0%

Chapter Title : ശിശിര പുഷ്പ്പം 12 [ smitha ]

Author : സ്മിത Read All Parts 502

"എങ്കില്‍ സമയം കളയാതെ തന്നെ പോയിക്കാണൂ. എവിടെയുണ്ടാവും ആള്‍ ഇപ്പോള്‍?" "അടുത്ത് തന്നെ ഒരു വില്ലയുണ്ട് റോയിക്ക്. ഇപ്പം അവന്‍ സാധാരണ അവിടെയാ കാണാറ്," "എങ്കില്‍ കയറൂ," നന്ദകുമാര്‍ പറഞ്ഞു. "ഞാനവിടെ ഡ്രോപ്പ് ചെയ്യാം. സംസാരിച്ച് കഴിഞ്ഞ് മോള്‍ അയാളോട് തന്നെ ഹോസ്റ്റലില്‍ ഡ്രോപ്പ് ചെയ്യാന്‍ പറ," ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് നന്ദകുമാര്‍ പറഞ്ഞു. "ശരി സാര്‍," അവള്‍ മറ്റൊന്നും ചിന്തിക്കാതെ അയാളുടെ പിമ്പില്‍ കയറി. പത്ത് മിനിറ്റില്‍ ആ യാത്ര ധനികരുടെ മാത്രം താവളമായ ഒരു കോളനിയിലെ ഭംഗിയുള്ള വീടിന്‍റെ മുമ്പില്‍ അവസാനിച്ചു. "ഓക്കേ, മോളെ..." ബൈക്ക് നിന്ന്‍ കഴിഞ്ഞ് ഷാരോണ്‍ ഇറങ്ങുന്നതിനിടയില്‍ അയാള്‍ പറഞ്ഞു. "അധികം താമസിക്കാതെ തന്നെ തിരിച്ചുകൊണ്ടു വിടാന്‍ അയാളോട് പറയണം കേട്ടോ...ഞാന്‍ നില്‍ക്കുന്നില്ല. അയാള്‍ക്ക് വീണ്ടും ഒരു പ്രശ്നമുണ്ടാവണ്ട," "ശരി," വീടിനുനേരെ തിരിഞ്ഞുകൊണ്ട് ഷാരോണ്‍ പറഞ്ഞു. നന്ദകുമാര്‍ ബൈക്ക് തിരിച്ചു. "സാര്‍," പെട്ടെന്ന് തിരിഞ്ഞു നിന്ന്‍ ഷാരോണ്‍ അയാളെ വിളിച്ചു. നന്ദകുമാര്‍ ബൈക്ക് നിര്‍ത്തി തിരിഞ്ഞുനോക്കി. "അല്ലേല്‍ സാര്‍ വെയിറ്റ് ചെയ്യാമോ, ഒരഞ്ചു മിനിറ്റ്...സംസാരിക്കുമ്പോള്‍ സാറിനെപ്പറ്റി അവന്‍റെ മനസ്സിലൊള്ള ആ കരടുംകൊടെ എടുത്ത് കളയണം....പിന്നെ കൊഴപ്പം ഇല്ലല്ലോ..." "ശരി...താമസിക്കരുത് കേട്ടോ," അവള്‍ തലകുലുക്കി സമ്മതിച്ച് ഗേറ്റിനുള്ളിലേക്ക് കയറി. നല്ല സുഹൃത്തായിരുന്നു റോയി. താന്‍ മറ്റുള്ളവരോട് അടുത്തിടപഴകുന്നതില്‍ അവന്‍ ഒരിക്കലും എതിര്‍പ്പ് കാണിച്ചിരുന്നില്ല. ഇത്രപെട്ടെന്ന് ഇങ്ങനെയൊരു മാറ്റം! എന്തായിരിക്കും കാര്യം? പ്രക്ഷുബ്ധമായ ചിന്തകളോടെ അവള്‍ ചാരിയിട്ടിരുന്ന മുന്‍ഭാഗത്തെ കതക് പതിയെ തുറന്ന്‍ അകത്ത് കയറി. നേര്‍ത്ത സംഗീതം കേള്‍ക്കുന്നുണ്ട്. ഇനി വല്ല മദ്യപാന സെറ്റപ്പും ആയിരിക്കുമോ? അവള്‍ സംശയിച്ചു. കോറിഡോര്‍ അവസാനിക്കുന്നിടത്ത് അവന്‍റെ ഓഫീസ് മുറിയാണ്. അതിനടുത്ത് എത്തിയപ്പോള്‍ അവള്‍ പെട്ടെന്ന് നിന്നു. 'ഞാന്‍ ട്രൈ ചെയ്യാഞ്ഞിട്ടാണോ ഡാഡീ ..." അവള്‍ റോയിയുടെ ശബ്ദം കേട്ടു. അപ്പോള്‍ അവന്‍ പീലിപ്പോസ് അങ്കിളിനോട് സംസാരിക്കുകയാണ്. അകത്ത് കയറണോ അതോ മാറിനില്‍ക്കണോ? മറ്റൊരാളുടെ പ്രൈവസിയുടെ കാര്യമാണ്. ഒളിഞ്ഞുനോട്ടം പോലെ അമാന്യമാണ് ഒളിഞ്ഞുനിന്ന്‍ കേള്‍ക്കലും. റോയി മറ്റാരുമല്ലല്ലോ. "എനിക്കറിയാം അയാക്ക് സൊന്തം മോളോടൊള്ള സോഫ്റ്റ്‌ കോര്‍ണര്‍. അയാടെ വീക്ക് സ്പോട്ടാ ഷാരോണ്‍..." ഷാരോണ്‍...! അപ്പോള്‍ എന്നെക്കുറിച്ചാണ് റോയി

💬 Comments

View all comments