0%

Chapter Title : ശിശിര പുഷ്പ്പം 14 [ smitha ]

Author : സ്മിത Read All Parts 519

ഉന്തിത്തള്ളി അകത്തേക്ക് കൊണ്ടുപോയി. വാഷ്ബേസിന് മുമ്പില്‍ നിര്‍ത്തി ഹാന്‍ഡ് വാഷില്‍ കൈകള്‍ കഴുകിച്ചു. "അങ്ങനെ ഇപ്പം മണമടിച്ച് സുഖിക്കണ്ട," അവന്‍റെ വിരലുകള്‍ ടവ്വല്‍ ഉപയോഗിച്ച് തുടച്ചുകൊണ്ട് അവള്‍ പറഞ്ഞു. അപ്പോഴേക്കും കാളിംഗ് ബെല്‍ ശബ്ദിച്ചു. അവരിരുവരും വാതില്‍ക്കലേക്ക് ചെന്നു. കതക് തുറന്നു. മുമ്പില്‍ കണ്ണടധാരിയായ ഒരു യുവാവും മധ്യപ്രായമുള്ള സ്ത്രീയും. ഇരുപത് വയസ്സിനടുത്ത് വരും അയാളുടെ പ്രായം എന്ന് റഫീഖിന് തോന്നി. വെളുത്ത ഷര്‍ട്ടും നീല ജീന്‍സും ധരിച്ചിരിക്കുന്നു. സ്ത്രീയുടെ വെഷം വെളുത്ത സാരിയാണ്. "ഗുഡ് ആഫ്റ്റര്‍നൂണ്‍ സാര്‍," ആ യുവാവ് റഫീഖിനെ അഭിവാദ്യം ചെയ്തു. "ഗുഡ് ആഫ്റ്റര്‍നൂണ്‍, ആരാ?" റഫീഖ് ചോദിച്ചു. "സാര്‍ ഞാന്‍ ശ്രീധര്‍. ശ്രീധര്‍ പ്രസാദ്. ഷെല്ലി അലക്സിന്‍റെ അടുത്ത സുഹൃത്താണ്," യുവാവ് പറഞ്ഞു. "ഓ...ആണോ വരൂ വരൂ...എനിക്കറിയാം ഷെല്ലിയും ശ്രീധറും ആയിരുന്നു ചെയര്‍മാന്‍ പോസ്റ്റില്‍ മത്സരിച്ചത് അല്ലേ?" അവര്‍ അകത്തേക്ക് കയറിയപ്പോള്‍ റഫീഖ് ചോദിച്ചു. "ഇരിക്കൂ," മുമ്പിലെ സോഫയില്‍ ചൂണ്ടിക്കൊണ്ട് റഫീഖ് പറഞ്ഞു. "ഇത് അമ്മ; അല്ലേ?" റഫീഖ് കൂടെവന്ന സ്ത്രീയെ നോക്കി. അവര്‍ പുഞ്ചിരിയോടെ തലകുലുക്കി. നല്ല തേജസ്സുള്ള മുഖം. "അതെ സാര്‍, ഇതെന്‍റെ അമ്മ പത്മാവതി," അതിനിടയില്‍ നിഷ അകത്ത്പോയി ഇരുവര്‍ക്കും ജ്യൂസ് കൊണ്ടുവന്ന് വെച്ച് ഓരോരുത്തര്‍ക്കും നല്‍കി. പത്മാവതി നിഷയെ വാത്സല്യത്തോടെ നോക്കി. നിഷ അവരുടെ നേരെ നോക്കി ഹൃദ്യമായി ചിരിച്ചു. "ശ്രീധര്‍ വന്നത്?" റഫീഖ് പ്രസന്നത വിടാതെ ചോദിച്ചു. "ഒരു പ്രധാന കാര്യം എനിക്കും അമ്മയ്ക്കും പറയാനാണ്," ശബ്ദം താഴ്ത്തി ശ്രീധര്‍ പറഞ്ഞു. റഫീഖും നിഷയും പരസ്പ്പരം നോക്കി. "ഞാന്‍ റെക്കോഡ് ചെയ്തോട്ടെ?" റഫീഖ് ചോദിച്ചു. "ഷുവര്‍, സര്‍," അവന്‍ പെട്ടെന്ന് പറഞ്ഞു. "ഇന്ന്‍ രാവിലെ അലക്സാണ്ടര്‍ അങ്കിള്‍ വീട്ടില്‍ വന്നിരുന്നു," ശ്രീധര്‍ പറഞ്ഞു. "സര്‍ ഏതോ ഒരു ഹിന്ദിക്കാരന്‍റെ പിന്നാലെയാണ്. കൊടും കുറ്റവാളിയാണയാള്‍ എന്നൊക്കെ അങ്കിള്‍ പറഞ്ഞു...സാര്‍ അയാളെ നിയമത്തിന്‍റെ മുമ്പില്‍ കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് എങ്കില്‍...." ഒന്ന്‍ നിര്‍ത്തി അവന്‍ റഫീഖിനെ നോക്കി. "എങ്കില്‍?" റഫീഖ് ചോദിച്ചു. "എങ്കില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനായിരിക്കും...." "കാരണം?" "എനിക്ക് അച്ഛനെയില്ലാതെയാക്കിയത് അയാളാണ്?" "മൈ ഗോഡ്!" നിഷ മന്ത്രിച്ചു.

💬 Comments

View all comments