0%

Chapter Title : ശിശിര പുഷ്പ്പം 12 [ smitha ]

Author : സ്മിത Read All Parts 486

വേണ്ടി..." പ്രണയം അവളുടെ മിഴികളില്‍ പൂക്കുകയും മൃദു അധരത്തില്‍ പെയ്യുകയും ചെയ്യുന്നത് ഷാരോണ്‍ കണ്ടു. "ഇപ്പഴാണ് ഒരു ആണ്കുട്ടിയാകാത്തതിന്‍റെ നഷ്ടം ഞാനറിയുന്നത്..." അവളുടെ കണ്ണുകളില്‍ പുഞ്ചിരി വിടാതെ നോക്കി ഷാരോണ്‍ പറഞ്ഞു. അതിന്‍റെ അര്‍ത്ഥമറിഞ്ഞപ്പോള്‍ മിനിയുടെ തരളമിഴികള്‍ വീണ്ടും വിടര്‍ന്നുലഞ്ഞു. "പിന്നെ എന്‍റെ പൊന്നാങ്ങളയ്ക്ക് തന്നെയാണല്ലോ നിന്നെ കിട്ടീത് എന്നോര്‍ക്കുമ്പം നഷ്ടം തോന്നുന്നില്ല ..." ഓരോ മിഴിയിലും ഓരോ പൂവനമൊരുക്കി അവള്‍ ഷാരോണിനെ നോക്കി. "ഇപ്പം അവനെ കാണണന്ന്‍ തോന്നുന്നു; അല്ലേ?" കട്ടന്‍ ചായ പതിയെ കുടിക്കുന്നതിനിടയില്‍ ഷാരോണ്‍ ചോദിച്ചു. "പോ..ചേച്ചി..." ലജ്ജയില്‍ കുതിര്‍ന്ന്‍ മിനി പറഞ്ഞു. അപ്പോള്‍ അവിടേക്ക് വിനോദും കൂടെ രണ്ട് പേരും കടന്നു വന്നു. "ങ്ങ്ഹാ മിനി," സമീപത്ത് കിടന്ന ഒരു കസേരയെടുത്ത് അവരുടെയടുത്ത് ഇരുന്നിട്ട് വിനോദ് പറഞ്ഞു. 'ക്യാമ്പൈന്‍ ഓക്കേ...യൂ ആര്‍ പെര്‍ഫോമിംഗ് ബ്രില്ല്യന്‍റ്റ്ലി...പക്ഷെ..." ഷാരോണും മിനിയും അയാളെ നോക്കി. "എന്താ വിനോദേട്ടാ?" "ഒരു ഡിപ്പാര്‍ട്ട്മെന്റ്...അതില്‍ കൂടി മിനി ഒന്ന്‍ സജീവമാകണം?" കാര്യം മനസ്സിലാകാതെ മിനി ഷാരോണിനെ നോക്കി. "എന്ന്‍ വെച്ചാല്‍," വിനോദ് വിശദീകരിച്ചു. "മിനി ഇതുവരെ കാസ്സില്‍ കയറി പ്രസംഗിച്ചിട്ടില്ല..." "എന്‍റെ വിനോദെ," ഷാരോണ്‍ ഇടയ്ക്ക് കയറി. "ഈ കൊച്ച് ഈയിടെയാ അല്‍പ്പമെങ്കിലും മലയാളം പറഞ്ഞു തൊടങ്ങീത്‌...ഇനി ഇംഗ്ലീഷില്‍ പ്രസംഗിക്കാന്ന് വെച്ചാ, നമ്മടെ നാടല്ലെ, ജാഡയാണ് എന്ന്‍ പറയും...." വിനോദ് ഷാരോണിനെ നോക്കി. "ഷാരോണെ, നെനക്ക് തെറ്റി..." വിനോദ് ഗൌരവം വിടാതെ പറഞ്ഞു. "മിനി കേരളക്കാരിയല്ലെന്നും ഹൈദരാബാദ് കാരിയാന്നും ക്യാമ്പസ് മൊത്തം അറിയാം..." "ക്യാമ്പസ് മൊത്തവോ?" മിനി അവരെ കണ്ണുമിഴിച്ചുനോക്കി. "അതിന് ഞാന്‍...!" "അതുകൊണ്ട് കഷ്ട്ടപ്പെട്ട് മലയാളം പഠിച്ച് മിനി പ്രസംഗിക്കണ്ട," വിനോദ് തുടര്‍ന്നു. "ഇംഗ്ലീഷില്‍ പ്രസംഗിച്ചാല്‍ മതി..." "വിനോദേട്ടാ എനിക്ക് ഭയങ്കര സ്റ്റെയ്ജ് ഫിയര്‍..." "അതൊന്നുവില്ല...അരമണിക്കൂര്‍ കഴിഞ്ഞ് ഇന്നത്തെ സെക്കണ്ട് റൌണ്ട് തുടങ്ങുവാ...ആഫ്രിക്കന്‍സും അദര്‍ സ്റ്റേറ്റ്സ് സ്റ്റുഡന്‍റ്റ്സും കൂടുതലുള്ള സൈക്കോളജി ക്ലാസ്സില്‍ സ്റ്റാര്‍ട്ട് ചെയ്യാം...സൊ ബീ ദേര്‍ ഷാര്‍പ്പ് വണ്‍ തേര്‍ട്ടി..." വിനോദ് എഴുന്നേറ്റു. "കട്ടന്‍ ചായ ആണല്ലേ," അപൂര്‍വ്വമായ പുഞ്ചിരി വിനോദിന്‍റെ ചുണ്ടില്‍ വിടര്‍ന്നു. "കൊള്ളാം... മിനി ഏതാണ്ട് പാര്‍ട്ടി ലൈനിലേക്ക് വന്നു..." "മൊത്തം ആയില്ല സഖാവേ...." ഷാരോണ്‍

💬 Comments

View all comments