Chapter Title : ശിശിര പുഷ്പം 1 [Smitha]
ഷെല്ലി," തന്നെക്കടന്ന്‍ താഴേക്കിറങ്ങാന്‍ തുടങ്ങിയ ഷെല്ലിയെ അവള്‍ കൈക്ക് പിടിച്ച് നിര്‍ത്തി. "എടീ നീ മിനിയെക്കണ്ടോ?" "മിനിയോ? അതാരാ? ഓ! കേ എസ് മിനി? ഇല്ല, കണ്ടില്ല. എന്നാടാ?" "കേ എസ് മിനിയല്ല. കേ എസ് ചിത്ര!" ഷെല്ലിയുടെ വാക്കുകളില്‍ ദേഷ്യമുണ്ടായിരുന്നു. "എടീ കഴിഞ്ഞാഴ്ച്ച നമ്മുടെ കോളേജില്‍ ജോയിന്‍ ചെയ്തില്ലേ ഒരു മിനി? മിനി മോള്‍ മാത്യു? അവളെക്കണ്ടോ?" ഷാരോണിനു പെട്ടെന്ന്‍ ആളെ മനസ്സിലായി. ഒരാഴ്ച്ച മുമ്പ് ആദ്യവര്‍ഷ ബീ എസ് എസി ഫിസിക്സില്‍ ഒരു പെണ്കുട്ടി ചേര്‍ന്നിരുന്നു. അവളുടെ വരവ് അദ്ഭുതത്തോടെയാണ് കോളേജിലെ ആണ്‍കുട്ടികള്‍ കണ്ടത്. അതീവ സുന്ദരിയായ അവള്‍ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റാഫ് റൂമുകളിലും സംസാരവിഷയമായി. ഹൈദരാബാദ് കേന്ദ്രമാക്കിയുള്ള രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ച ഒരു ഐ ടി കമ്പനിയുടെ ഉടമയാണ് അവളുടെ പിതാവ്. അവളാണ് മിനിമോള്‍ മാത്യു. "ഇല്ലല്ലോടാ എന്നാ കാര്യം?" "എടീ ഇന്നത്തെ മീറ്റിങ്ങില്‍ വെല്‍കം സ്പീച് അവളാ. സെമിനാര്‍ ഹാള്‍ മൊത്തം നിറഞ്ഞു. ഗസ്റ്റ് മലയാളം ഡിപ്പാര്‍ട്ട്മെന്റില്‍ ഉണ്ട്. സെക്കന്‍റ്റുകള്‍ക്കുള്ളില്‍ മീറ്റിംഗ് തൊടങ്ങും. എല്ലാരും എത്തി. അവള് മാത്രം വന്നില്ല. അവളെ അന്വേഷിക്കാന്‍ ഒരിടം പോലും ഇനി ബാക്കിയില്ല." "അവള്‍ടെ ക്ലാസ്സില്‍ ഒന്ന്‍ നോക്കാന്‍ മേലാരുന്നോ?" "അവടെ അവള്‍ ഒഴികെ ബാക്കിയെല്ലാരും ഒണ്ട്," "എന്നാലും നീ ഒന്നൂടെ നോക്ക്. ഞാനും തപ്പാം. നീ റ്റെന്‍ഷനടിക്കാതെ," ഷാരോണ്‍ നിര്‍ദ്ദേശിച്ചു. "ശരി," അവന്‍ താഴേക്കിറങ്ങാന്‍ തുടങ്ങി. "ഇനി അവളെയെങ്ങാനും കണ്ടില്ലേല്‍ പൊന്നുമോളെ നീ പറഞ്ഞേക്കണം വെല്‍ക്കം സ്പീച്," "നോക്കട്ടെ," ഷാരോണ്‍ പറഞ്ഞു. "ആട്ടെ, ആരാ ഇന്നത്തെ ഗസ്റ്റ്?" "ഇന്നത്തെ ഗസ്റ്റ് പൊറത്ത് നിന്നുള്ള ആള്‍ അല്ല." ഷെല്ലി
💬 Comments
View all comments