0%

Chapter Title : ശിശിര പുഷ്പം 1 [Smitha]

Author : സ്മിത Read All Parts 4.2K

കാണുന്നത്? മഹേഷ്‌ ആണ് പറഞ്ഞത് ഇന്നത്തെ പ്രോഗ്രാമിന് സ്വാഗതപ്രസംഗം ഏറ്റിരിക്കുന്നത് ഇവളാണെന്ന്. "ഹേയ് യൂ!" അവള്‍ ശബ്ദമുയര്‍ത്തി. "ഐ ആസ്റ് യൂ. വാട്ട് ഡൂ യൂ വാന്‍റ്റ്?" "ങ്ങ്ഹേ?" ഷെല്ലി അമ്പരപ്പില്‍ നിന്ന്‍ ഞെട്ടിയുണര്‍ന്നു. "ഞാന്‍ ...ഞാന്‍..അതേയ് , മീറ്റിംഗ് തൊടങ്ങാറായി," "മീറ്റിംഗ്? വാട്ട് മീറ്റിംഗ്?" "ഇന്ന്‍ ഫ്രൈഡേയാ," അവന്‍ വിശദീകരിച്ചു. "സര്‍ഗ്ഗശാലയുടെ മീറ്റിംഗ് ഒണ്ട്. ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്റിലെ നന്ദകുമാര്‍ സാര്‍ പ്രസംഗിക്കുന്നു. വെല്‍കം സ്പീച് നിങ്ങളാ ഏറ്റെ," അവള്‍ ആവനെ ക്രുദ്ധയായി നോക്കി. "സര്‍ഗ്ഗശാല? വെല്‍കം സ്പീച്ച്? വാട്ട് ആര്‍ യൂ ടോകിംഗ് എബൌട്ട്?" അസഹീനമായ അസഹിഷ്ണുത അവളുടെ വാക്കുകളില്‍ പ്രകടമായി. "അതേ," ഷെല്ലിയുടെ വാക്കുകളിലും ദേഷ്യം കടന്നുവന്നു. "സര്‍ഗ്ഗശാല. വെല്‍കം സ്പീച്ച്. കഴിഞ്ഞാഴ്ച്ചത്തെ മീറ്റിങ്ങില്‍ നിങ്ങള്‍ ഒണ്ടാരുന്നു. ഇന്നത്തെ പ്രോഗ്രാമിന്‍റെ മിനിട്സ് റെഡിയാക്കുമ്പം നിങ്ങളാ മുമ്പോട്ട്‌ വന്ന്‍ പറഞ്ഞത് വെല്‍കം സ്പീച്ച് നിങ്ങള്‍ ചെയ്തോളാന്ന്‍." "ആരോട് പറഞ്ഞു? നിങ്ങളോട് പറഞ്ഞോ?" എഴുന്നേറ്റ് നിന്ന്‍ അവള്‍ ചോദിച്ചു. തന്‍റെ അലസമായ മുടി അവള്‍ മാടിയൊതുക്കി. അപ്പോള്‍ അവളുടെ കൈത്തണ്ടയില്‍ മുറിപ്പാടുകള്‍ അവന്‍ കണ്ടു. സൂചികൊണ്ടോ മാത്തമാറ്റിക്കല്‍ കോമ്പസ് കൊണ്ടോ കുത്തിയതുപോലുള്ള മുറിപ്പാടുകള്‍. ഷെല്ലി അങ്ങോട്ടു നോക്കുന്നത് കണ്ട്‌ അവള്‍ പെട്ടെന്ന്‍ കൈ താഴ്ത്തി. "യൂ ഡോണ്ട് കം റ്റു ഡിസ്റ്റെര്‍ബ് മീ; ഡൂ യൂ?" അവള്‍ ദേഷ്യത്തോടെ തന്‍റെ ബാഗ് എടുത്തു. തുറന്നിരുന്ന അതിന്‍റെ ഒരു പോക്കറ്റില്‍ നിന്ന്‍ ഒരു പേപ്പര്‍ പാക്ക് താഴെ വീണത് പക്ഷെ അവള്‍ കണ്ടില്ല. ക്രുദ്ധയായി അവള്‍ പുറത്തേക്ക് പോയി.

💬 Comments

View all comments