Chapter Title : ശിശിര പുഷ്പ്പം 13 [ smitha ]
"ഞാന്‍ സാറിന്‍റെ നല്ല സ്റ്റുഡന്‍റ്റല്ലേ? നമ്മടെ മ്യൂസിക് പ്രോഗ്രാമില്‍ സാര്‍ പറയുന്നതൊക്കെ ഞാന്‍ ചെയ്യുന്നില്ലേ? അങ്ങനെയുള്ള എനിക്ക് നല്ല ഒരു ഭാര്യ ആകാനും കഴിയില്ലേ?" നന്ദകുമാര്‍ ആകാശത്തിലേക്ക് നോക്കുന്നത് ഷാരോണ്‍ കണ്ടു. ചക്രവാളം ചുവക്കുന്നത് നോക്കുകയായിരുന്നു അയാള്‍. ചുവന്ന മേഘങ്ങള്‍ക്ക് നേരെ പക്ഷികള്‍ പറക്കുന്നത് അയാള്‍ നോക്കി നിന്നു. വെണ്‍പട്ടുനൂലിഴകള്‍ പോലെ ദൂരെ വേറെയും പക്ഷികളെ അവള്‍ കണ്ടു. "സാര്‍..." അവള്‍ വിളിച്ചു. "സുമിത്ര മുമ്പ് പറഞ്ഞ ഒരു സ്വപ്നം ഓര്‍ക്കുകയായിരുന്നു, മോളെ ഞാന്‍," അവള്‍ കാതുകള്‍ കൂര്‍പ്പിച്ചു. "സുമിത്രയ്ക്ക് ഒരനുജത്തിയുണ്ടായിരുന്നു. സുലോചന. സുലോചന സെന്‍. ഐ എസ് ആര്‍ ഓയില്‍ ജ്യൂനിയര്‍ സയന്‍റ്റിസ്റ്റ് ആയിരുന്നു അവള്‍. റൈറ്റേഴ്സ് ബില്‍ഡിങ്ങിനടുത്തുള്ള ഞങ്ങളുടെ അപ്പാര്‍ട്ട്മെന്‍റ്റില്‍ ഒരു തവണയെ അവള്‍ വന്നിട്ടുള്ളൂ...." അയാള്‍ നിര്‍ത്തി ഷാരോണിനു അഭിമുഖമായി നിന്നു. തങ്ങള്‍ക്കിടയില്‍ അദൃശ്യമായുള്ള അപരാഹ്നതിലെ കാറ്റിന്‍റെ സുഗന്ധമറിയാനുള്ളത് പോലെ. ഷാരോണ്‍ അയാളുടെ നിശബ്ദതയെക്കുറിച്ച് സന്ദേഹിക്കുകയായിരുന്നു അപ്പോള്‍. "പിറ്റേ മാസം സുമിത്രയ്ക്ക് ഒരു അവാര്‍ഡ് കട്ടിയത് ആഘോഷിക്കാന്‍ അവളെക്കൂടി വിളിക്കാന്‍ ഞാന്‍ പറഞ്ഞു. അവള്‍ വരില്ല നന്ദൂ, സുമ എന്നോട് പറഞ്ഞു. അതെന്താ? ലീവ് ഉണ്ടാവും എന്നല്ലേ മുമ്പ് പറഞ്ഞത്? ഞാന്‍ ചോദിച്ചു. അതല്ല കാര്യം, സുമ പറഞ്ഞു. അവള്‍ പുഞ്ചിരിക്കുകയും സങ്കടപ്പെടുകയും ചെയ്തത് കണ്ട് എനിക്ക് എന്തോ അരുതായ്ക തോന്നി. എന്താ? എന്താണെങ്കിലും എന്നോട് പറയൂ. ഞാന്‍ സുമയോട് ആവശ്യപ്പെട്ടു. നന്ദൂ അത്...അവള്‍ സംശയിച്ചു. ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ വലിയൊരു തമാശയായി എനിക്കപ്പോള്‍ തോന്നിയ ഒരു കാര്യം പറഞ്ഞു. നന്ദു, അവള്‍ ഇവിടെ വന്നപ്പോള്‍ നിന്നെ കണ്ടപ്പോള്‍ അവള്‍ക്ക് നിന്നെ കണ്ടമാത്രയില്‍,
💬 Comments
View all comments