0%

Chapter Title : ശിശിര പുഷ്പ്പം 14 [ smitha ]

Author : സ്മിത Read All Parts 509

വെച്ചത്..." അലക്സാണ്ടര്‍ തുടര്‍ന്നു. റഫീഖും നിഷയും അവിശ്വസനീയതയോടെ പരസ്പ്പരം നോക്കി. "പിന്നെ?" അവരിരുവരും പെട്ടെന്ന് ചോദിച്ചു. "...സിസിലിയുടെ മുമ്പില്‍ ഒരാള്‍ നില്‍പ്പുണ്ടായിരുന്നു..." "ആര്?" "ഒരു ഹിന്ദിക്കാരന്‍. അയാള്‍ക്കിട്ടാ അവമ്മാര് വെടിവെച്ചത്. ഭാഗ്യക്കേടിനു സിസിലിയ്ക്കാ വെടികൊണ്ടത്. എന്നായാലും എന്‍റെ കൊച്ചിന് അവന്‍റെ അമ്മേനെ നഷ്ടപ്പെട്ടു..." പുതിയ വാര്‍ത്ത റഫീഖിനെയും നിഷയെയും അദ്ഭുതപ്പെടുത്തി. "ഈ കാറില്‍ തോക്കുമായി വന്ന പാര്‍ട്ടി ഹിന്ദിക്കാരനെ ഉന്നം വെച്ച് വന്നതാണ് എന്ന്‍ സാറിന് എങ്ങനെ മനസ്സിലായി?" റഫീഖ് ചോദിച്ചു. "ജനുവരീലാ സിസിലി മരിക്കുന്നേ. കേയ്സ് അന്വേഷണം എങ്ങും എത്തീല്ല. മെയ് ആയപ്പം ഒരാള് എന്നെ കാണാന്‍ വന്നു. ഞാന്‍ ദാ ആ ചെമ്പകത്തിന്റെ ചോട്ടില്‍ ഒരു കട്ടില് എടുത്തിട്ട് കെടക്കുവാരുന്നു...അന്നേരം ഒച്ചേം അനക്കോം കേപ്പിക്കാതെ രണ്ട് മൂന്ന്‍ പേര് എന്നെ കാണാന്‍ വന്നു...." റഫീഖ് നിവര്‍ന്നിരുന്നു. നിഷയും ആകാംക്ഷയോടെ അലക്സാണ്ടറെ നോക്കി. "ആരാരുന്നു സാര്‍, അവര്‍?" റഫീഖ് പതിയെ ചോദിച്ചു. "മൂന്ന്‍ പേരുണ്ടാരുന്നു," അദ്ദേഹം പറഞ്ഞു. "അതില്‍ വളരെ മാന്യമായി തോന്നിച്ച ആള്‍...മുപ്പത്തഞ്ച് വയസ്സ് പ്രായം തോന്നിക്കും...അയാളാ കാര്യങ്ങള്‍ ഒക്കെ എന്നോട് സംസാരിച്ചേ....ആദ്യം ക്ഷമ ചോദിച്ചു. അവരുടെ ബിസിനസ് തകര്‍ത്ത ഒരു ഹിന്ദിക്കാരന്‍ ഉണ്ടാരുന്നു...സര്‍വ്വതും ചതിവില്‍ തകര്‍ത്തു അയാള്‍...അയാള്‍ടെ ഭാര്യേനേം അയാള്‍ കൊലപ്പെടുത്തിക്കളഞ്ഞു...അയാളെ അന്വേഷിച്ച് നടക്കുവാരുന്നു അയാള്‍..കേരളത്തിലേക്ക് വന്നു എന്നറിഞ്ഞ് നമ്മടെ സിറ്റീലും എത്തി...ഇവിടെ വെച്ച് അവര്‍ അയാളെ കണ്ടു...കണ്ട നിമിഷം വെടി വെച്ചു....പക്ഷെ അത്....വന്നത് മാപ്പിരക്കാനും കാലുപിടിക്കാനും പരാതി പിന്‍വലിപ്പിക്കാനും ആരുന്നു....വലിയ ഒരു എമൌണ്ട് പ്രതിഫലോം പറഞ്ഞു....അയാള്‍ടെ വര്‍ത്താനത്തില്‍ എന്ത് കൊണ്ടോ വിശ്വാസം വന്നിട്ട് ഞാന്‍ പറഞ്ഞു എന്‍റെ ഭാര്യേടെ ജീവന് വിലയിടുവൊന്നും വേണ്ട. പക്ഷെ കെയ്സ് ഞാന്‍ പിന്‍വലിക്കാം എന്ന്‍...ഞാന്‍ കേയ്സ് പിന്‍വലിച്ചു. എന്‍റെ സിസിലിയെ കൊന്നവന്മാര്‍ ആരാണ് എന്ന്‍ മനസ്സിലായി.... എന്തിനാ കൊന്നേന്നും മനസ്സിലായി....ഇനിയിപ്പം അതില്‍ ശരികേട് ഒണ്ടേല്‍ ദൈവം ശിക്ഷിക്കട്ടെ എന്ന്‍ ഞാന്‍ വിചാരിച്ചു....എന്തിനും പോന്ന മഹാ റിച്ചാ അവര്‍ എല്ലാരും...നല്ല രീതീല്‍ പറഞ്ഞ് അത് ഞാന്‍ അനുസരിച്ചില്ലേല്‍ ചെലപ്പം അവമ്മാര് എന്‍റെ കൊച്ചിനേ ഇനി ഉപദ്രവിക്കും എന്നൊക്കെ ഞാന്‍ കരുതി. കേസ് പിന്‍വലിക്കാന്‍ അങ്ങനെ ഒരു കാരണം കൂടി

💬 Comments

View all comments