0%

Chapter Title : ശിശിര പുഷ്പ്പം 14 [ smitha ]

Author : സ്മിത Read All Parts 838

കൊന്നവന്മാര്‍ ആരാണ് എന്ന്‍ മനസ്സിലായി.... എന്തിനാ കൊന്നേന്നും മനസ്സിലായി....ഇനിയിപ്പം അതില്‍ ശരികേട് ഒണ്ടേല്‍ ദൈവം ശിക്ഷിക്കട്ടെ എന്ന്‍ ഞാന്‍ വിചാരിച്ചു....എന്തിനും പോന്ന മഹാ റിച്ചാ അവര്‍ എല്ലാരും...നല്ല രീതീല്‍ പറഞ്ഞ് അത് ഞാന്‍ അനുസരിച്ചില്ലേല്‍ ചെലപ്പം അവമ്മാര് എന്‍റെ കൊച്ചിനേ ഇനി ഉപദ്രവിക്കും എന്നൊക്കെ ഞാന്‍ കരുതി. കേസ് പിന്‍വലിക്കാന്‍ അങ്ങനെ ഒരു കാരണം കൂടി ഒണ്ടാരുന്നു..." "ആ ഹിന്ദിക്കാരന്റെ പേര് ഒരിക്കല്‍ പോലും പറഞ്ഞതായി ഓര്‍ക്കുന്നില്ലേ?" അലക്സാണ്ടര്‍ ഒരു നിമിഷം ഗാഡമായി ആലോചിച്ചു. "എന്തോ ഒരു ശക്തി എന്നാ പറഞ്ഞെ?" "ശക്തി സിംഗ് ചന്ദ്രാവത്?" റഫീഖ് പെട്ടെന്ന് ചോദിച്ചു. അലക്സാണ്ടറുടെ കണ്ണുകള്‍ തിളങ്ങി. "യെസ്!" അദ്ദേഹം പെട്ടെന്ന് പറഞ്ഞു. "അത് തന്നെ...അത് തന്നെയാണ് അയാള്‍ടെ പേര്..." നിഷയും റഫീഖും പരസ്പ്പരം നോക്കി. "ഞാന്‍ ആദ്യം സാറിനോട് പറഞ്ഞത് ഓര്‍ക്കുന്നോ?" റഫീഖ് പറഞ്ഞു. "രാജ്യത്തെ ഒരു വലിയ ക്രിമിനലിന്‍റെ പിന്നാലെയാണ് ഞാന്‍... അയാളാണ് ശക്തി സിംഗ് ചന്ദ്രാവത്....അയാളുടെ ഒരു സുഹൃത്തിന്‍റെ ഭാര്യയെ അയാള്‍ ഒരു പാര്‍ട്ടിയില്‍ ഷാമ്പെയിനില്‍ മയക്ക് മരുന്ന്‍ നല്‍കി റേപ് ചെയ്ത് കൊലപ്പെടുത്തിയ സംഭവമുണ്ടായിട്ടുണ്ട്...ഏകദേശം ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്...സാറിനെ തേടിവന്ന് കെയ്സ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടവര്‍ പറഞ്ഞ കഥ അങ്ങനെ നോക്കുമ്പോള്‍ ശരിയാവാനാണ് സാധ്യത..." റഫീഖ് ഒരു നിമിഷം ആലോചാനാമഗ്നമായി അലക്സാണ്ടറെ നോക്കി. "ഞാന്‍ സാറിനെ തേടിവന്നത് മറ്റൊന്നിനായിരുന്നെങ്കിലും അറിയേണ്ടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് അറിയാന്‍ പറ്റി. രണ്ട് കാര്യങ്ങള്‍ അന്വേഷണത്തില്‍ നിന്ന്‍ എനിക്ക് മനസ്സിലായി. ഒന്ന്‍ സിസിലി മാഡം മരിച്ച ദിവസങ്ങളില്‍ ശക്തി സിംഗ് ചന്ദ്രാവത് ഈ നഗരത്തില്‍ ഉണ്ടായിരുന്നു എന്നത്. രണ്ടാമത്തെ കാര്യം

💬 Comments

View all comments