0%

Chapter Title : ശിശിര പുഷ്പ്പം 14 [ smitha ]

Author : സ്മിത Read All Parts 833

എഴുന്നേറ്റു. "ഞാന്‍ ദാ എത്തി..." അദ്ദേഹം അകത്തേക്ക് നടക്കാന്‍ തുടങ്ങി. "അടുക്കളയിലേക്ക് ആണെങ്കില്‍ വേണ്ട സാര്‍...സാര്‍ ഇരിക്കൂ..." റഫീഖ് പറഞ്ഞു. "ഏയ്‌...അത് ശരിയാവില്ല....ആദ്യമായാണ്‌ വീട്ടില്‍....എനിക്ക് മറ്റുള്ളവരോട് പറയാമല്ലോ...ഇന്ത്യാ ടൈംസ് ഡെപ്യൂട്ടി എഡിറ്റര്‍ എന്‍റെ വീട്ടില്‍ വന്നു, ഞാന്‍ അവര്‍ക്ക് ചായ കൊടുത്തിട്ടുണ്ട്‌ എന്നൊക്കെ..." അദ്ദേഹം ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി. "നോക്ക്..." നിഷ ഭിത്തിയിലെക്ക് കണ്ണുകള്‍ കാണിച്ചു. അവിടെ യേശുവിന്റെ തിരുഹൃദയത്തിന്‍റെ ചിത്രത്തിന്‍റെ സമീപം സൌഭഗയായ ഒരു സ്ത്രീയുടെ ചിത്രം. അതിന്മേല്‍ പുതുപുഷ്പ്പങ്ങള്‍ കൊണ്ടുണ്ടാക്കിയ ഒരു മാല. "സിസിലി ചേച്ചി..." റഫീക്ക് മന്ത്രിച്ചു. ആ ഫോട്ടോയിലേക്ക് നിര്‍ന്നിമേഷം നോക്കി നില്‍ക്കുമ്പോഴാണ് അലക്സാണ്ടര്‍ ടട്രേയില്‍ കാപ്പിയും പലഹാരങ്ങളും കൊണ്ട് അങ്ങോട്ട്‌ വന്നത്. "ഓ..ഇത്ര പെട്ടെന്നൊ!" നിഷ അദ്ഭുതത്തോടെ ചോദിച്ചു. "എന്നും ചെയ്യുന്നതല്ലേ..." അവര്‍ക്കിരുവര്‍ക്കും കാപ്പിക്കപ്പുകള്‍ എടുത്തു നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. "ഇത് കടേന്ന്‍ മേടിച്ചതല്ല...ഹോം മേഡ് ആണ്. അത്കൊണ്ട് ബാക്കി വെക്കാതെ കഴിക്കണം കേട്ടോ," കട്ട്ലറ്റിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു. "പറയൂ സാര്‍," അവര്‍ കാപ്പി കുടിക്കവേ അദ്ദേഹം ചോദിച്ചു. "ഷെല്ലിയേ കാണാന്‍ വന്നതാണോ? അവന്‍ ഇലക്ഷന്‍ ഒക്കെ ആയി ...ഇപ്പം ഞായറാഴ്ചയും വന്നില്ല. ഹോസ്റ്റലില്‍ തന്നെ കാണും..." "ഞാന്‍ സാറിനെ കാണാന്‍ വന്നതാ," കാപ്പിക്കപ്പ് ട്രേയില്‍ വെച്ചിട്ട് റഫീക്ക് പറഞ്ഞു. "എന്നെ?" റഫീഖ് ഒരു നിമിഷം നിഷയെ നോക്കി. "വരവ് ഒഫീഷ്യല്‍ ആണ് സാര്‍...പക്ഷെ എനിക്ക് ഒരപേക്ഷയുണ്ട്..ഷെല്ലി അറിയരുത് ഈ മീറ്റിംഗ്...രാജ്യം മുഴുവന്‍ അറിയുന്ന ഒരു കൊടുംകുറ്റവാളി ശിക്ഷിക്കപ്പെടണം എന്നാഗ്രഹമുള്ളത്‌ കൊണ്ടാണ് ഞാന്‍ സാറിന്‍റെ ഈ നല്ല സമയം ബുദ്ധിമ്മുട്ടിക്കുന്നത്..." അലക്സാണ്ടര്‍ ഒന്നും മനസ്സിലാവാതെ അവരെ മാറിമാറി നോക്കി.

💬 Comments

View all comments