Chapter Title : ശിശിര പുഷ്പം 1 [Smitha]
സതീശന്‍" റോയ് ഷാരോണിനോട് പറഞ്ഞു. "റോയീ," ഷാരോണ്‍ അടക്കത്തില്‍ പറഞ്ഞു. റോയ് അവളെ നോക്കി. "കോളേജ് യൂത്ത്ഫെസ്റ്റിവാളില്‍ ഭരതനാട്യത്തിനു ഫസ്റ്റ് കിട്ടിയ ശ്രീലതയാ അത്. ഇപ്പഴാ ഞാന്‍ അവള്‍ടെ മൊഖം കാണുന്നെ. അടുത്താഴ്ച ഇന്റര്‍വാഴ്സിറ്റി കലോത്സവം സ്റ്റാര്‍ട്ട് ചെയ്യുവല്ലേ? ജഡ്ജിംഗ് പാനലില്‍ നന്ദകുമാര്‍ സാര്‍ ഉണ്ടാവണം. സാറിനെ ഇന്‍ഫ്ലുവെന്‍സ് ചെയ്യാന്‍ വന്നതാ." "എന്താ അത്?" നന്ദകുമാര്‍ കവര്‍ നീട്ടിയ യുവരാഷ്ട്രീയക്കാരനോട് സ്വരം ഒന്നുകൂടി കാര്‍ക്കശ്യമാക്കി ചോദിച്ചു. "ഒരു രക്ഷയുമില്ലേല്‍ നീ സീ എമ്മിന്‍റെ മോളാണ് എന്ന്‍ ഞാനങ്ങു പറയും. അന്നേരം കാണാം അയാള്‍ടെ മട്ടും ഭാവോം മാറുന്നെ," റോയ് പറഞ്ഞു. "മന്ത്രി, പത്മകുമാറിന്‍റെ ലെറ്റര്‍ ആണ്...സാറി..." "ഫ!!" യുവരാഷ്ട്രീയക്കാരന്‍ പറഞ്ഞുതീരുന്നതിന് മുമ്പ് ക്രോധം നിറഞ്ഞ സ്വരത്തില്‍ നന്ദകുമാര്‍ അലറുന്നത് അവര്‍ കേട്ടു. "കടക്കെടാ വെളിയില്‍!!" നന്ദകുമാര്‍ വിരല്‍ ചൂണ്ടി മുമ്പിലുള്ളവരെ നോക്കി ആക്രോശിച്ചു. "ഇനി ഒരക്ഷരം മിണ്ടിയാ ഞാന്‍ പത്രക്കാരെ വിളിച്ച് എന്നെ സ്വാധീനികാന്‍ ശ്രമിച്ച കാര്യം ഞാന്‍ വിളിച്ചുപറയും. നിന്‍റെ മന്ത്രിയേമാന്റേം തൊലി ഞാന്‍ പൊളിക്കും, നാറികളെ. കേട്ടിട്ടുണ്ടോ നീയൊക്കെ റഫീക്ക് ജാവേദിനെ? ഇന്ത്യാ ടൈംസിന്‍റെ ഡെപ്യൂട്ടി ചീഫ് എഡിറ്ററാ. നിന്‍റെ പത്മകുമാര്‍ മന്ത്രിയല്ല അതിലും മുഴുത്ത ഡെല്‍ഹീലെ മന്തിമാരുടെ തുണിയഴിപ്പിച്ചവനാ അവന്‍. ഇനി ഒരു നിമിഷം എന്‍റെ മുറ്റത്ത് കണ്ടുപോയാ നാറികളെ അവനെ വിളിക്കും ഞാന്‍...!!" തീ ചിതറുന്ന അയാളുടെ വാക്കുകള്‍ക്ക് മുമ്പില്‍ അവര്‍ ഇളിഭ്യരായി, സ്ഥലം കാലിയാക്കി. "വാ, റോയി, തിരിച്ചുപോകാം. നല്ല കലിപ്പില്‍ നിക്കുവാ സാറ്. ഈ മൂഡില്‍ കണ്ടാല്‍ ശരിയാവില്ല." "നീയൊന്ന്‍ ചുമ്മാതിരി ഷാരൂ, അങ്ങനെയങ്ങ് പേടിച്ചാലോ? യങ്ങ് കോണ്ഗ്രസ്
💬 Comments
View all comments