0%

Chapter Title : ശിശിര പുഷ്പ്പം 13 [ smitha ]

Author : സ്മിത Read All Parts 416

കാല്‍ച്ചുവട്ടില്‍...ഇനിയെന്നും...." അയാളുടെ കണ്ണുകളിലേക്ക് നോക്കി അവള്‍ കളഭസുഗന്ധിയായ വാക്കുകള്‍ ഉരുവിട്ടു. "എന്‍റെ ജീവനും...എന്‍റെ മരണവും ഞാന്‍ നിന്‍റെ കാല്‍ച്ചു...." അയാള്‍ ബാക്കിപറയുന്നതിന് മുമ്പ് അവള്‍ അയാളുടെ ചുണ്ടില്‍ വിരല്‍ ചേര്‍ത്തു. "നിലാവുദിച്ചു, മോളെ," ചുറ്റുപാടുകളിലേക്ക് നോക്കി അയാള്‍ പറഞ്ഞു. "ഇനി ചെല്ലൂ...നേരം വൈകുന്നു..." "എനിക്ക് പോകാന്‍ തോന്നുന്നില്ല...ഇവിടെ...ഈ നിലാവില്‍...ഈ മുഖം മാത്രം കണ്ട്‌....ഈ വാക്കുകള്‍ മാത്രം കേട്ട്....ഇരിക്കാന്‍....കൊതിയാവുന്നു...." അയാള്‍ പുഞ്ചിരിച്ചു. "വേണ്ട..." അവള്‍ അയാളെ വിലക്കി. "ആ ഗൌരവം അങ്ങനെ തന്നെ ആ മുഖത്ത് ഇരുന്നാല്‍ മതി...ഇതുപോലെ ഇങ്ങനെ ചിരിച്ച് എന്നെ നോക്കിയാല്‍ ഞാന്‍ പോകില്ല..." അയാള്‍ ശബ്ദമുണ്ടാക്കി ചിരിച്ചു. അവളും. "ചെല്ലൂ, കുട്ടീ," അയാള്‍ വീണ്ടും പറഞ്ഞു. അവള്‍ തലകുലുക്കി. അയാളെ നോക്കിക്കൊണ്ട് പതിയെ പിമ്പോട്ടു രണ്ടു ചുവടുകള്‍ വെച്ചു. പിന്തിരിയാന്‍ തുടങ്ങുന്നതിന് മുമ്പ് അയാള്‍ക്ക് നേരെ വീണ്ടും തിരിഞ്ഞു. അയാളുടെ നേരെ അവള്‍ വീണ്ടും ചുവടുകള്‍ വെച്ചു. "എനിക്ക്..." അവള്‍ അയാളെ നോക്കി പറഞ്ഞു. "എന്താ മോളെ?" "എന്നെ ഒന്ന്‍ ഉമ്മ വെയ്ക്കുമോ?" അവളുടെ ചുണ്ടുകള്‍ ചെമ്പകമൊട്ടുകള്‍ പോലെ ഉലഞ്ഞ് വിറച്ചു. നിലാവില്‍ അവളുടെ മിഴിയിണകള്‍ പ്രണയ സമുദ്രത്തിലെ സ്വര്‍ണ്ണമീനുകളായി. ചുരിദാറില്‍, ശ്വാസഗതിയാല്‍ ഉന്നതമായ മാറിടം മാര്‍ഗ്ഗഴിയിലെ തണുത്ത കാറ്റിലുലയുന്ന പൂമരം പോലെയുയര്‍ന്നു പൊങ്ങി. അയാളുടെ വിരല്‍ സ്പര്‍ശം തന്‍റെ വിരലുകളില്‍ മുറുകിയപ്പോള്‍ അവള്‍ ചേര്‍ന്നു നിന്നു. പൌരുഷത്തിന്‍റെ ഗാന്ധര്‍വസ്പര്‍ശമുള്ള അയാളുടെ വിരിമാറില്‍ അവളുടെ നെഞ്ചമര്‍ന്നു. "ഓഹ്..." പുതുമഴ വീണ മണ്ണിന്‍റെ വിഹ്വലതയോടെ ഒരു മര്‍മ്മരം അവളില്‍ നിന്നുയര്‍ന്നു. മദനമധുവര്‍ഷം പോലെ അയാളുടെ ചുണ്ടുകള്‍ തന്‍റെ കണ്‍പോളകളിലേക്ക് താഴ്ന്ന്‍ വരുന്നത് അവള്‍ കണ്ടു. സൌഗന്ധികത്തിന്‍റെ പരിമളം പോലെ അയാളുടെ ചൂടുറ്റ ചുണ്ടുകള്‍ വൈഡ്യൂര്യ തേജസ്സുള്ള കണ്ണുകളിലേക്ക് പറന്ന് താഴ്ന്നപ്പോള്‍ അവളുടെ പേലവമാര്‍ന്ന കണ്‍പോളകള്‍ കൂമ്പിയടഞ്ഞു. യൌവ്വനത്തിന്റെ മുഴുവന്‍ ഭ്രാന്തും തന്‍റെ ദേഹത്തേക്ക് തീച്ചൂട് പോലെ കത്തിക്കയറുന്നത് ഷാരോണ്‍ അറിഞ്ഞു അയാളുടെ ചുണ്ടുകള്‍ തന്‍റെ കണ്‍പോളകളെ തഴുകിയപ്പോള്‍. അതിന്‍റെ ഉള്‍ത്തള്ളളില്‍ അവള്‍ അയാളെ ഇറുകിപ്പുണര്‍ന്നു. അല്ലെങ്കില്‍ താന്‍ നിലത്ത് വീണുപോകുമെന്ന് അവള്‍ ഭയപ്പെട്ടു. "ഇനീം..." അവള്‍ മന്ത്രിച്ചു. ചുണ്ടുകള്‍ കവിളിന്‍റെ മൃദുമാംസത്തിലേക്ക് പ്രണയത്തേരോട്ടം നടത്തി. നെഞ്ചില്‍ തീയുയര്‍ന്നു

💬 Comments

View all comments