Chapter Title : ശിശിര പുഷ്പ്പം 15 [ smitha ]
ധരിച്ച്, ഡൈനിംഗ് ടേബിളിനടുത്ത് അവള്‍ക്കഭിമുഖമായി ഇരുന്നപ്പോള്‍ അവള്‍ പറഞ്ഞു. മൂടി വെച്ചിരുന്ന ഒരു കാസറോള്‍ അവള്‍ തുറന്നു. ഏലത്തിന്‍റെയും ഗ്രാമ്പുവിന്‍റെയുമൊക്കെ സുഖകരമായ ഗന്ധം അവിടെ നിറഞ്ഞു. "കടവുളേ പായസം!!" ഷെല്ലി പറഞ്ഞു. "ഈശ്വരാ..ഇവിടെ അടുത്തെങ്ങാനും നല്ല ഹോസ്പിറ്റല്‍ ഒക്കെ കാണുമോ എന്തോ?" അവളുടെ മുഖം വാടി. "ആദ്യം മോന്‍ ഒന്ന്‍ കഴിച്ചുനോക്ക്. എന്നിട്ട് പറ," അവള്‍ പാത്രത്തിലേക്ക് പായസം പകര്‍ന്ന്‍ സ്പൂണിട്ട് അവന്‍റെ നേരെ നീക്കി. ഷെല്ലി സ്പൂണില്‍ എടുത്ത് അല്‍പ്പം കഴിച്ചു. "എന്ത് പറ്റി?" ഷെല്ലിയുടെ കണ്ണുകള്‍ നനയുന്നത് കണ്ടിട്ട് മിനി ചോദിച്ചു. "മമ്മീനെ മിസ്സാകുന്നു..." അവന്‍ പറഞ്ഞു. "എനിക്കും..." അവള്‍ പറഞ്ഞു. "ഗോവന്‍ ക്യിസൈനും ഹൈദരാബാദി, കേരളാ വറൈറ്റി ഒക്കെ നല്ല അസ്സല്‍ ആയി മമ്മി ഉണ്ടാക്കുംന്ന്‍ പപ്പാ എപ്പഴും പറയുവാരുന്നു..." "മിനി ഇതൊക്കെ എപ്പോള്‍ പഠിച്ചു...?" "ഷെല്ലിയ്ക്ക് വേണ്ടി എന്തായാലും എനിക്ക് പഠിക്കണ്ടേ ഇതൊക്കെ?" "ഭാര്യേടെ ജോലി കുക്കിംഗ് ആണ് എന്നൊക്കെ കരുതുന്ന ഒരു മൂരാച്ചി ഹസ്ബന്‍ഡ് അല്ല പെണ്ണേ ഞാന്‍," "മൂരാച്ചി?" അവള്‍ പുരികം ചുളിച്ചു. "എന്ന്‍ വെച്ചാല്‍ മെയില്‍ ഷോവനിസ്റ്റ്..." "ഓ.." പരസ്പ്പരം നോക്കിക്കൊണ്ട് അവര്‍ കഴിക്കാന്‍ തുടങ്ങി. "ഫെയിസ് റ്റു ഫെയിസ് ഇരുന്നില്ലേല്‍ എനിക്ക് ഷെല്ലീടെ മുഖം കാണത്തില്ല...ഫെയിസ് റ്റു ഫെയിസ് ഇരുന്നാല്‍ എനിക്ക് ഷെല്ലിടെ വായി വെച്ച് തരാനും പറ്റത്തില്ല..." എങ്കിലും കയ്യെത്തിച്ച് അവള്‍ അവന്‍റെ വായിലേക്ക് ചപ്പാത്തിയും മട്ടന്‍ കറിയും വെച്ചുകൊടുത്തു. അപ്പോള്‍ അവളുടെ മൃദുവിരലുകള്‍ അവന്‍ പതിയെ വലിച്ചീമ്പി. "ഓഹ്..." അവള്‍ കണ്ണുകള്‍ പതിയെ അടച്ചു. പിന്നെ അവന്‍ അവളുടെ വായില്‍ വെച്ച് കൊടുത്തു. അവള്‍ തിരിച്ചും അവന്‍റെ വിരലുകള്‍ ഈമ്പി. "ഇഷ്ടായോ?" അവന്‍റെ വിരലുകള്‍ വായില്‍ നിന്നെടുത്ത് അവള്‍ ചോദിച്ചു. അവന്‍ കണ്ണുകള്‍ പതിയെ അടച്ചുകാണിച്ചു. സംസാരിച്ച്, ആഹാരം പകുത്ത്കൊടുത്ത്, സ്നേഹിച്ച് സമയമൊത്തിരിയെടുത്ത് അവര്‍ ഭക്ഷണം കഴിച്ചു. ചുറ്റും
💬 Comments
View all comments