0%

Chapter Title : ശിശിര പുഷ്പ്പം 13 [ smitha ]

Author : സ്മിത Read All Parts 408

കാപ്പി കൊണ്ടുവരുവാന്‍ പറഞ്ഞിട്ട് അയാള്‍ അവളെ നോക്കി. ഷാരോണ്‍ പുഞ്ചിരിയോടെയും ആരാധനയോടെയും അയാളെ നോക്കി. "എന്ത് പറ്റി.." അവളുടെ നോട്ടം കണ്ട്‌ അയാള്‍ ചോദിച്ചു. "രണ്ടാം ജന്മം ആണിത്...." അവള്‍ പറഞ്ഞു. അവള്‍ വീണ്ടും അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി. "സാര്‍ പുറത്ത് നില്‍പ്പുണ്ടാരുന്നു എന്ന്‍ പറഞ്ഞത് നേരാരുന്നോ?" അയാള്‍ പുഞ്ചിരിച്ചുകൊണ്ട് തലയനക്കി. അവളുടെ കണ്ണുകള്‍ വിടര്‍ന്നു. നാണത്തിന്‍റെ നേരിയൊരു മഴ അവളുടെ കണ്ണുകളെ ചുണ്ടുകളെ , കവിളുകളെ നനച്ചു. "അപ്പോള്‍..." വികാരതീവ്രതയാല്‍ അവളുടെ ശബ്ദം വിറച്ചു. "അപ്പോള്‍ ഞാന്‍ പറഞ്ഞതൊക്കെ....അതൊക്കെ സാര്‍ കേട്ടിരുന്നോ?" അയാളുടെ ചുണ്ടുകളിലെ പുഞ്ചിരി മാഞ്ഞു. അയാള്‍ അവയൊക്കെ കേട്ടുകഴിഞ്ഞിരിക്കുന്നു എന്ന്‍ ഷാരോണ്‍ ഉറപ്പിച്ചു. ഈശോയേ.... താന്‍ റോയിയോട് എന്തൊക്കെയാണ് പറഞ്ഞത്? ഓര്‍ക്കാന്‍ ശ്രമിക്കേണ്ട കാര്യമില്ല. പറഞ്ഞ വാക്കുകള്‍ മുഴുവനും തന്‍റെ നാവിന്‍റെ നനവില്‍ ഇപ്പോഴുമുണ്ട്. "ഞാന്‍ സാറിന്‍റെ ആരാന്ന് കേള്‍ക്കാനാ നിനക്കിഷ്ടം? കാമുകി? ഭാര്യ? വെപ്പാട്ടി?" ആ വാക്കുകള്‍ താന്‍ പറയുമ്പോള്‍ സാര്‍ വെളിയില്‍ ഉണ്ടായിരുന്നു. ഗുരുനാഥന്‍! അച്ഛനായി കണ്ടയാള്‍! ആയിരുന്നോ? ഷാരോണ്‍, മനസ്സാക്ഷിയെ വഞ്ചിച്ച് സ്വയം സംസാരിക്കരുത്! നിന്‍റെ മനസ്സില്‍ ആരാണ് നന്ദകുമാര്‍ സാര്‍? "സാര്‍..." അവള്‍ വിളിച്ചു. അപ്പോഴേക്കും നന്ദകുമാര്‍ കോഫി കുടിച്ചു കഴിഞ്ഞിരുന്നു. "കഴിക്കൂ....തണുത്ത് പോകും," മേശപ്പുറത്തിരുന്ന കാപ്പിക്കപ്പിലേക്ക് നോക്കി അയാള്‍ പറഞ്ഞു. "വരൂ..." കാപ്പി കഴിച്ചു കഴിഞ്ഞ് അയാള്‍ പറഞ്ഞു. റെസ്റ്റോറന്‍റ്റില്‍ നിന്ന്‍ അവര്‍ തിരികെ ഷാരോണിന്‍റെ ഹോസ്റ്റലിലേക്ക് പോയി. അയാളോടൊപ്പം ബൈക്കിലിരിക്കുമ്പോള്‍ എന്തെങ്കിലും അയാള്‍ തന്നോട് ചോദിച്ചിരുന്നെങ്കില്‍ എന്ന്‍ അവള്‍ ആഗ്രഹിച്ചു. എന്തൊരു തീച്ചൂട് ആണ് മൌനത്തിന്! സാറിന് ദേഷ്യമാണോ? മാപ്പ് പറയണോ? പക്ഷെ തന്‍റെ മനസ്സ്? താന്‍ എന്തിനാണ് ഈ മനുഷ്യന് വേണ്ടി ഉരുകിയത്? റോയി ഒരിക്കലും ഒരു പ്രണയാനുഭാവമായി തന്നിലേക്ക് വരാതിരുന്നതിനു കാരണമെന്ത്? അതിനര്‍ത്ഥം? ഈശോയേ! ഈ മനുഷ്യനായിരുന്നില്ലേ തന്‍റെ മനസ്സില്‍ തന്‍റെ പ്രാണന് പകരമായി ഉണ്ടായിരുന്നത്? പെട്ടെന്ന് ബൈക്ക് നിന്നു. അവള്‍ ഇറങ്ങി. അടുത്ത് ഒരു ദേവദാരു പൂത്ത് നില്‍ക്കുന്നു. അതിനു ചുറ്റം ചിത്രശലഭങ്ങള്‍ പറക്കുന്നു. പൂമരത്തിന്‍റെ പശ്ചാത്തലത്തില്‍ അവള്‍ നന്ദകുമാറിന്‍റെ മുഖത്തേക്ക് നോക്കി. തന്‍റെ കനവില്‍ മയങ്ങിക്കിടന്നിരുന്ന രഹസ്യവര്‍ണ്ണങ്ങള്‍ സായന്തനത്തിന്‍റെ

💬 Comments

View all comments