Chapter Title : ശിശിര പുഷ്പം 1 [Smitha]
ഷാരോണ്‍ അവളെ കടുപ്പിച്ചു നോക്കി. എന്നിട്ട് ബാസ്ക്കറ്റ് ബോള്‍ കൈയിലെടുത്തുകൊണ്ട് ചോദിച്ചു. "ഇതെന്താ?" "ബോള്‍," നീരസത്തോടെ അവള്‍ പറഞ്ഞു. "ആരാ പ്രിഥ്വിരാജ്?" "ആക്റ്റര്‍, എന്‍റെ ഹാര്‍ട്ട് ത്രോബ്!" രണ്ടു കൈകളും നെഞ്ചില്‍ ചേര്‍ത്ത് കൊഞ്ചിക്കൊണ്ട് ആവന്തിക പറഞ്ഞു. "ശരി, ഇനിപ്പറ, എന്താ സര്‍ഗ്ഗശാല?" "ഞാനെങ്ങനെയറിയും? ഇത് നല്ല കൂത്ത്!" ആവന്തിക ശബ്ദമുയര്‍ത്തി. "സര്ഗ്ഗശാല എന്നാല്‍ കോളേജിലെ ഒരു കള്‍ച്ചറല്‍ ഫോറം," സ്വാതി ആവന്തികയോട് പറഞ്ഞു. "കോളേജിലെ സകലമാന ബുദ്ധിജീവികളുടെയും ഒരു കൂടാരം," ഗീതാ നായര്‍ പറഞ്ഞു. "അതിനിവള്‍ ബുദ്ധിജീവിയൊന്നുമല്ലല്ലോ," ആവന്തിക പറഞ്ഞു. "ഷാരോണ്‍ നീ പറ, ഇതാ ഇന്ത്യയുടെ തലസ്ഥാനം?" "എനിക്കറിയില്ല മോളെ," ഷാരോണ്‍ ചുണ്ടുകള്‍ കോട്ടിക്കൊണ്ട് പറഞ്ഞു. "ഞാന്‍ ഇമ്പോസിഷന്‍ എഴുതിക്കോളാം." "പക്ഷെ ഷെല്ലി അലക്സാണ് സര്‍ഗ്ഗശാലയുടെ ബോസ്സ്. അവന്‍ മഹാബുദ്ധിജീവിയാണ്. സര്‍വ്വോപരി നമ്മുടെ ബ്യൂട്ടിക്വീന്‍ ഷാരോണ്‍ സിറിയക്കിന്‍റെ ഹാര്‍ട്ട് ത്രോബാണ്!" "നീ പോടീ!" ഷാരോണ്‍ പറഞ്ഞു. ഷെല്ലി എന്‍റെ ഫ്രണ്ടാണ്. എന്‍റെ ബെസ്റ്റ് ഫ്രണ്ട്. എന്‍റെ ബ്രദര്‍," ബോള്‍ കൂട്ടുകാരുടെ നേരെ എറിഞ്ഞുകൊടുത്ത് ഷാരോണ്‍ ഗ്രൌണ്ടിനു വെളിയിലേക്ക് പോയി.
വരാന്തയില്‍ നിന്ന്‍ രണ്ടാമത്തെ ഫ്ലോറിലേക്ക് തിടുക്കത്തില്‍ പ്രവേശിക്കുകയായിരുന്ന ഷാരോണ്‍ ഷെല്ലിയെക്കണ്ട് പെട്ടെന്ന് നിന്നു. "എന്നാ പറ്റീടാ?" അവന്‍റെ മുഖത്തെ പരിഭ്രമംകണ്ട് അവള്‍ ചോദിച്ചു. "ഓ! അവള്‍ക്ക് കുശലം ചോദിക്കാന്‍ കണ്ടനേരം!" അസന്തുഷ്ട്ടി നിറഞ്ഞ ഭാവത്തോടെ ഷെല്ലി പറഞ്ഞു. ഷെല്ലിയെ അവള്‍ ഒരിക്കലും പ്രസന്നതയോടെയല്ലാതെ കണ്ടിട്ടില്ല. വിഷമഘട്ടങ്ങള്‍ അവനെ തളര്‍ത്താറില്ല എന്ന്‍ അവള്‍ക്കറിയാം. ശാന്തതയും നിയന്ത്രണവും അവന്‍റെ വാക്കുകളിലും പ്രവര്‍ത്തികളിലും എപ്പോഴുമുണ്ട്. അതുകൊണ്ട് അവന്‍റെ മുഖത്ത് കണ്ട പരിഭ്രമം അവളെ അദ്ഭുതപ്പെടുത്തി. "നീ കാര്യം പറ
💬 Comments
View all comments