Chapter Title : ശിശിര പുഷ്പ്പം 12 [ smitha ]
പീലിപ്പോസ് അങ്കിളിനോട് സംസാരിക്കുന്നത്! ഷാരോണിന്‍റെ കാതുകള്‍ ജാഗരൂകമായി. "എന്‍റെ ഡാഡി....ഡാഡി ഇങ്ങനെ വെറും മൊണ്ണയാകല്ലേ....എനിക്ക് ദിവ്യപ്രേമം തലക്ക് പിടിച്ചിട്ടൊന്നുവല്ല....നല്ല മാതൃകാ മരുമോളായിക്കണ്ടിട്ടൊന്നുവല്ല ഡാഡി അവടെ പപ്പായോടു എനിക്ക് വേണ്ടി അവളെ കണ്ടുവെച്ചതെന്ന് എനിക്കും അറിയാം..." ഈശോയേ... ഷാരോണിന്‍റെ ദേഹത്ത് ഒരു വിറയല്‍ ബാധിച്ചു. എന്തൊക്കെയാണ് താന്‍ കേള്‍ക്കുന്നത്! "കേരളത്തിലേ പൊതു ട്രെന്‍ഡ് വെച്ച് അഞ്ചുവര്‍ഷം എടവിട്ട് നമ്മടെ മുന്നണിതന്നെ പരിക്കും. അന്നെരോം അവടപ്പന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി...ആദര്‍ശവാനല്ലേ? അതുകൊണ്ട് ഇച്ചിരെ കയ്യിട്ട് വാരാനോന്നും അയാള് സമ്മതിക്കുവേല...പക്ഷെ അയാടെ മോളെ ഞാന്‍ പോറ്റുമ്പം ഞാന്‍ കയ്യിട്ടുവാരിയാലും അയാക്ക് എതിര്‍ക്കാന്‍ ഒക്കത്തില്ല...അവളെ കെട്ടിക്കഴിഞ്ഞാല്‍..... എന്‍റെ ഡാഡി.... കയ്യിട്ട് വാരാനാണേല്‍ ഒരു നൂറു കയ്യെങ്കിലും വേണം....മാത്രവല്ല...ശക്തിസിംഗ് ചന്ദ്രാവത്തിന്‍റെ കാര്യം വരുമ്പോം നല്ല പോളിറ്റിക്കല്‍ ബാക്കപ്പ് ഇല്ലേല്‍ പെട്ടുപോകും നമ്മള്‍....അത്കൊണ്ട് ഷാരോണ്‍ നല്ലൊരു ചൂണ്ടയാ...വല്ല്യ മീനുകളെപ്പിടിക്കാനുള്ള ഇര കോര്‍ക്കാനൊള്ള ചൂണ്ട...അല്ലാതെ...." സംസാരിച്ച് തിരിഞ്ഞപ്പോള്‍ മുമ്പില്‍ ഷാരോണ്‍! റോയി വിറങ്ങലിച്ചു നിന്നു. അവളുടെ ഉയര്‍ത്തിയ കൈയ്യിലെ മൊബൈല്‍ ഫോണ്‍ സ്ക്രീനില്‍ വീഡിയോയുടെ റിക്കോഡിംഗ് മോഡ്. റോയി ചിരിക്കാന്‍ ശ്രമിച്ചു. "അല്ല ...ശാരോണോ....?" മൊബൈല്‍ ഓഫ് ചെയ്ത് വിളറിയ ചിരിയോടെ അവന്‍ ചോദിച്ചു. "ശാരോണല്ല ഷാരോണ്‍..." കണ്ണുകളില്‍ അഗ്നിസ്ഫുലിംഗങ്ങള്‍ നിറച്ച് അവള്‍ പറഞ്ഞു. "ചൂണ്ട...വലിയ മീനുകളെ പിടിക്കാന്‍ ഇര കോര്‍ക്കാനുള്ള ചൂണ്ട...." "ഷാരോണെ..." അവന്‍ അവളുടെ നേരെ അടുത്തു. "ഞാനത് തമാശക്ക്....നീയാ മൊബൈല്‍ ഇങ്ങ് താ..നീയെന്നാ ജേണലിസം പഠിക്കുവാണോ?" "ഈ മൊബൈലോ?" പരിഹാസം നിറഞ്ഞ സ്വരത്തില്‍ അവള്‍ ചോദിച്ചു. "നെനക്ക് തരാനോ....? അതിനാണോ കഷ്ട്ടപ്പെട്ട് ഇതൊക്കെ ഞാന്‍ ഷൂട്ട് ചെയ്തെ?" തോളില്‍ തൂങ്ങുന്ന ബാഗില്‍ മൊബൈല്‍ വെച്ചുകൊണ്ട് അവള്‍ ചോദിച്ചു. "അത് വെച്ച് നീയെന്നാ ചെയ്യൂന്നാ?" "ഞാനെന്നാ ചെയ്യാനാ?" പരിഹാസ സ്വരത്തില്‍ അവള്‍ തുടര്‍ന്നു. "ഞാന്‍ ഒരു പാവം ആദര്‍ശവാനായ മുഖ്യമന്ത്രീടെ പാവം മോള്....പക്ഷെ പാവമല്ലാത്ത ഒരാള് ഇപ്പം സിറ്റീലൊണ്ട്. റഫീക്ക് ജാവേദ്. ഇന്ത്യാ ടൈംസിന്‍റെ ഡെപ്യൂട്ടി എഡിറ്റര്‍. ആള് അത്ര പാവമൊന്നുമല്ലന്ന്‍ മുക്കുവന്‍....അല്ല മീന്‍ പിടുത്തക്കാരെ നമ്മള്‍ മുക്കുവനിന്നല്ലേ വിളിക്കുന്നെ? അതെ മുക്കുവനറിയാല്ലോ? രണ്ട് മുഖ്യമന്ത്രിമാര്...മൂന്ന്‍ കേന്ദ്ര മന്ത്രിമാര് .....ടോപ്പ് ബ്രാസ് ബ്യൂറോക്രാറ്റ്സ്...അങ്ങനെ കൊറേ ഇനങ്ങളെ രജിവെപ്പിച്ച
💬 Comments
View all comments