Chapter Title : ഷെഫിയുടെ മാലാഖമാർ 3 [Shafi]
മുറിവുണ്ടായിരുന്നു അവിടെ , അതുകഴിഞ്ഞ അവളെ നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു . ഞാൻ പുരികം കൊണ്ട് എന്തെന്ന് ചോദിച്ചു അവൾ പെട്ടെന്ന് നോട്ടം മാറ്റി കളഞ്ഞു. ഞാൻ എഴുന്നേറ്റ് അവളെ എഴുന്നേൽപ്പിച്ചു അതുവരെ ഓക്കേയാണെന്ന് പറഞ്ഞ അവൾക്ക് നടക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു.
ഞാൻ ""ഓക്കേ അല്ലേ?!!"" എന്ന് ചോദിച്ചു ""പറവല്ലേ ഞാൻ പോയി ബാക്കി ക്ലീൻ പണ്ണുവാ!""
എന്നും പറഞ്ഞ് പോകാൻ ഒരുങ്ങി പെട്ടെന്ന് തൊട്ടടുത്ത ഗ്രില്ലിലേക്ക് പിടിച്ചു തല അമർത്തു നിന്നു നട്ടുച്ച ആയതുകൊണ്ട് കാലിൽ നിന്ന് കുറച്ച് ചോര പോയതുകൊണ്ട് അവൾക്ക് തലകറങ്ങുന്ന പോലെ തോന്നുന്നു എന്ന് തോന്നുന്നു, ഞാൻ അവളെ പിടിച്ച് അവിടെ ഇരുത്തി കുറച്ച് വെള്ളം എടുത്തു കൊടുത്തു ,എന്നിട്ട് കിടക്കാൻ പറഞ്ഞു "ഞാൻ ക്ലീൻ ചെയ്തോളാം നീ പോയി കിടക്ക് ""എന്ന് പറഞ്ഞു ""ഷാനു!! വേണ്ട ഞാൻ ചെയ്തിടാം,"
അവളുടെ മറുപടി കേൾക്കാതെ ഞാൻ അവളെ കോരിയെടുത്ത് വീടിൻറെ പുറകിലോട്ട് നടന്നു ഇരുമ്പ് കൊണ്ട് ഒരു കോണി മുകളിലോട്ട് ഉണ്ടായിരുന്നു അതിലെ കയറിച്ചെന്നതും ഒരു ചെറിയ ഡോർ തകരം കൊണ്ടുള്ളതാണ് അവൾ ഇരു കൈകൾ കൊണ്ടും എൻറെ കഴുത്തിൽ ചുറ്റി പിടിച്ചിട്ടുണ്ടായിരുന്നു "
വേണ്ട !!വേണ്ട"" എന്നെല്ലാം പറയുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ ആ ഡോർ തുറന്നു ഒരു കൊച്ചു വീടുപോലെ തോന്നി എനിക്ക് ഒരു റൂം മാത്രമുള്ള ടെറസിന്റെ മുകളിൽ ഒരു കൊച്ചു വീട് .. ഇത്രയും നാൾ ഞാൻ അവിടെ താമസിച്ചിട്ടും ഞാൻ കാണാത്ത ആ വീട്ടിലെ മറ്റൊരു വീട്!!,, ഉള്ളിൽ കയറി അവൾ ഒന്ന് കുതറി ഇറങ്ങാൻ ശ്രമിച്ചു, ഞാൻ പതുക്കെ അവളെ താഴെ നിർത്തി .
അവളുടെ റൂമിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറി ലൈറ്റ് ഇട്ടതിനു ശേഷം അവളെ കൈപിടിച്ച് കട്ടിലിൽ കിടത്തി ഒരു ചെറിയ കട്ടിൽ രണ്ടുപേർക്ക് കഷ്ടിച്ച് കിടക്കാൻ പറ്റും അവൾ എൻറെ കണ്ണിലോട്ട് നോക്കി ഒരുപാട് അർത്ഥമുണ്ടായിരുന്നു ആ നോട്ടത്തിന് !, വിയർപ്പ് പൊടിഞ്ഞ അവളുടെ നെറ്റിത്തട്ടത്തെ ഇരുകൈകൾ കൊണ്ടും തുടച്ചുമാറ്റി ആ നെറ്റിയിൽ അമർത്തി ഒന്ന് ചുംബിച്ചു
💬 Comments
View all comments