0%

Chapter Title : ശിശിര പുഷ്പ്പം 12 [ smitha ]

Author : സ്മിത Read All Parts 504

ഡെപ്പ്യൂട്ടി എഡിറ്റര്‍...അയാടെ കയ്യിലെത്തും ഈ മൊബൈല്‍...." "ഷാരോണെ...നീ കളിക്കരുത്....ആ മൊബൈല്‍ ഇങ്ങ് താടീ..." "അല്ലടാ...ഞാന്‍ കളിക്കുവാ...നെനക്കൊന്നും അറിയാത്ത കളി..." സ്വരത്തില്‍ മൂര്‍ച്ച കൂട്ടി ഷാരോണ്‍ തുടര്‍ന്നു. "നെനക്കറിയോ...നീ ദുഷിച്ച് പറഞ്ഞ നന്ദകുമാര്‍ സാറാ...നിന്നെ മിസ്സ്‌ ചെയ്യരുതെന്ന് പറഞ്ഞ് എന്നെ ഇങ്ങോട്ട് ഇപ്പം പറഞ്ഞുവിട്ടെ. നീയുവായി ഒള്ള ബന്ധം തകരരുതെന്നു പറഞ്ഞ്....എന്നിട്ട് ഓടിവന്നപ്പം നീ...!! ഈശോയേ...ഇത്ര വൃത്തികെട്ടവനാ നീയെന്ന് എനിക്കറിയാന്‍ പറ്റീല്ലോ..." "അയാള് ഇങ്ങോട്ട് നിന്നെ പറഞ്ഞുവിടാന്‍ അയാള് ആരാടീ നിന്‍റെ?" അവന്‍ കയര്‍ത്തു. അത് പറഞ്ഞതും റോയിയുടെ കൈകള്‍ അവളുടെ ദേഹത്തമര്‍ന്നു. കഴുത്തില്‍ ചേര്‍ത്ത് അവന്‍ അവന്‍ അവളെ ഞെരിച്ചു. അവളെ അവന്‍ ഭിത്തിയോട് ചേര്‍ത്തമര്‍ത്തി. സകല ശക്തിയും സംഭരിച്ച് അവള്‍ കയ്യുയര്‍ത്തി അവനെ ആഞ്ഞു തള്ളി. റോയി പിമ്പിലേക്ക് വേച്ച്പോയി. "ആരാന്ന് കേള്‍ക്കാനാ നെനക്കിഷ്ടം?" നിവര്‍ന്ന്‍ നിന്ന്‍ കിതച്ചുകൊണ്ട് ഷാരോണ്‍ ചോദിച്ചു. ഷാരോണിന്‍റെ സ്വരം അവന്‍റെ സ്വരത്തിന് മേലേ മുഴങ്ങി. "കാമുകി? ഭാര്യ? വെപ്പാട്ടി?" റോയിയുടെ കണ്ണുകള്‍ വിടര്‍ന്നുവെളിയിലേക്ക് വന്നു. "ഇഷ്ടമാ എനിക്ക്....സാറിന് ഇഷ്ടവാണേല്‍ കാമുകിയാകാനും ഭാര്യയാകാനും..." "എടീ...!!" വര്‍ധിച്ച വീര്യത്തോടെ റോയി കുപിതനായി അവളുടെ നേര്‍ക്കടുത്തു. ചുരുട്ടിയ മുഷ്ട്ടി അവന്‍ ഷാരോണിന്‍റെ മുഖത്തേക്ക് ഉയര്‍ത്തി.

💬 Comments

View all comments