0%

Chapter Title : ശിശിര പുഷ്പ്പം 14 [ smitha ]

Author : സ്മിത Read All Parts 839

സിസിലി മാഡത്തിന്‍റെ കേസില്‍ ഒരു ഫോളോ അപ് ഉണ്ടായിട്ടില്ല. അന്വേഷിച്ചപ്പോള്‍ ആ കേസ് പിന്‍വലിക്കാന്‍ താങ്കള്‍ അപേക്ഷിച്ചിരുന്നു എന്ന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ്റില്‍ നിന്ന്‍ വിവരം ലഭിച്ചു. അത്രമേല്‍ നിയമ വിരുദ്ധമായിരുന്നിട്ടും ശക്തമായ സ്വാധീനം അതിന്‍റെ പിമ്പില്‍ ഉണ്ടെന്ന്‍ മനസിലായി..." അലക്സാണ്ടര്‍ പുറത്തേക്ക് നോക്കി. "അന്ന് ആരായിരുന്നു സാര്‍ മാപ്പ് പറയാനും മറ്റും ഇവിടെ വന്നത്? അയാളുടെ ഫോട്ടോയോ മറ്റെന്തെങ്കിലും...?" അലക്സാണ്ടര്‍ എഴുന്നേറ്റു. അകത്ത് പോയി ഷെല്‍ഫ് തുറന്ന്‍ ഒരു പഴയ പത്രമെടുത്തുകൊണ്ട് വന്നു. ഈ പത്രത്തിലുണ്ട് അയാള്‍ടെ ചിത്രം..." പത്രം റഫീഖിന് കൊടുക്കുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞു. "പക്ഷെ എനിക്ക് ഒരു ഉറപ്പ് വേണം സാര്‍ ഇയാള്‍ക്കെതിരെ ഒന്നും എഴുതില്ലെന്ന്," "നിയമത്തിന് മുമ്പിലേക്കെത്തിക്കാന്‍ ഞാന്‍ ശ്രമിക്കുന്ന ആളുടെ ചിത്രമല്ല ഇതെങ്കില്‍ ഉറപ്പ്. ഒന്നും എഴുതില്ല അയാളെക്കുറിച്ച്. ആണെങ്കില്‍...." റഫീഖ് അലക്സാണ്ടറെ നോക്കി. അദ്ദേഹം ആകാംക്ഷയോടെ റഫീഖിനെയും. "എങ്കില്‍ സര്‍ അയാളെ എനിക്ക് കാണിച്ച് തരേണ്ടതില്ല," അലക്സാണ്ടര്‍ പെട്ടെന്ന് ആ പത്രം അയാളുടെ കൈയ്യിലേക്ക് കൊടുത്തു. റഫീഖ് പത്രം വിടര്‍ത്തി. "ഇതാണ് അയാള്‍," അലക്സാണ്ടര്‍ ഒരു ചിത്രത്തിലേക്ക് വിരല്‍ ചൂണ്ടി. റഫീഖും നിഷയും ആവേശത്തോടെ അതിലേക്ക് നോക്കി.

************************************** തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ ഏതാനും നിമിഷങ്ങളെയുള്ളൂ. ആകെയുള്ള ഒന്‍പത് മേജര്‍ സ്ഥാനങ്ങളാണ് യൂണിയന്‍ ഭരണം ആര്‍ക്കാണ് എന്ന്‍ നിശ്ചയിക്കുന്നത്. സാവധാനം മൈക്കിലൂടെ ആദ്യത്തെ എട്ടു സ്ഥാനങ്ങളുടെ ഫലമെത്തി. വിദ്യാര്‍ഥികള്‍ ആകാംക്ഷാഭരിതരായി. നാല് സ്ഥാനങ്ങള്‍ എന്‍ എസ് യുവും . നാല് സ്ഥാനങ്ങള്‍ എസ് എഫ് കേയും വിജയിച്ചു. മാഗസിന്‍ എഡിറ്റര്‍, ജോയിന്‍ന്‍റ്റ് സെക്രട്ടറി, സ്പോര്‍ട്സ് സെക്രട്ടറി, ഒരു

💬 Comments

View all comments