Chapter Title : ശിശിര പുഷ്പം 1 [Smitha]
എവടെയേലും പോയി കുത്തും കേട്ടോ," "ഇനി മേലാല്‍ എന്‍റെ കേക്കെ അഡല്‍റ്റ് ഓണ്‍ലി കാര്യങ്ങള്‍ പറഞ്ഞേക്കരുത്," "നീ അഡല്‍ട്ടല്ലെ? അതുകൊണ്ട് പറഞ്ഞതല്ലേ?" ഷാരോണ്‍ പുറത്തേക്ക് നോക്കി. ചായക്കട. വലിയ ആല്‍മരം. ഐഡിയ സിമ്മിന്‍റെ വലിയ ഹോര്‍ഡര്‍. "നിര്‍ത്ത് റോയി, സ്ഥലവെത്തി," റോയി കാര്‍ നിര്‍ത്തി. ഹൈവേയില്‍ നിന്ന്‍ പത്തുമീറ്റര്‍ ദൂരമേയുള്ളൂ എന്നാണ് ദീപ്തി പറഞ്ഞത്. കാറില്‍ നിന്നിറങ്ങി ഷാരോണ്‍ ചുറ്റും നോക്കി. "റോയി, ദാ അതാ സാറിന്‍റെ വീട്" അവര്‍ പാര്‍ക്കുചെയ്തതിനടുത്തായി ഒരു സ്കോര്‍പ്പിയോ കിടന്നിരുന്നു. "ആരൊക്കെയോ സാറിനെ കാണാന്‍ വന്നിട്ടുണ്ടല്ലോ," ഷാരോണ്‍ സ്കോര്‍പ്പിയോയിലേക്കും അല്പ്പദൂരെ ഒരു വാകമരത്തിന്‍റെ തണലില്‍ നിന്ന്നിരുന്ന സാമാന്യംഭേദപ്പെട്ട ഒരു വീട് ചൂണ്ടിക്കാട്ടി ഷാരോണ്‍ പറഞ്ഞു. റോയ് നോക്കി. വീടിന്‍റെ മുമ്പില്‍ നാലഞ്ചു പുരുഷന്മാരും കൌമാരക്കാരിയായ ഒരു സുന്ദരിയും നില്‍ക്കുന്നത് അവന്‍ കണ്ടു.
വരാന്തയില്‍ ക്ഷുഭിതനായി നില്‍ക്കുന്ന താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരു ചെറുപ്പക്കാരനോട് മുറ്റത്ത് നിന്ന്‍ സംസാരിക്കുകയാണ് അവര്‍. "നന്ദകുമാര്‍ സാര്‍!" ഷാരോണ്‍ മന്ത്രിച്ചു. "ഇയാളാണോ നീയിത്രനേരം പുന്നാരിച്ച് സംസാരിച്ച നന്ദകുമാര്‍ വാധ്യാര്?" റോയി പുച്ഛത്തോടെ ചോദിച്ചു. "കുളീം നനേം ഒന്നുവില്ലേ വാധ്യാര്‍ക്ക്?" "മിസ്റ്റര്‍!" നന്ദകുമാറിന്‍റെ കാര്‍ക്കശ്യമുള്ള സ്വരം അവര്‍ കേട്ടു. "ഒരു കാര്യം തന്നെ പലതവണ പറയാന്‍ എനിക്കിഷ്ടമല്ല. നിങ്ങളുടെ മകള്‍ക്ക് അര്‍ഹതയുണ്ടേല്‍ ഫസ്റ്റോ "എ" ഗ്രേഡോ കിട്ടും. അല്ലാതെ എന്നെ ഇവിടെ വന്നു കണ്ടതുകൊണ്ടൊന്നും ഒരു കാര്യോവില്ല." "സാര്‍ ഇത്," കൂട്ടത്തില്‍ രാഷ്ട്രീയ നേതാവിനെപ്പോലെ തോന്നിച്ച ഒരു ചെറുപ്പക്കാരന്‍ തന്‍റെ പോക്കറ്റില്‍ നിന്ന്‍ ഒരു കവറെടുത്തു. "അവന്‍ ഡി വൈ എഫ് കേ യുടെ ജില്ലാ പ്രസിഡെന്‍റ്റ് ആണല്ലോ.
💬 Comments
View all comments