Chapter Title : ശിശിര പുഷ്പം 1 [Smitha]
അറിയിച്ചു. "നമ്മടെ അകത്തേ ആള്‍. ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്റിലെ നന്ദകുമാര്‍ സാര്‍. വിഷയം. ആണവനിലയങ്ങള്‍ ആര്‍ക്കുവേണ്ടി. ട്ടണ്‍ട്ടണേയ്..." നന്ദകുമാര്‍ സാര്‍! ഷാരോണിന്‍റെ മുഖം പ്രകാശിച്ചു. "എന്നാല്‍ ഏറ്റു ഞാന്‍ കുട്ടാ," ഷാരോണ്‍ ആഹ്ലാദഭരിതയായി പറഞ്ഞു. "ഇനി മിനി വില്ലിംഗ് ആണേലും അവള്‍ടെ പേര് വെട്ടിയേരെ," "ശരി," അവളുടെ ഉത്സാഹം കണ്ടു ഷെല്ലി ചെറുതായി അദ്ഭുതപ്പെട്ടു. "എന്നാലും ആ ഡാഷ് മോള്‍ ക്ലാസ്സില്‍ ഒണ്ടോന്ന്‍ ഞാനൊന്ന്‍ നോക്കട്ടെ,"
ഷെല്ലി വരാന്തയിലൂടെ അതിദ്രുതം ആദ്യവര്‍ഷ ഫിസിക്സ് ക്ലാസ്സിലേക്ക് നടന്നു. ക്ലാസിനുള്ളിലെക്ക് അവന്‍ കടന്നു. അവിടം ശൂന്യമായിരുന്നു. "രവീ," പുറത്തുകണ്ട ഒരുവനോട് ഷെല്ലി തിരക്കി. "ഈ ക്ലാസ്സിലൊള്ളോരൊക്കെ എവടെപ്പോയി?" "ലാബിലുണ്ട് ഷെല്ലി," അവന്‍ പറഞ്ഞു. "ഇപ്പം പ്രാക്റ്റിക്കലാ," "ഓ, അത്ശരി!" അവന്‍ പുറത്തേക്ക് കടക്കാന്‍ തുടങ്ങി. അപ്പോഴാണ് ക്ലാസ്സിന്‍റെ മൂലയില്‍ അവസാനത്തെ നിരയിലേക്ക് അവന്‍ നോക്കിയത്. അവിടെ ഒരു പെണ്‍കുട്ടി ഡെസ്ക്കില്‍ മുഖം പൂഴ്ത്തിക്കിടക്കുന്നത് അവന്‍ കണ്ടു. അവന്‍ പതിയെ അങ്ങോട്ട് നടന്നു. അവളുടെ തലമുടി ഡെസ്ക്കിന്‍മേല്‍ അഴിഞ്ഞുലഞ്ഞു കിടന്നു. അവന്‍ സംശയിച്ച് അവളുടെ തോളില്‍ പതിയെ തട്ടി. അവള്‍ അനങ്ങിയില്ല. "ഹേയ്," അവന്‍ ശബ്ദമിട്ട് അവളെ വീണ്ടും സ്പര്‍ശിച്ചു. അവളില്‍ ചെറിയ ഒരനക്കം ദൃശ്യമായി. പതിയെ മുഖമുയര്‍ത്തി അവനെ നോക്കി. ഷെല്ലി പരഭ്രമിച്ചു. അവളുടെ കണ്ണുകള്‍ ചുവന്നിരുന്നു. മയക്കവും അസുഖകരമായ ഒരാലസ്യവും അവന്‍ ആ ഭംഗിയുള്ള കണ്ണുകളില്‍ കണ്ടു. ദീര്‍ഘനിദ്രയില്‍ നിന്നുണര്‍ന്ന ഭാവമായിരുന്നു അവള്‍ക്ക്. "എന്താ?" ദേഷ്യത്തോടെ അവള്‍ ഷെല്ലിയോട് ചോദിച്ചു. ഷെല്ലി ആ ചോദ്യം കേട്ടില്ല. അവളുടെ അസാധാരണമായ സൌന്ദര്യത്തിന്‍റെ ഭംഗിയിലായിരുന്നു അവന്‍റെ കണ്ണുകള്‍ മുഴുവനും. ആദ്യമായാണ് താന്‍ ഇവളെ
💬 Comments
View all comments