0%

Chapter Title : ശിശിര പുഷ്പ്പം 15 [ smitha ]

Author : സ്മിത Read All Parts 587

ടാക്സിയുമായി ചേട്ടന്‍ വെയിറ്റ് ചെയ്യും," "ബസ് ഇറങ്ങീട്ടു പിന്നേം ടാക്സിക്ക് പോണോ?" ഷെല്ലി ചോദിച്ചു. "ഇല്ലന്നേ ഒരഞ്ചു മിനിറ്റ് ഡ്രൈവ് മാത്രേ ഉള്ളൂന്നാ പപ്പാ പറഞ്ഞെ," "എന്നാല്‍ നടന്നാല്‍ പോരേ? രസമല്ലേ ഇതുപോലെ ഒരു അറ്റ്‌മോസ്ഫിയറില്‍ വര്‍ത്താനോം ഒക്കെ പറഞ്ഞ് നടന്ന് പോകുന്നെ?" "ശരിയാട്ടോ ഞാനോര്‍ത്തില്ല...എന്ത് രസവാ ഷെല്ലീടെ കൂടെ കയ്യേലോക്കെ പിടിച്ച് വര്‍ത്താനോം പറഞ്ഞ്...ജോസ്‌ ചേട്ടനോട് ടാക്സി വേണ്ട എന്ന്‍ പറഞ്ഞാലോ?" "ഇനി തിരിച്ചു പറയണ്ട. കക്ഷി കഷ്ട്ടപ്പെട്ട് സംഘടിപ്പിച്ചതാരിക്കും," "പിന്നെ അഞ്ചു മിനിറ്റ് ഡ്രൈവിന് എന്തിനാ കഷ്ട്ടപ്പെട്ടു സംഘടിപ്പിക്കുന്നെ?" ബസ് തോക്കുപാറയെത്തി. "അനച്ചാല്‍എത്തിക്കഴിഞ്ഞ് ഫുഡ് എന്തേലും വാങ്ങിക്കൊണ്ട് പോകാം. ഈ ഈട്ടിസിറ്റി വില്ലേജ് ആണെന്നല്ലേ പറഞ്ഞെ?" "ഫുഡ് ഒന്നും വാങ്ങിക്കണ്ട," മിനി ചിരിച്ചു. "ഈ തീറ്റക്കൊതിയന് നല്ല മട്ടന്‍ കറിയും ചപ്പാത്തീം പിന്നെ വേറെ എന്തൊക്കെയോ ഉണ്ടാക്കീട്ടൊണ്ട് ജോസ്‌ ചേട്ടന്‍റെ മിസ്സിസ്...അത് കൊണ്ട് ഫുഡ് ഒന്നും വാങ്ങിച്ചേക്കല്ല് എന്ന്‍ ജോസ്‌ ചേട്ടന്‍ പ്രത്യേകം പറഞ്ഞു..." "കുഴപ്പമില്ല...ഇനി ഒന്നും കിട്ടീല്ലേല്‍ ഞാന്‍ മിനിയെ പിടിച്ചു തിന്നും," "ശരി ശരി!!" അവള്‍ ചിരിച്ചു. "ഞാന്‍ ഷെല്ലിയേം തിന്നോളാം..." ഷെല്ലി ചിരിച്ചു. "എന്നാ ചിരിക്കുന്നെ?" അവള്‍ ചോദിച്ചു. "നമ്മള് പറഞ്ഞെന് എന്തേലും ബാഡ് മീനിംഗ് ഉണ്ടോ?" "ഒരു ബാഡ് മീനിങ്ങും ഇല്ല. ബൈബിള്‍ വാക്യം പോലെ ശുദ്ധം സുന്ദരം," "ഉം..." അവള്‍ അമര്‍ത്തി മൂളി. "എനിക്കറിയാം!" "അനച്ചാല്‍ ആനച്ചാല്‍...അനച്ചാല്‍ ഇറങ്ങാന്‍ ഒള്ലൊരു ഇറങ്ങിക്കോ..." കണ്ടക്റ്റര്‍ വിളിച്ചു പറഞ്ഞു. ബസ് നിന്നു. അവരിരുവരും ഇറങ്ങി. "ഹാവൂ..." മിനി കൈകള്‍ വിടര്‍ത്തി. "സച്ച് എ ടയറിംഗ് ജേണി...!" ആളുകള്‍ കടകളില്‍ നിന്നും പാതയോരത്ത് നിന്നും തങ്ങളെ നോക്കുന്നത് അവര്‍ കണ്ടു. "ഐം ഡയിംഗ് ഫോര്‍ എ കോഫി ഷെല്ലി," "വാ," അവന്‍ ചുറ്റും നോക്കി. "അതാ ഒരു കോഫി ഷോപ്പ്," "ചായക്കട എന്ന്‍ പറയൂ. അതാ കേള്‍ക്കാന്‍ രസം," അവള്‍ ചിരിച്ചു. "കച്ചറ എന്ന്‍ പറഞ്ഞാല്‍ അറിയില്ല. എന്നിട്ടാ," അവനും ചിരിച്ചു. കടയിലുള്ളവരുടെ കണ്ണുകള്‍ ഈച്ച പൊതിയുന്നതുപോലെ മിനിയെ ചുറ്റുന്നത് ഷെല്ലി കണ്ടു. "എങ്ങോട്ടാ?" കാപ്പിയുമായി വന്ന പ്രൌഡയായ ഒരു സ്ത്രീ ചോദിച്ചു.

💬 Comments

View all comments