0%

Chapter Title : ശിശിര പുഷ്പ്പം 13 [ smitha ]

Author : സ്മിത Read All Parts 408

ഷാരോണിന്‍റെ മേലുള്ള പിടിവിട്ടു. പക്ഷെ പെട്ടെന്ന് തന്നെ അവന്‍ സ്വതേയുള്ള ഭാവം വീണ്ടെടുത്തു. "സാറേ...!" അവന്‍ പുച്ഛത്തോടെ ചിരിച്ചു. "അപ്പന്‍ മന്ത്രിയാ....ഈ റൂമില്‍ രണ്ട് ആണുങ്ങളുണ്ട്‌. രണ്ടുപേരെ ഒരേസമയം തോപ്പിച്ച് സിനിമാ സ്റ്റൈലില്‍ സാറ് ഇവളേം കൊണ്ട് ഇവടന്ന് പോകുവോ?" "റോയിച്ചാ..." ഒരു കൈയില്‍ രമേശനെ ഞെരിച്ച് പിടിച്ച് ഗൌരവത്തില്‍ നന്ദകുമാര്‍ റോയിയെ നോക്കി. "എന്‍റെ ഭാര്യ മരിച്ച് കഴിഞ്ഞ് പലപ്രാവശ്യം ഞാന്‍ മരിക്കാന്‍ നോക്കിയിട്ടുണ്ട്...നടന്നില്ല...ഇന്ന്‍ നടക്കുവാരിക്കും. കാരണം മുമ്പി ആണത്തം മാത്രവോള്ള രണ്ട് പേരുണ്ട്. അകത്തേ മുറീല്‍ ഒക്കെ ഇനീം കാണുവാരിക്കും..." നന്ദകുമാര്‍ അവന്‍റെ കണ്ണുകളിലേക്ക് തറച്ച് നോക്കി. "എന്നായാലും ആദ്യം ഇവനെ...." പറഞ്ഞു തീര്‍ന്നതും നന്ദകുമാര്‍ രമേശനെപ്പിടിച്ച് സമീപത്തെ ജന്നല്‍ക്കമ്പികളിലേക്ക് തള്ളി ഞെരിച്ചു. അനിയന്ത്രിതമായ നിലവിളിയോടെ അവന്‍ നിലത്ത് വീണ് വേദനകൊണ്ട് പുളഞ്ഞു. ചടുലമായ ആ നീക്കം കണ്ട്‌ റോയി അസ്തപ്രജ്ഞനായി. അവന്‍ പിമ്പോട്ട് ചുവട് വെച്ചു. "അപ്പം സിനിമേലെ ചെല സീനൊക്കെ ഒള്ളതാ അല്ലേ?" മുമ്പോട്ട്‌ ചെന്ന് റോയിയുടെ കോളറില്‍ പിടിച്ച് കൊണ്ട് നന്ദകുമാര്‍ ചോദിച്ചു. "സാര്‍...ഞാന്‍ ....പ്ലീസ്..." റോയിയുടെ മുഖത്ത് ഭയമിരമ്പി. "എന്ത് പറ്റി? ആണത്തം താഴ്ന്ന്‍ പോയോ?" നന്ദകുമാറിന്‍റെ കൈകള്‍ അവന്‍റെ അരക്കെട്ടിലേക്ക് നീങ്ങി. റോയി പെട്ടെന്ന് അരക്കെട്ട് പൊത്തിപ്പിടിച്ചു. "ഒണ്ടാരുന്നു ഞാന്‍ പൊറത്ത്," റോയിയെ ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി നന്ദകുമാര്‍ പറഞ്ഞു. "നിന്‍റെ ഡയലോഗ് മൊത്തം ഞാന്‍ കേട്ടു. ഒരു എന്ട്രിയ്ക്ക് നോക്കി നിക്കുവാരുന്നു. ഷാരോണിന്‍റെ കൈയിലെ സൌണ്ട് റിക്കോഡ്‌, റോയീ നീ വിചാരിക്കുന്ന പോലെ അത്ര എളുപ്പമല്ല. എസ്പെഷ്യലി റഫീഖിനെപ്പോലെയൊരു സൂപ്പര്‍ ജേണലിസ്റ്റ് വിചാരിച്ചാല്‍ കുഞ്ഞ് പീലിപ്പോസേ നിന്‍റെ ആണത്തം കുറ്റിയറ്റുപോകും. അത് കൊണ്ട് മേലാല്‍ ഇവടെ നെഴല്‍ വെട്ടത്ത് പോലും വന്നേക്കരുത്..." "ഇല്ല...ഇല്ല..." "നിന്‍റെ അപ്പന്‍ രാഷ്ട്രീയക്കാരന്‍റെ ഒറപ്പാണോ?" "അല്ല...ശരിക്കും ഒള്ള ഒറപ്പ്..." രമേശന്‍ വളരെ വിഷമിച്ച് നിലത്ത് നിന്നും എഴുന്നേറ്റ് സോഫയില്‍ തലപൂഴ്ത്തിയിരുന്നു. നന്ദകുമാര്‍ ഷാരോണിനെ കൂട്ടി പുറത്തേക്ക് നടന്നു. പിന്നെ അല്‍പ്പദൂരെയുള്ള ഒരു റെസ്റ്റോറന്‍റ്റിലേക്ക് ബൈക്ക് ഓടിച്ചു. "വാ..." പാര്‍ക്കിംഗ് ഏരിയയില്‍ ബൈക്ക് നിര്‍ത്തി റെസ്റ്റോറന്‍റ്റിന്‍റെ നേരെ നടന്ന്‍ കൊണ്ട് അയാള്‍ പറഞ്ഞു. വെയിറ്ററോട്

💬 Comments

View all comments