Chapter Title : ശിശിര പുഷ്പ്പം 15 [ smitha ]
അവരായിരിക്കണം കടയുടമ. കരോലിനാ എസ്റ്റേറ്റ് ഇല്ലേ, ഈട്ടിസിറ്റീല്‍ അങ്ങോട്ടാ," ആളുകള്‍ അവളുടെ വാക്കുകള്‍ ശ്രദ്ധിച്ചു. "ഓ..ഹൈദരാബാദ് ഉള്ള ഒരു മാത്തച്ചന്‍ മുതലാളീടെ... ഈയിടെ വാങ്ങിയത്...അല്ലേ?" "അതെ" മിനി ചിരിച്ചു. "മുതലാളീടെ മോള്‍...ആണോ?" വശ്യമായി ചിരിച്ചുകൊണ്ട് ആ സ്ത്രീ ചോദിച്ചു. "അതെ.." അവളും ചിരിച്ചു. "എന്നിട്ട് ബസ്സിനാണോ വന്നേ? കാറെന്ത്യെ?" "ചേട്ടാ അത് റോഡത്ര പരിചയം ഇല്ല...നല്ല വളവും പിന്നെ കൊക്കയും ഒക്കെ...അതുകൊണ്ടാ," "ആ അത് ശരിയാ..." വേറൊരാള്‍ അഭിപ്രായപ്പെട്ടു. "ഹൈറേഞ്ചിക്കൊടെ പരിചയം ഇല്ലേല്‍ വണ്ടി ഓടിക്കാന്‍ പാടാ," മിനി അതിനിടയില്‍ ജോസ് ചേട്ടനെ ഫോണിലൂടെ വിളിച്ച തങ്ങള്‍ ആനച്ചാല്‍ എത്തിയെന്നും ഒരു കോഫി ഷോപ്പില്‍ ഉണ്ടെന്നും പറഞ്ഞു. "ഷെല്ലി അതാ ജോസ് ചേട്ടന്‍ നില്‍ക്കുന്നു," മിനി പുറത്തേക്ക് വിരല്‍ ചൂണ്ടി. പ്രസരിപ്പാര്‍ന്ന ചലനങ്ങളോടെ മധ്യപ്രായമെത്തിയ ഒരാള്‍ അങ്ങോട്ടു വന്നു. "ജോസ് ചേട്ടന് കോഫി വേണോ?" അവള്‍ ചോദിച്ചു. "ഓ എനിക്ക് വേണ്ട മോളെ. ഞാന്‍ ദാ ഇപ്പം ഒന്ന്‍ കുടിച്ചതേയുള്ളൂ," അയാള്‍ വിനയം ഭാവിച്ചു. അവിടെ നിന്ന്‍ അവര്‍ ജോസിന്റെ കൂടെ പുറത്തേക്ക് നടന്നു. പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ സമീപമെത്തി. "സാറ് വിളിച്ചാരുന്നോ മോളെ?" "പപ്പാ ഇപ്പം ബിസിയാ ജോസ് ചേട്ടാ. ഉച്ചയ്ക്ക് വിളിച്ചാരുന്നു...ഇനി വില്ലേല്‍ ചെന്നിട്ട് വിളിക്കണം," കാര്‍ നീങ്ങി. പറഞ്ഞത് പോലെ അഞ്ചു നിമിഷത്തെ ഡ്രൈവിന് ശേഷം അവര്‍ വില്ലയിലെത്തി. ചെറിയ ഒരു മൊട്ടക്കുന്നിന് മേലേ ആയിരുന്നു വില്ല. അതിനു മുമ്പില്‍ കണ്ണെത്താത്ത ദൂരത്തോളം തേയില ചെടികള്‍ വളര്‍ന്ന്‍ നിന്നു. അല്‍പ്പം ദൂരെ ഈട്ടിസിറ്റി എന്നഗ്രാമം. "മോളെ എന്‍റെ വീട് ദാ ആ കാണുന്നതാ," വീടിനകമെല്ലാം കാണിച്ചുകൊടുത്തിട്ട് ജോസ് ചേട്ടന്‍ പുറത്തേക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞു. അവര്‍ അങ്ങോട്ടു നോക്കി. അല്‍പ്പം ദൂരെ, മലഞ്ചരിവില്‍, സായാഹ്ന വെളിച്ചത്തില്‍ ഭംഗിയുള്ള ഒരു കൊച്ച് വീട് അവര്‍ കണ്ടു. "കഴിക്കാനുള്ളതൊക്കെ എടുത്ത് മൂടി വെച്ചിട്ടുണ്ട്. തണുപ്പിക്കാതെ കഴിച്ചോണം. വേറെ എന്താവശ്യമുണ്ടേലും എന്നെ വിളിച്ചാ മതി. ചുറ്റാനോ കറങ്ങാനോ പോണേല്‍ കാറ് ഇവിടെ വെച്ചിട്ടുണ്ട്," "വേണ്ട, കാറ് ജോസ് ചേട്ടന്‍ കൊണ്ടുക്കോളൂ...ഞങ്ങള്‍ക്ക് ഇവിടേം നടന്നു കാണാനാ ഇഷ്ടം," മിനി പറഞ്ഞു.
💬 Comments
View all comments