Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]
സാറിന്റെ ഫോൺ കോൾ വന്നു. ഒന്നും ആലോചിക്കാതെ ശേഖർ ഫോൺ അറ്റൻഡ് ചെയ്തു. കാറിന്റെ സ്പീക്കറിൽ ഫോൺ കണക്ട് ആയി. ഫോൺ കണക്ട് ആയതിനുശേഷം ആണ് ശേഖർ കുറുപ്പ് സാറിനോട് പറഞ്ഞ കാര്യങ്ങൾ ഓർത്തത്. അവൻ ചെറുതായിട്ട് ഒന്ന് പേടിച്ചു. അയാൾ എന്തിനാണ് വിളിക്കുന്നത് എന്ന് അറിയില്ലല്ലോ. അനിതയെ പരിശോധിക്കുന്ന കാര്യം എങ്ങാനും വിളമ്പിക്കഴിഞ്ഞാൽ പ്രശ്നമാകും. മോശമായിട്ട് എന്തെങ്കിലും തോന്നുകയാണെങ്കിൽ ഫോൺ കട്ട് ചെയ്യാം എന്ന് ശേഖർ കരുതി.
"ഹലോ... മോനേ ശേഖർ... മോൻ ഇപ്പോൾ എവിടെയാണ്?"
"ഞാൻ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ ഒരു സ്ഥലം വരെ പോവുകയാണ് ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും അനിതയും. സാർ എന്തിനാ വിളിച്ചത്?." കുറുപ്പിന് ഒരു മുന്നറിയിപ്പ് കൊടുക്കാൻ വേണ്ടി കൂടിയാണ് അനിതയുടെ പേര് കൂടി പറഞ്ഞത്. അനിതയെ ചെക്കപ്പ് ചെയ്യുന്ന കാര്യം അയാൾ എടുത്തിടുകയാണെങ്കിൽ അതിൽ നിന്നും ഒന്ന് രക്ഷപെടാൻ വേണ്ടിയാണ്. അനിത ദേഷ്യപ്പെടില്ലായിരിക്കും. പക്ഷേ അത് തന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ്. അത് തൽക്കാലം മുതലെടുക്കണ്ട.
"ആ മോനെ.. പ്രത്യേകിച്ച് പേടിക്കാൻ ഒന്നുമില്ല... ഞങ്ങളിപ്പോൾ ഹോസ്പിറ്റലിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്."
"ഹോസ്പിറ്റലിലേക്ക്... ആര്?" പെട്ടെന്ന് ഹോസ്പിറ്റൽ എന്ന് കേട്ടപ്പോൾ ശേഖർ ഒരല്പം വിരണ്ടു.
"ഒരല്പം മുമ്പ് ആ കൊച്ചിന് പെയിൻ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങി. എന്തായാലും ഭാഗ്യത്തിന് ആ സമയത്ത് ഹോസ്പിറ്റലിലെ ആംബുലൻസ് എന്റെ വീടിനടുത്ത് തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ ഹോസ്പിറ്റലിൽ എത്താറായി"
"പ്രേമലതയുടെ കാര്യമാണ് കുറുപ്പ് സാർ പറയുന്നത്" അനിത കുറുപ്പ് പറയുന്നത് കേട്ട് പറഞ്ഞു.
"അയ്യോ... ഞങ്ങൾ വരണോ അങ്ങോട്ട്?" ശേഖർ സംസാരത്തിൽ ഒരല്പം ടെൻഷൻ കാണിച്ചു.
💬 Comments
View all comments