Chapter Title : ശിശിര പുഷ്പ്പം 12 [ smitha ]
ചിരിച്ചു. "പരിപ്പുവട ഇല്ല. പിന്നെ ദിനേശ് ബീഡിയും. രണ്ടും ക്യാന്‍റ്റീനില്‍ ഇല്ല. പകരം പിസായും കൊക്കക്കോളയുമാണ്..." വിനോദ് ഷാരോണിനെ നോക്കി മുഷ്ടിചുരുട്ടി. "ചേച്ചി പറഞ്ഞത് എനിക്ക് മനസ്സിലായില്ല...ബീഡി എന്നൊക്കെപ്പറഞ്ഞതെന്താ?" വിനോദ് പോയിക്കഴിഞ്ഞ് മിനി ചോദിച്ചു. "അതോ?" ഷാരോണ്‍ വീണ്ടും ചിരിച്ചു. "മിനി കമ്മ്യൂണിസ്റ്റ് ആകാനുള്ള ഫസ്റ്റ് സ്റ്റെപ് എത്തീതെ ഉള്ളൂ..." അവള്‍ മനസ്സിലാകാതെ ഷാരോണിനെ നോക്കി. "കമ്മ്യൂണിസ്റ്റ് ആകാനുള്ള ഫസ്റ്റ് സ്റെപ്പ് പാല്‍ ഒഴിക്കാതെ ഇങ്ങനത്തെ ചായ കുടിക്കുക എന്നതാ. കട്ടന്‍ ചായ..." "ആണോ?" ചായ കുടിച്ചിറക്കിക്കൊണ്ട് അവള്‍ ചോദിച്ചു. "അത് കഴിഞ്ഞ്?" "അത് കഴിഞ്ഞ് ...പരിപ്പുവടയില്ലേ...?" "ആ ...എനിക്കിഷ്ടമാ അത്..." "ആണോ? എന്നാ നിങ്ങടെ പാര്‍ട്ടീം വിനോദും ഒക്കെ രക്ഷപ്പെട്ടു. മിനിയ്ക്ക് അതും ഇഷ്ടമാണല്ലോ. എന്നാ ഇനി ദിനേശ് ബീഡി വലിക്കാന്‍ തുടങ്ങിയാ മതി. ഫുള്‍ കമ്മ്യൂണിസ്റ്റ് ആകാം," "അയ്യോ...ബീഡി വലിയ്ക്കാനോ...ചേച്ചി ഞാന്‍ ചെയ്യില്ല അത്...അയ്യേ..." ഷാരോണ്‍ ഉറക്കെ ചിരിച്ചു. "എന്‍റെ ഈശോയേ....ഇത് പോലെ ഒരു സാധനം! നീ ശരിക്കും ഹൈദരബാദ് തന്നെയാണോ എന്‍റെ മോളെ?" അല്‍പ്പ ആലോചനക്ക് ശേഷം മിനിയ്ക്ക് കാര്യം മനസ്സിലായി. അവളും ചിരിച്ചു. "എന്‍റെ ഷെല്ലിപ്പുണ്യാളാ, ഈ കൊച്ചിന് നീ തന്നെ തുണ!" "പോ ചേച്ചീ ," മേശമേലിരുന്ന ഷാരോണിന്‍റെ കൈത്തണ്ടയുടെ മൃദുലതയുടെ മേല്‍ മിനിയുടെ നഖപ്പാട് പതിഞ്ഞു. "ചേച്ചീ..." മിനി എഴുന്നേറ്റു. 'വിനോദേട്ടന്‍ ഇപ്പം തന്നെ ചെല്ലാന്‍ പറഞ്ഞെക്കുവാ. പ്രസംഗിക്കുമ്പോ എന്തൊക്കെയാ ശ്രദ്ധിക്കേണ്ടെ?" ഷാരോണും എഴുന്നേറ്റു. "എല്ലാവരെയും ശ്രദ്ധിക്കണം," ഷാരോണ്‍ പറഞ്ഞു. "എല്ലാവരുടെയും കണ്ണുകളില്‍ നോക്കണം. പുഞ്ചിരിക്കണം. നല്ല ബ്രീത്ത് എടുക്കണം ആദ്യം. നല്ല റിലാക്സ് ആകാന്‍ ലോങ്ങായി ഇന്‍ഹേല്‍ ചെയ്യുന്നേം സ്മൈല്‍ ചെയ്യുന്നേം നല്ലതാ..." "ഓക്കേ..." കൌണ്ടറിനടുത്തേക്ക് നടക്കവേ മിനി പറഞ്ഞു. "ലോങ്ങ് ഇന്‍ഹേല്‍...സ്മൈലിംഗ്...പിന്നെ...?" "എന്താണ് സംസാരിക്കാന്‍ പോകുന്നേന്ന്‍ ശരിക്കും മുന്‍കൂട്ടി അറിഞ്ഞിരിക്കണം ...ടോപ്പിക്കും പോയിന്‍റ്റ്സും മനസ്സില്‍ ഡോക്യുമെന്‍റ്റ് ചെയ്യണം....പ്രയോററ്റൈസ് ചെയ്യണം...നല്ല പോയംസ്..കോട്ട്സ് ..ഓര്‍ത്ത് വെക്കണം...നല്ല പാട്ടുകാരിയല്ലേ...തകര്‍ത്ത് പാടൂ പ്രസംഗത്തിന്‍റെ എടേല്‍..." "ചേച്ചീം വരുവോ?" കൌണ്ടറില്‍ ചായകുടിച്ചതിന്‍റെ ബില്‍ പേ ചെയ്യുന്നതിനിടയില്‍ മിനി ചോദിച്ചു. "ചേച്ചി എന്‍റെ മുമ്പി ഒണ്ടേല്‍ എന്‍റെ കോണ്‍ഫിഡന്‍സ് കൂടും," "ഞാന്‍ വരാം," കാന്‍ടീനില്‍ നിന്ന്‍
💬 Comments
View all comments