Chapter Title : ശിശിര പുഷ്പം 1 [Smitha]
സ്റ്റേറ്റ് കൌണ്‍സില്‍ മെമ്പര്‍ റോയി ഫിലിപ്പിന്‍റെ കൂടെയാ നീ നിക്കുന്നെ," താന്‍ മുഖ്യമന്ത്രി സിറിയക് ഫ്രാന്‍സീസിന്‍റെ മകള്‍ ആണ് എന്ന്‍ റോയി വിസ്മരിച്ചതോര്‍ത്ത് ഷാരോണ്‍ പുഞ്ചിരിച്ചു. "സാര്‍," കണ്‍ഠശുദ്ധിവരുത്തി അവന്‍ അകത്തേക്ക് കയറാന്‍ തുടങ്ങുകയായിരുന്ന നന്ദകുമാറിനെ നോക്കി വിളിച്ചു. അയാള്‍ തിരിഞ്ഞു നോക്കി. "എന്താടാ!" സ്വരത്തിലെ ക്രുദ്ധത വിടാതെ അയാള്‍ ചോദിച്ചു. അയാള്‍ ഒരു സിഗരെറ്റിന് തീ പിടിപ്പിച്ചു. "ഞാന്‍ സാറിന്‍റെ സ്റ്റുഡന്‍റ്റ് ആണ്," മുമ്പോട്ട് വന്ന്‍ ഷാരോണ്‍ പറഞ്ഞു. "അതിന്?" "എനിക്ക് സാറിന്‍റെ ഒരു ഹെല്പ് വേണ്ടിയിരുന്നു," "എന്ത് ഹെല്‍പ്?" പുകയൂതിപ്പറത്തി ക്രുദ്ധത വിടാതെ അയാള്‍ ചോദിച്ചു. "വല്ല പിരിവിനും എറങ്ങീതാണോ? എത്രയാ?" "അയ്യോ, അതല്ല, സാര്‍," അയാള്‍ അക്ഷമ കലര്‍ന്ന മുഖത്തോടെ അവളെ നോക്കി. "സാര്‍, ഫിസിക്കല്‍ ട്രെയിനര്‍ എബി സാര്‍ പറഞ്ഞു, സാറ് സെന്‍ ബുദ്ധിസത്തെപ്പറ്റി ഒത്തിരി ട്രീറ്റീസ് ചെയ്തിട്ടുണ്ടെന്ന്‍. എന്‍റെ ഒരു വര്‍ക്കിന്..." "എന്ത് വര്‍ക്ക്? നീയെന്നാ യോഗ ടീച്ചര്‍ ആണോ?" "അല്ല സാര്‍. ഞാന്‍ സാറിന്‍റെ സ്റ്റുഡന്‍റ്റ് ആണ്. ഫൈനല്‍ ഇയര്‍ ഫിസിക്സ്." പ്രതികരണമറിയാന്‍ അവള്‍ അയാളുടെ മുഖത്ത് നോക്കി. അയാളാകട്ടെ നിര്‍വികാരനായി ഒന്നിലും ശ്രദ്ധിക്കാതെ... "ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം, ഒരു അരമണിക്കൂര്‍, ഇവിടെ ..." ഷാരോണ്‍ തന്‍റെ ആവശ്യമറിയിക്കാന്‍ വീണ്ടും ശ്രമിച്ചു. എന്നാല്‍ ഒരു തരത്തിലുള്ള പ്രതികരണവും നന്ടകുമാറില്‍ നിന്നുണ്ടായില്ല. "സാര്‍," റോയി ഒരു ചുവട് മുമ്പോട്ട് വന്നു പറഞ്ഞു. "എന്‍റെ പേര് റോയി ഫിലിപ്പ്. യങ്ങ് കോണ്ഗ്രസ് സ്റ്റേറ്റ് കൌണ്‍സില്‍ മെമ്പര്‍. എന്‍റെ ഫാദറാണ് റവന്യൂ മിനിസ്റ്റര്‍ ഫിലിപ്പോസ് കുരുവിള." "കണ്ഗ്രാജുലേഷന്‍സ്!" പുകയൂതിവിട്ട് നന്ദകുമാര്‍ പറഞ്ഞു.
💬 Comments
View all comments