0%

Chapter Title : ശിശിര പുഷ്പ്പം 12 [ smitha ]

Author : സ്മിത Read All Parts 807

ഷാരോണ്‍ മിനിയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു. "ങ്ങ്ഹേ? റിയലി?" ഷെല്ലി അവിശ്വാസത്തോടെ മിനിയെ നോക്കി. "ഷെല്ലി, വിനോദേട്ടന്‍ എന്നെക്കാണാന്‍ കാന്‍റ്റീനില്‍ വന്നാരുന്നു. എന്നോട് ഇന്നീ ക്ലാസ്സില്‍ പ്രസംഗിക്കണം എന്ന്‍ പറഞ്ഞു," ഷെല്ലി ഷാരോണിനെ നോക്കി. അവള്‍ ശരിയാണ് എന്ന അര്‍ത്ഥത്തി ഷെല്ലിയെ കണ്ണുകള്‍ പതിയെ അടച്ചുകാണിച്ചു. "ക്യാമ്പയിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ എല്ലാരോടും വെയിറ്റ് ചെയ്യാന്‍ വിനോദേട്ടന്‍ പറഞ്ഞപ്പം അത് ഇങ്ങനത്തെ സര്‍പ്രൈസ് ആരിക്കൂന്ന്‍ ഞാന്‍ വിചാരിച്ചില്ല..." ഷെല്ലി അവളുടെ നേരെ നോക്കി പുഞ്ചിരിച്ചു. "എന്‍റെ ഷെല്ലി എന്നെ റിയലി ഷിവര്‍ ചെയ്യുവാ...ദൈവമേ സ്പീച്ച് ഒന്നും എനിക്ക്..." അപ്പോഴേക്കും വിനോദ് അവരുടെയടുത്തേക്ക് വന്നു. "കമോണ്‍," വിനോദ് എസ് എഫ് കേ സംഘത്തോട് പറഞ്ഞു. "എവരിബഡി ഗെറ്റ് ഇന്‍സൈഡ്!" സംഘം ക്ലാസ്സിലേക്ക് കയറി. എല്ലാവരും അകത്ത് കയറിക്കഴിഞ്ഞപ്പോള്‍ വിനോദ് മിനിയുടെ നേരെ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു. മിനി ഷാരോണിനെ നോക്കി. ധൈര്യമായിപ്പോകൂ, ഞാന്‍ കൂടെയുണ്ട് എന്ന അര്‍ത്ഥത്തില്‍ ഷാരോണ്‍ മിനിയെ നോക്കി. പിന്നെ അവള്‍ ഷെല്ലിയുടെ നേരെ കണ്ണുകളയച്ചു. അവന്‍ അവളുടെ നേരെ തംസ് അപ് മുദ്ര കാണിച്ചു. അവള്‍ പള്‍പ്പിറ്റിലേക്ക് കയറി. ക്ലാസ് പൊടുന്നനെ നിശബ്ദമാവുകയും സന്നിഹിതരായിരുന്നവരുടെ കണ്ണുകള്‍ അവളെ വലയം ചെയ്യുകയും ചെയ്തു. മിനി വീണ്ടും ഷാരോണിനെയും ഷെല്ലിയെയും മാറി മാറി നോക്കി. My dear brothers and sisters of this illustrious learing center... സംഗീതം തുളുമ്പുന്ന ശബ്ദത്തില്‍, അഴകാര്‍ന്ന ഉച്ചാരണത്തോടെ മിനിയുടെ ശബ്ദം ക്ലാസ്സില്‍ മുഴങ്ങി. I would be presumptuous, indeed, to present myself against the distinguished

💬 Comments

View all comments