്ങ് പോയാൽ മതിയായിരുന്നു. കാറിൽ ഇരുന്നുകൊണ്ട് അനിത അങ്ങനെ ഒരുപാട് ആഗ്രഹിച്ചു.

അവൾ മനസ്സിൽ ഓരോന്നൊക്കെ ചിന്തിക്കാൻ തുടങ്ങി. ടാസ്കിനുള്ള സമ്മാനം പോലെ തന്നതാണ് ശേഖർ ഈയൊരു ഗിഫ്റ്റ്. ഒരൊറ്റ പെണ്ണുങ്ങളെ പോലും നോക്കില്ല എന്ന്. അജയൻ പോയി കഴിഞ്ഞാലും അതുപോലെ വേറെ ആരെങ്കിലും വന്നിരുന്നെങ്കിൽ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി. അങ്ങനെയാണെങ്കിൽ തന്റെ ശേഖർ ഒരിക്കലും തന്നെ അല്ലാതെ വേറെ ആരെയും നോക്കാൻ പോകുന്നില്ല. വീടിനടുത്ത് തന്നെയുള്ള ആണുങ്ങൾ ആരെയെങ്കിലും ശേഖർ വിളിച്ചു വീട്ടിൽ കയറ്റിയിരുന്നെങ്കിൽ എന്ന് അവൾ ഒന്ന് ചിന്തിച്ചു. കാണാൻ കൊള്ളാവുന്ന നല്ല ചെറുപ്പക്കാർ ഉണ്ട് വീടിനടുത്ത്. ശേഖറിനോട് അത് ചോദിച്ചു നോക്കിയാലോ? അല്ലെങ്കിൽ വേണ്ട. അജയന്റെ കാര്യം ശേഖറായിട്ട് തന്നെ കൊണ്ടുവന്നതാണ്. ശേഖർ തന്നെ വേറെ ആരെയെങ്കിലും കൊണ്ടുവരണം.

ആ സമയത്ത് തന്നെ ശേഖറിന്റെ ഫോണിൽ കുറുപ്പ്

💬 Comments

View all comments