Chapter Title : ശിശിര പുഷ്പ്പം 13 [ smitha ]
അവള്‍ അയാളെ നോക്കി. ഇപ്പോഴും അപരാഹ്നത്തിന്‍റെ ഇളംവെയിലിന്‍റെ നിറവ് ഇപ്പോഴും അയാളുടെ മുഖത്ത് ഉണ്ട്. കണ്ണുകളില്‍? "ഒരു പെണ്ണ് ഋതുമതിയായിക്കഴിഞ്ഞ് മറ്റൊരു പുരുഷനെ അച്ഛനെപ്പോലെ സ്നേഹിക്കുകയില്ല, ഷാരോണ്‍. നിന്‍റെ വാക്കില്‍, നോട്ടത്തില്‍, നിന്‍റെ ശരീര ഭാഷയില്‍ ഒക്കെ ഞാനത് തിരിച്ചറിഞ്ഞതാണ്. എന്‍റെ അടുത്ത് നില്‍ക്കുമ്പോള്‍...." ഈശോയേ... അവളുടെ മിഴികള്‍ പതിയെ അടഞ്ഞു. അതിന്‍റെ ഭംഗിയിലെക്ക് ഒരു നിമിഷം അയാള്‍ നോക്കി. പെട്ടെന്ന്, ഒരു ഉള്‍ത്തരിപ്പില്‍, അവള്‍ അയാളുടെ കൈയില്‍ പിടിച്ചു. "എനിക്ക് പറ്റുന്നില്ല...സാറിനെ...സാറില്ലാതെ....." അയാളുടെ അവള്‍ അയാളുടെ കൈ തന്‍റെ നെഞ്ചോട് ചേര്‍ത്തു. "എന്നെ സാര്‍....സ്നേഹി....അല്ല....കല്യാണം...കഴി...." അവള്‍ക്ക് അക്ഷരങ്ങള്‍ ഉരുവിടാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് നിശ്ചയദാര്‍ഡ്യത്തോടെ അവള്‍ അയാളെ നോക്കി. പിന്നെ കാതരമായ സ്വരത്തില്‍ പറഞ്ഞു. "ഐ ലവ് യൂ," യൌവ്വനത്തില്‍ ഒരു പെണ്ണ്‍ കാണുന്ന സകല സ്വപ്നങ്ങളുടെയും ഉറവ അവളുടെ മിഴികളില്‍ പൊട്ടിയുതിര്‍ന്നു. ആകാശത്തെയും നീലമലകളെയും തഴുകിയുണര്‍ത്തിയ കാറ്റ് അവര്‍ക്കിടയില്‍ സുഗന്ധം നിറച്ച് നിന്നു. നന്ദകുമാര്‍ അവളുടെ കണ്ണുകളില്‍ നോക്കി നിന്നു. "സുമിത്ര ചേച്ചിയ്ക്ക് പകരമാവാന്‍ എനിക്ക് കഴിയില്ലായിരിക്കാം..." വാക്കുകളില്‍ വിറയലിന്‍റെ തരിമ്പേതുമില്ലാതെ അവള്‍ തുടര്‍ന്നു. "സാരമില്ല..ചേച്ചി ചിലപ്പോഴൊക്കെ എന്‍റെ സ്വപ്നങ്ങളില്‍ വരാറുണ്ട്. സാറിന് ഒരു നല്ല ഭാര്യയായി ഞാന്‍ എങ്ങനെയൊക്കെ മാറണമെന്ന് ചേച്ചി എനിക്ക് അപ്പോള്‍ പറഞ്ഞ് തരും..." അപ്പോഴും നന്ദകുമാര്‍ ഒന്നും ഉരിയാടിയില്ല. അവളുടെ കണ്ണുകളിലേക്ക് നോക്കുക മാത്രം ചെയ്തു. "ഞാന്‍ പറഞ്ഞത്.... സാര്‍..ഒരിക്കലും ഒരു മൊമെന്‍റ്റില്‍ തോന്നിയ ആവേശം കൊണ്ട് പറഞ്ഞതല്ല...ശരിക്ക് ആലോചിച്ച്....ഏറ്റവും നല്ലതെന്ന്‍ മനസ്സില്‍ നിന്ന്‍ ഉറപ്പ് കിട്ടിയതിനു ശേഷം...ഐ വില്‍ പ്രൂവ് ഇറ്റ് സാര്‍..." നന്ദകുമാര്‍ അപ്പോഴും മൌനമവലംബിച്ച് നിന്നു.
💬 Comments
View all comments