Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]
അനിത താക്കോലും കൊണ്ട് ഒന്നാമത്തെ മുറിയുടെ അടുത്തേക്ക് ചെന്നു നിൽക്കുകയാണ്. നാലു മുറികളും അടഞ്ഞുകിടക്കുകയാണ്. അവൾ ആ മുറി തുറക്കാനായി താക്കോൽപഴുതിലേക്ക് താക്കോൽ കടത്തി. എന്നിട്ട് തിരിക്കുകയും ചെയ്തു.
" മോളെ അതല്ല നമ്മുടെ മുറി... ആ മുറിയിൽ ആളുണ്ട്..." ശേഖർ പറയുന്നത് കേട്ടപ്പോൾ അവൾ താക്കോൽ തിരികെ എടുത്തു. ഒന്ന് ചമ്മിയ മട്ടിൽ അനിത തിരികെ ശേഖറിന്റെ അടുത്തേക്ക് വന്നു.
"പ്രശ്നമായോ?...." അനിതയുടെ ചോദ്യത്തിൽ അല്പം പരിഭ്രമം ഉണ്ടായിരുന്നു.
"ഏയ്... എന്ത് പ്രശ്നം? ഒരു പ്രശ്നവുമില്ല... ഞാൻ ഉള്ളപ്പോൾ മോൾ എന്തിനാ പേടിക്കുന്നത്?... പിന്നെ മോൾ മുറി തുറന്നൊന്നും ഇല്ലല്ലോ..." ശേഖർ അനിതയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. അനിത അവനോട് ചേർന്ന് നിന്നു.
അപ്പോഴേക്കും ഒന്നാമത്തെ നമ്പർ മുറി അകത്തുനിന്നും തുറന്നു. ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു. അവൻ ശേഖറിനെയും അനിതയും നോക്കി പുഞ്ചിരിച്ചു. അനിതയെ അവൻ ഒന്നുകൂടി മൊത്തത്തിൽ ഒന്നു നോക്കി. ശേഖറിന് അവന്റെ നോട്ടം തീരെ ഇഷ്ടപ്പെട്ടില്ല. ചുണ്ടുകൾ നുണഞ്ഞു കൊണ്ടാണ് അവൻ അനിതയെ നോക്കിയത്. അനിത അത്യാവിശ്യം നല്ല രീതിയിൽ മാന്യമായി തന്നെയാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. പക്ഷേ എങ്ങനെയൊക്കെ വസ്ത്രം ധരിച്ചാലും അവളുടെ ശരീരത്തിന്റെ അഴകളവുകൾ എല്ലാം പ്രതിഫലിക്കും. വന്നവന്റെ നോട്ടം അവളുടെ മാറിടത്തിലേക്കും അരക്കെട്ടിലേക്കും ഒക്കെയാണ്.
'ഇവനായിരിക്കും സുധാമണി ചേച്ചി പറഞ്ഞ വരൻ'. ശേഖർ മനസ്സിൽ പറഞ്ഞു.
കാരണം വരന്മാർ എങ്ങനെയായിരിക്കും എന്ന് ശേഖറിന് നന്നായി അറിയാം. കാണാൻ നല്ല സൗന്ദര്യമുള്ളവന്മാരാണ് സുധാമണിയുടെ വരന്മാർ കൂടുതലും. വെളുപ്പിലും കറുപ്പിലും എല്ലാം ഒരുപാട് സുന്ദരന്മാരുണ്ട്. മണവാട്ടിമാരുടെ ഡിമാൻഡ് അനുസരിച്ച് കൊടുക്കാൻ വേണ്ടി സുധാമണി
💬 Comments
View all comments